സംസ്കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
- വയനാട്ടിലേയ്ക്കുള്ള പഠനയാത്രയ്ക്കിടയിലായിരുന്നു പീഡനശ്രമമെന്ന് പരാതി
- വാത്സല്യം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്ന് അദ്ധ്യാപകന്‍
- അദ്ധ്യാപകനെ രക്ഷിക്കാന്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ രംഗത്ത്
പ്രസീദ പത്മ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ ശിവദാസന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.
സര്‍വകലാശാലയിലെ എംഎ ഹിസ്റ്ററി നാലാം സെമസ്റ്ററിലെ മുസ്ലീം വിദ്യാര്‍ഥിനിയാണ് വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞ 24ന് ഹിസ്റ്ററി അധ്യാപകനെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികള്‍ വയനാട്ടിലേക്ക് പഠനയാത്ര പോയിരുന്നു. കാരാപ്പുഴ ഡാം സന്ദര്‍ശിച്ച് മടങ്ങവേ പരാതിക്കാരിയായ വിദ്യാര്‍ഥിനിക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍ മയങ്ങികിടക്കുമ്പോള്‍ അധ്യാപകന്‍ സമീപത്തുചെന്ന് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു.
സംഭവം വിദ്യാര്‍ഥിനി കൂട്ടുകാരികളോട് പറഞ്ഞെങ്കിലും അധ്യാപകന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ ഭാവിതന്നെ തുലച്ചേക്കുമെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് മറ്റാരോടും പറഞ്ഞില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ഥിനി വനിതാ അധ്യാപികമാരോട് വിവരം പറഞ്ഞപ്പോള്‍ അധ്യാപകനെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തിരക്കിയിരുന്നു. വാത്സല്യം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നു പറഞ്ഞ് മാപ്പുപറയുകയും ചെയ്തു.
സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗവുമാണ് ശിവദാസന്‍. ശിവദാസനെ രക്ഷിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
2 comments :
സംസ്കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
ആരെ ആകറ്ഷിക്കാനാണു ഇങ്ങിനെ ഒരു തലക്കെട്ടു.... ???
"വാസ്തവ"ത്തില് നിന്നും വായനക്കാറ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല ഇതൊന്നും....
അല്ല... ആ അധ്യാപകന്‍ ഒരു ഹിന്ദു വിദ്യാര്‍ത്ഥിനിയെയോ ക്രിസ്ത്യന് വിദ്യാര്‍ത്ഥിനിയെയോ ആയിരുന്നു മാനഭംഗപ്പെടുത്താന് ശ്രമിച്ചിരുന്നുവെങ്കില് അതിനു വേറെ വല്ല പേരുമാണോ പറയുക ???
നാണക്കേടു എന്നല്ലാതെ എന്തു പറയാനാ ???
Yes, I also agrees with ajnas
Post a Comment