രഞ്ചിനീ വേഷം: ഐഡിയകള്‍
'പപ്പേ രഞ്ചിനിച്ചേച്ചിയെന്താണിന്നു ബ്ലൗസിടാതെ വന്നേക്കുന്നേ?' രണ്ടാംക്ലാസുകാരന്‍ ആനന്ദക്കുട്ടന്റെ സംശയം!
തിരുവനന്തപുരത്ത്, ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ആവേശമുയര്‍ത്തി ശനിയാഴ്ച നടന്ന ജനപ്രിയ റിയാലിറ്റി ഫൈനല്‍ ഷോയുടെ ലൈവ് ടെലികാസ്റ്റ് കണ്ടിരിക്കെയാണ് ആനന്ദക്കുട്ടന്‍ സംശയാലുവായത്.
പൊടുന്നനെ ഒരൈഡിയായും കിട്ടിയില്ല. അവതാരികയുടെ ബ്ലൗസ് ബഹിഷ്കരണത്തിനു മതിയായൊരു കാരണം പറഞ്ഞില്ലെങ്കില്‍ അനന്ദക്കുട്ടന്‍ വേറൊരുപാടു സംശയങ്ങള്‍ ചോദിച്ചുകളയുമെന്ന പേടിയോടെ, 'തിരക്കിനിടയില്‍ ഇടാന്‍ മറന്നുപോയതാവും കുട്ടാ'യെന്നു അലസമായൊരു മറുപടി വച്ചുകാച്ചി!
ഒളികണ്ണിട്ട് അവന്റെ മുഖത്തു നോക്കി. അവനത്ര ബോധിച്ചിട്ടില്ല പപ്പയുടെ ഉത്തരം. പപ്പയെന്തൊരു അപരിഷ്കൃതന്‍ എന്നോ മറ്റോ അവന്റെ കണ്ണുകളിലുണ്ട്!
മലയാളി വല്ലാണ്ടു പരിഷ്കാരിയാവുന്നതിന്റെ സൂചനകളാണു ചുറ്റിലും. പണ്ടൊക്കെ മഹാനഗരങ്ങളില്‍ 'എല്ലിനിടയില്‍ വറ്റു കയറിയ' പെണ്‍പിള്ളേര്‍ നടന്നിരുന്ന പോലെ നാട്ടിന്‍പുറങ്ങളിലെ പെണ്‍കൊടികളും 'ത്രസിപ്പിക്കുന്ന' വസ്ത്രധാരണ രീതികളുമായി 'ഒരുമ്പെട്ടിറങ്ങുമ്പോള്‍' രഞ്ചിനിയായിട്ടെന്തിനു ബ്ലൗസിടണം!
ഒന്നും രണ്ടുമല്ല, നാലഞ്ചു മണിക്കൂര്‍ നേരം തുടര്‍ച്ചയായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ അഭിസംബോധന ചെയ്യേണ്ട 'ഭാരിച്ച' ഉത്തരവാദിത്വമായിരുന്നു ആ മഹതിക്ക് സംഘാടകര്‍ ചുമത്തിയിരുന്നത്. ആട്ടവും പാട്ടും ചീറ്റിപ്പോയാലും പരിപാടി ഗംഭീരമാക്കാന്‍ കുറച്ചൊക്കെ 'പീസിട്ടേ' തീരുവെന്ന് ആര്‍ക്കാണറിയാത്തത്? വെറുതെ പിടിവാശി വേണ്ട എന്നാവാം സംഘാടകരുടെ ന്യായം!
ഇതാണു പറയുന്നത്, ഐഡിയ ഉണ്ടെങ്കില്‍ നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോകുമെന്ന്! ഇനിയുള്ള കാലത്ത് നമ്മുടെ കച്ചവട സ്ഥാപനങ്ങളിലൊക്കെ രഞ്ചിനീ വേഷത്തില്‍ സെയില്‍സ് ഗേളാവാം, പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രഞ്ചിനീ വേഷത്തില്‍ അധ്യാപികമാരാവാം, വാര്‍ഡു സഭകളില്‍ പ്രജകള്‍ എത്താതിരുന്നാല്‍ കൗണ്‍സിലര്‍ ചേച്ചിക്ക് രഞ്ചിനീ വേഷത്തില്‍ വരാം, അങ്ങനെ എന്തെന്തു സാധ്യതകള്‍!
ഒരു ബ്ലൗസ് യൂറിഞ്ഞു കളഞ്ഞാല്‍ ലോകം തന്നെ മാറിപ്പോകുമെന്ന് ഇപ്പോള്‍ മനസിലായില്ലേ! എങ്ങിനെയുണ്ട് ഐഡിയ?
11 comments :
മലയാളം ഭംഗിയായി പറയുന്ന രഞ്ജിനിക്ക് അഭിനന്ദനങ്ങള്‍ ആദ്യം..!
അത്രേങ്കിലും അണിഞ്ഞല്ലോ
അതുതന്നെ ഭാഗ്യം..!
ഓ.ടോ..ഐ.പി.എല്‍ ക്രിക്കറ്റില്‍ കുറച്ചുപെണ്ണുങ്ങള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍, ഷക്കീലക്കൊക്കെ വീണ്ടും ഡിമാന്റുണ്ടാവുമെന്നു തോന്നുന്നുണ്ട്, കളിക്കളത്തില്‍...
അത്യാവശ്യം വേണ്ട സംഭവങ്ങള്‍ മറച്ചു കഴിഞ്ഞാല്‍ ബാക്കി പുറമ്പോക്കാണെന്നും അതിത്തിരി അഴകില്‍ കൊണ്ടുനടക്കുന്നതും ആരെയെങ്കിലുമൊക്കെ കാണിക്കുന്നതും അത്ര തെറ്റൊന്നുമില്ലെന്നാണത്രേ പുതു തലമുറയുടെ താത്പര്യം.മനോരമ സപ്ലിമെന്റില്‍ കണ്ടതാ.കുട്ട്യോള് എന്തൊക്കെ സാധനങ്ങളാ മറയ്ക്കണ്ടെ?
എന്നു ചോദിക്കുന്ന കാലം വിദൂരമല്ല.രഞ്ജിനി ബ്ലൗസിട്ടില്ലെങ്കിലും വേണ്ടില്ല വായ്ക്കോണില്‍ രണ്ടു ക്ലിപ്പിട്ടിരുന്നെങ്കില്‍ എത്രനന്നായിരുന്നു.
രഞ്ജിനി ബ്ലൗസിട്ടില്ലെങ്കിലും വേണ്ടില്ല വായ്ക്കോണില്‍ രണ്ടു ക്ലിപ്പിട്ടിരുന്നെങ്കില്‍ എത്രനന്നായിരുന്നു.
കാവലാന്‍.. താങ്കളുടെ കമന്റ് ചിരിപ്പിച്ചു..
ഇനിയെന്തൊക്കെ കാണേണ്ടിവരും..
ടി വിക്കൊരു ക്ലിപ്പിടുന്നതാവും കൂടുതല്‍ നല്ലത്
ഒന്നും മനസ്സിലായില്ല.
അതൊരു ബ്ലൌസ് പോലെ അല്ലായിരുന്നു. അത് ഒരു spaghetti top ആയിരുന്നു. അതില്‍ സാരി ചുറ്റിയെന്നേയുള്ളൂ. എല്ലാ സ്ത്രീകളും പട്ടു സാരി ചുറ്റി മുല്ലപൂ മാലയും 24 ഡസന്‍ വളയും അണിയണമെന്നുണ്ടോ? അതിനവിടെ ഉഷാ ഉതുപ്പ് ഉണ്ടായിരുന്നല്ലോ? രഞ്ജിനി അല്പം മോഡേണ്‍ വേഷം ധരിച്ചാല്‍ എന്ത് പ്രശ്നം? ഷീ കാരീഡ് ഇറ്റ് വെല്‍. മലയാളി എത്ര ബുദ്ധിജീവി നാട്യം ഉണ്ടായാലും കാര്യം വരുമ്പൊ ഈ പോസ്റ്റ് പോലുള്ളതൊക്കേ വെളിയില്‍ വരൂളൂ. കഷ്ടം!
മാറ് മറക്കാത്ത സ്ത്രിജനങ്ങള്‍ കരിമുകിലൊത്ത ചികുരഭാരവും,
ചെന്തെങ്ങ് കുലച്ച മുലകളുമായി തേരാപാര നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ആനന്ദക്കുട്ടാ.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത്ത മനസ്സോടെ ഇരുന്നാല്‍ ഉടലാകെ തുണിയിട്ട് മൂടിയാലും കണംകാലിലും കണ്ണിലും നഗ്നരാണെന്ന് തോന്നും.
രജ്ഞിനിയുടെ മലയാളം രസിപ്പിക്കുന്നു. അഴിക്കോടിനെപ്പോലെ, മുണ്ടശ്ശേരിയെപ്പോലെ മലയാളം രജ്ഞിനിയില്‍ നിന്ന് പ്രതീക്ഷിക്കല്ലെ.
സ്റ്റേജിനൊത്ത വേഷമായിരുന്നു രജ്ഞിനിയുടേത്.
തിരുവാതിരക്കളിയുടെ വേഷമിട്ട് കുരച്ച് കുരച്ച് മലയാല വെണ്മേനിയാകുന്നതിനേക്കാള്‍ തൊട്ടേക്കാട്ടെഴും കമനി മണീ കവക്കട്ടെ കാണട്ടെ വട്ടം.
എംകിലും ആ ഗ്രീനിഷ് കക്ഷം... പഴഞ്ചനായ ഞാന്‍ കോരിത്തരിക്കുന്നു.
രഞ്ജിനിയെ കുറിച്ച് ഒന്നും പറയാനില്ല,അല്ല അവളെ പറഞ്ഞിട്ട് കാര്യോമില്ല,ഉഗാണ്ടയില്‍ ജനിച്ച് വളര്‍ന്ന അവള്‍ക്ക് “കൊരച്ച് കൊരച്ചെങ്കിലും മലയാലം” പറയാന്‍ പറ്റുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം,പക്ഷേ കുഞ്ഞന്‍ പറഞ്ഞത് പോലെ ക്രിക്കറ്റിലും ഇങ്ങനെ ഒരു “ഐഡിയ“ വേണോ?കളി കാണാന്‍ അല്ലാതെ തന്നെ ആള്‍ക്കരെ കിട്ടുമല്ലോ പിന്നെന്തിനാ ഇങ്ങനെ ഒരു കുലുക്കിക്കുത്ത്?.അതും അമ്പത് കഴിഞ്ഞ കിളവികള്‍!
മിന്നുംതാരത്തിന്റെ ആള്‍ക്കാര് ഇവരെ ക്ഷണിക്കാന്‍ പോയിട്ടുണ്ടെന്നാ കേക്കണത്....കലികാലം.
ഈ വേര്‍ഡ് വെരി എന്നേം കൊണ്ടേ പോവൂന്നാ തോന്നണേ!
from INJI PENNU's comment
മലയാളി എത്ര ബുദ്ധിജീവി നാട്യം ഉണ്ടായാലും കാര്യം വരുമ്പൊ....!!!
===
my doubt >>
അമ്മയെ തല്ലിയാലും ഇവിടെ രണ്ട് അഭിപ്രായം സാധാരണ..
ഈ ബുദ്ധിജീവി എന്നതിന്റെ നിര്‍വചനം (2008 ല്‍ ) എന്താണു ? തുണിയുടുക്കാതെ കൂത്താടുമ്പോള്‍ .. വശ്യ സൌന്ദര്യത്തിന്റെ മാസ്മരിക തലങ്ങളുടെ ഉള്ളറകളിലെക്ക് വഴി തുറക്കുന്ന വണ്ണാത്തിക്കിളിയുടെ വള്ളിനിക്കറിന്റെ അണ്ഡകടാഹത്തിലെ അപാരത ... എന്നൊക്കെ പറഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയാണോ ബുജികള്‍ എന്ന് പറയുന്നത് ?
ഇവരുടെയൊക്കെ മാതാപിതാക്കളും ഈ കാഴ്ചയൊക്കെ ബുദ്ധിജീവിയായി കണ്ടിരിക്കുന്നുണ്ടല്ലോ !!!
തുണിയുടുക്കുന്നവര്‍ യാഥാസ്തികര്‍
തുണിയുടുക്കാത്തവര്‍ ബുദ്ധി ജീവികള്‍
ഇനി യെന്തൊക്കെ കാണാനിരിക്കുന്നു
coming soon spaghetti BOTTOM ??
OT : word verfication is killing me
ഐഡിയ സ്റ്റാര്‍ സിംഗര്‍ 2008ലെ അവതാരകയ്ക്ക് ഏഷ്യാനെറ്റ് പര്‍ദ വാങ്ങിക്കൊടുക്കുമെന്ന് പ്രത്യാശിക്കുക.
April 19, സമയം 6.30 സ്ഥലം: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മാമാങ്കത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്കൂ കണ്ണും കാതും കൂര്‍പ്പിച്ചു ആയിരക്കണക്ക്കിനു ആളുകള്‍ കൂടിയിട്ടുണ്ട്.
ആകാശം കരുത്തിരുണ്ട് മഴയെ വരവേറ്റു തുടങ്ങിയിരിക്കുന്നു... സൂര്യന്‍ ചക്രവാളത്തില്‍ ഉണ്ടോ ആവോ!! അതാ വേദിയില്‍ വെള്ള വസ്ത്രം ധരിച്ച ചിലര്‍ വന്നു തിരിഞ്ഞു നില്‍ക്കുന്നു..
അവര്‍ക്കിടയിലൂടെ അവതാരക രഞ്ജിനി ആഗതയായി... സ്റ്റേജിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു . മൈക്കിലൂടെ എന്തോ മൊഴിഞ്ഞു... ഇല്ല. ഒന്നും പുറത്തേക്കു കേട്ടില്ല.. എന്തോ സങ്കേതിക തകരാറാണ് മൈക്കിനോ സൌണ്ട് സിസ്റ്റത്തിനോ??
വീണ്ടും പറഞ്ഞു.. ഇല്ല ഒന്നും കേള്‍ക്കുന്നില്ല.. രഞ്ജിനി സ്റ്റേജിനകത്തേക്കു തിരിഞ്ഞു നടന്നു.. പറഞ്ഞു..”സര്‍, എനിക്കീ സാരി ഉടുത്തുകോണ്ട് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്”.. ആ ശബ്ദം കൃത്യമായീ എല്ലാ സ്പീക്കര്‍കളീലൂടെയും പ്രതിധ്വനിച്ചു... യാതൊരു തകരാറും കൂടാതെ...
അതു ലൈവായി ലോകമെങ്ങും കേട്ടോ ആവോ!!
പലതരത്തിലുള്ള അവതാരകരെ കണ്ടിട്ടുണ്ട് , വസ്ത്രമുള്ളവരേയും ഇല്ലാത്തവരേയും ;)
കാഴ്ചയേക്കാള്‍ , മലയാള-ഇംഗ്ലീഷ് കൂട്ടിക്കുഴച്ചല്‍ ഇത്ര അരോചകമായിത്തോന്നിയിട്ടുള്ള ഒറ്റ അവതാരകരും ഇല്ലെന്ന് പറയാം.
ഒരുകാര്യത്തിലും പ്രതികരിക്കാത്ത അനിയത്തി , ഈയിടെ കണ്ട ഒരു മാഗസിനില്‍ ,' രഞ്ചിനി മലയാളത്തിന്‍റ്റെ രോമാഞ്ചം ' എന്നോ മറ്റോ കണ്ടപ്പോള്‍ , അതെഴുതിയവന്‍റ്റെ അഡ്ഡ്രെസ്സ് കിട്ടാനുള്ള മാര്‍ഗ്ഗമാണന്വേഷിച്ചത് , പ്രതികരിക്കാന്‍.
കാവലാന്‍റ്റെ വാക്കുകള്‍ക്കൊരൊപ്പ്.
Post a Comment