Thursday, April 3, 2008

കന്യാസ്ര്തീകള്‍ക്ക്‌ 'ക്ഷാമം'

ടൈറ്റസ്‌ കെ വിളയില്‍
കൊച്ചി: റോമന്‍ കത്തോലിക്ക സഭയില്‍ കന്യാസ്ത്രീ ജീവിതം സ്വീകരിയ്ക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു.

പുതിയ കാലഘട്ടത്തില്‍ സ്ര്തീകള്‍ക്കായി ഒട്ടേറെ മേഖലകള്‍ തുറക്കപ്പെട്ടതാണ്‌ കന്യാസ്ത്രീ ജീവിതത്തിലേക്ക്‌ കടന്നു വരുന്നവരുടെ എണ്ണം കുറയാന്‍ കാരണം.ഇന്നത്തെ ഉപഭോക്തൃ സംസ്ക്കാരത്തിലൂടെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ദൈവീക ജീവിതം ഒരു വെല്ലുവിളിയാണ്‌.അതുകൊണ്ടുതന്നെ വ്രതനിഷ്ഠയുടെ കഠിനപാത സ്വീകരിക്കാന്‍ ഇവര്‍ ഒരുക്കമല്ലത്രെ.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കന്യാസ്ത്രീ ജീവിതം സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായിക്കുറഞ്ഞിട്ടുണ്ട്‌. തീര്‍ത്തും ഇല്ലാതായി എന്നുതന്നെ പറയാവുന്ന അവസ്ഥ.ആ സ്ഥിതിയിലേയ്ക്ക്‌ നീങ്ങുകയാണത്രെ ഇന്ത്യയും. . അമ്പതു കൊല്ലം മുമ്പ്‌ പെണ്‍കുട്ടികള്‍ സ്വയമേ കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന്‌ അത്തരത്തില്‍ ഒരാള്‍ പോലും മുന്നോട്ട്‌ വരുന്നില്ലത്രെ.കേരളം പോലുള്ള സംസ്ഥാനങ്ങ ളില്‍ കന്യാസ്ത്രീ ജീവിതം നയിക്കുന്ന വര്‍ക്കുള്ള തൊഴില്‍ സാഹചര്യങ്ങള്‍ കുറഞ്ഞു വരുന്ന തും ഈ തിരിച്ചടിക്ക്‌ കാരണമായിട്ടുണ്ട്‌. അതെ സമയം പുരോഹിതന്മാരെ ഇത്തരം പ്രശ്നങ്ങള്‍ അലട്ടുന്നില്ല.

സഭാ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട്‌ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്‌.

സഭയ്ക്കകത്ത്‌ പലപ്പോഴും പലകാര്യങ്ങളിലും തങ്ങള്‍ തഴയപ്പെടുന്നു എന്ന ചിന്തയും കന്യാ സ്ര്തീകള്‍ക്കിടയില്‍ രൂഢമൂലമായിട്ടുള്ളതും ലൈംഗീകപീഡനമുള്‍പ്പെടെയുള്ള മുതലെടു പ്പുകളും അത്തരം സംഭവങ്ങ ളോട്‌ സഭാ നേതൃത്വം പുലര്‍ ത്തുന്ന ഏകപക്ഷീയമായ നിലപാടുകളും കന്യാസ്ര്തീക്ഷാമത്തിന്‌ കാരണമായി അല്‍മായരും ചൂണ്ടിക്കാട്ടുന്നു
 

5 comments :

  1. Unknown said...

    കന്യാസ്ത്രിക്കള്‍ക്കും കല്ല്യാണം കഴിക്കാമെന്നുള്ള ഒരു നിയമം കത്തോലിക്കാ സഭയില്‍ ഉണ്ടായാല്‍ നന്ദ്

  2. പ്രിയ said...

    എന്റെ ചെറുപ്പത്തില് ഞാന് അതിശയിക്കാറുണ്ട് എന്റെ കൂടെ കോളേജില് ഉള്ള ആ കുഞ്ഞു സുന്ദരി പെണ്കുട്ടികള് എന്തിന് കന്യാസ്ത്രികള് ആയെന്ന്. പിന്നെ ആരോ പറഞ്ഞു അച്ഛനമ്മമാര് നേര്ച്ച നേര്ന്നു ആവുന്നവര് ആണ് ഒരു നല്ലൊരു പങ്കും എന്ന്. ഇന്നു ആകെ ഉള്ള കൊച്ചിനെ സന്യസിക്കാന് വിടാന് ഏത് അമ്മമാര്ക്കാ ഇഷ്ടം. പോകാന് ഏത് കൊച്ചിനാ ഇഷ്ടം. അതും കല്യാണം വേണ്ട ,ഒരു സ്വാതന്ത്യവും പോലും ഇല്ലാത്ത ആ കന്യസ്ത്രിമഠത്തില്.

    (ദൈവവിളിയും സേവനസന്നന്ധതയും കൊണ്ടു കന്യാസ്ത്രി ആയ ഒരു ചേച്ചിയേയും എനിക്കറിയാം. ആ ചേച്ചി ഒറിസയില് എവിടെയോ ആയിരുന്നു അപ്പോള്. )

  3. Dinkan-ഡിങ്കന്‍ said...

    ഇതേ വിഷയം കഴിഞ്ഞ വര്‍ഷം അനാഗതശ്മശ്രുവിന്റെ ബ്ലൊഗില്‍ ഒരു പോസ്റ്റ്-ചര്‍ച്ച ആയി വന്നിരുന്നു. അതിലെ കമെന്റുകളും ശ്രദ്ധിക്കുക. വിഷയം ഒന്ന് തന്നെ

    ലിങ്ക്: http://anagathasmasru.blogspot.com/2007/07/blog-post.html

  4. ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

    എന്റെ ഒരു ചേച്ചിയും കന്യാസ്ത്രീ ആണ്.

    ഞാന്‍ പലപ്പോഴും ആലൊചിക്കറുള്ളതണ്, എന്താണു ഈ ജീവിതത്തിന്റെ അര്‍ഥം എന്നു. ഏകദേശം 90 ശതമാനം കന്യാസ്ത്രീകളും തങ്ങള്‍ കൌമാരത്തില്‍ ചെയ്ത ഒരു ബുദ്ധിമോശത്തിന്റെ പ്രായശ്ചിത്തമായാണു ജീവിക്കുന്നതെന്നു തോന്നാറുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ വ്യക്തമായ ലക്ഷ്യബോധത്തൊടെ പ്രവര്‍ഹ്തിക്കുന്നു. വളരെ ചുരുക്കം മാത്രം!!

    ഭൂരിഭാഗവും ലക്ഷ്യം തെറ്റിയ വണ്ടിപോലെ അങ്ങിനെ കഴിഞ്ഞ് പോകുന്നു.

    ഗുണനിലവാരം കൂടണമെങ്കില്‍ പത്താം ക്ലാസ്സുകഴിഞ്ഞ പെണ്‍കുട്ടികളുടെ പായുന്ന കന്യാസ്ത്രികളുടെ സ്ഥിരം ‘ദൈവ വിളി ക്യാന്വാസിങ്ങ്’ നിര്‍ത്തണമെന്നു ഞാന്‍ ചേച്ചിയെ ഓര്‍മ്മ പെടുത്താറുണ്ട്.

  5. nazercp said...

    അപ്പോ കന്യാ സ്ത്രീ ...സ്ത്രീ യാവില്ലേ