Wednesday, April 2, 2008

ബ്ലൂഫിലിം നിര്‍മ്മാണ മാഫിയയുടെ പിടിയില്‍ കോതമംഗലം

  • കോതമംഗലം ബ്ലൂഫിലിമില്‍ ഉന്നതന്മാരുടെ ഭാര്യമാരും; കേസ്‌ അട്ടിമറിക്കുന്നു
  • ഡി.പി.ടി വാക്സിന്‍ ഇല്ല, ടെറ്റനസ്‌, വില്ലന്‍ചുമ, ഡിഫ്തീരിയ കുത്തിവെപ്പുകള്‍ മുടങ്ങുന്നു
  • ഫുഡ്‌ കോര്‍പ്പറേഷന്‍ ഗോഡൗണില്‍നിന്ന്‌ 100 ലോഡ്‌ അരി കടത്തി: കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍

പ്രിന്‍സിന്റെ മൊബെയിലില്‍ ഉന്നതന്മാരുടെ ഭാര്യമാരും; കേസ്‌ അട്ടിമറിക്കാന്‍ നീക്കം

പി. അജയന്‍

കോതമംഗലം: വാരപ്പെട്ടിയില്‍ വാടകയ്ക്കുതാമസിച്ചിരുന്ന ബൈസല്‍വാലി സ്വദേശിനിയായ വീട്ടമ്മ രതിയുടെ ദുരൂഹമരണം പുറത്തുകൊണ്ടുവന്ന ബ്ലൂഫിലിം നിര്‍മാണ റാക്കറ്റിന്റെ കെണിയില്‍ ഉന്നതന്മാരുടെ ഭാര്യമാരും പെണ്‍മക്കളും വീണതായി വാസ്തവത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
അയ്യങ്കാവ്‌ മുതല്‍ കുത്തുകുഴിവരെയുള്ള പ്രദേശങ്ങളുടെ സമ്പന്ന കുടുംബങ്ങളിലെ വീട്ടമ്മമാരും സ്കൂള്‍, കോളേജ്‌ വിദ്യാര്‍ഥിനികളുമാണ്‌ ഈ സംഘത്തിന്റെ പിടിയിലായത്‌. ഇവരുടെ നീലച്ചിത്ര ക്ലിപ്പിംഗുകള്‍ മൊബെയിലുകളില്‍നിന്ന്‌ മൊബെയിലുകളിലേക്ക്‌ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഇവയില്‍ പലതും ഇന്റര്‍നെറ്റിലൂടെ വിദേശരാജ്യങ്ങളിലും എത്തിയിട്ടുണ്ട്‌. അറസ്റ്റിലായ പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഈ ചിത്രങ്ങളെല്ലാം മൊബെയിലില്‍ പകര്‍ത്തിയത്‌.
സുമുഖനായ പ്രിന്‍സാണ്‌ വീട്ടമ്മമാരെയും കോളേജ്‌, സ്കൂള്‍ വിദ്യാര്‍ഥിനികളെയും ബ്ലൂഫിലിം മാഫിയയുടെ കെണിയില്‍ അകപ്പെടുന്നതിലെ മുഖ്യകണ്ണി. ശോഭനാ സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ നീലച്ചിത്രങ്ങളും ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടത്രെ.
പ്രിന്‍സും സംഘവും ഈ ചതിതുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. മുന്‍പ്‌ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന ജാക്സന്റെ സഹായിയായിരുന്നു പ്രിന്‍സ്‌. അന്ന്‌ ജാക്സന്റെ ഭാര്യ വിജിയുമായി പ്രിന്‍സിന്‌ അരുതാത്ത ബന്ധങ്ങളുണ്ടെന്നപേരില്‍ ക്വട്ടേഷന്‍ സംഘം പ്രിന്‍സിനെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. 618/2005 ക്രൈം നമ്പറിലാണ്‌ ഈ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. ജാക്സനുമായി തെറ്റുന്നതിനുമുന്‍പ്‌ ജാക്സന്റെ ഭാര്യ വിജിയേയും അയല്‍വാസിയായിരുന്ന രതിയേയും പ്രിന്‍സ്‌ ഡ്രൈവിംഗ്‌ പഠിപ്പിച്ചിരുന്നു. ഈ ബന്ധമാണ്‌ രതിയെ നീലച്ചിത്ര റാക്കറ്റില്‍ എത്തിച്ചതെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു.
അന്ന്‌ ഈ കേസ്‌ വിവാദമായപ്പോള്‍ എസ്‌ഐ ആയിരുന്ന എം.ആര്‍. വിജയന്‍, ജാക്സന്റെ ഭാര്യ വിജിയോട്‌ ഫോണിലൂടെ അനാശാസ്യങ്ങള്‍ പറഞ്ഞത്‌ പ്രശ്നമായിരുന്നു. അതേതുടര്‍ന്ന്‌ ജാക്സണ്‍ ഡിജിപി, മുഖ്യമന്ത്രി, പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന മാത്യു എം.പോള്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കുകയും അന്വേഷണത്തില്‍ വിജയന്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശിക്ഷണ നടപടികളൊന്നും ഉണ്ടായില്ല. പകരം അദ്ദേഹത്തെ താമരശേരിയിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ആത്മഹത്യചെയ്ത രതിയുടെ ഭര്‍ത്താവ്‌ ഒരു എസ്റ്റേറ്റിലെ തൊഴിലാളിയാണ്‌. പലദിവസവും അദ്ദേഹം വീട്ടിലുണ്ടാകാറില്ല. രണ്ടു പെണ്‍മക്കളാണ്‌ ഇവര്‍ക്കുള്ളത്‌. ഈ സാഹചര്യം മുതലെടുത്താണ്‌ പ്രിന്‍സും സംഘവും രതിയുടെ നീലച്ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളതെന്ന്‌ അറിയുന്നു. ജാക്സന്റെ മൊബെയിലില്‍ നിന്ന്‌ ക്ലിപ്പിംഗുകള്‍ പോലീസ്‌ സിഡികളിലാക്കിയിട്ടുണ്ട്‌. പല ഉന്നതന്മാരുടെ ഭാര്യമാരും പെണ്‍മക്കളും ഈ കെണിയില്‍പെട്ടിട്ടുണ്ടെന്ന്‌ അറിയുന്നത്‌ അങ്ങനെയാണ്‌.
അതേസമയം കേസ്‌ അട്ടിമറിക്കാനും തേച്ചുമായ്ച്ചുകളയാനും പോലീസിന്റെ ഭാഗത്തുനിന്ന്‌ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ജാക്സനെ അറസ്റ്റ്‌ ചെയ്ത ഉടനെ വിവരം ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ അറിയിച്ചതാണ്‌ ആദ്യത്തെ നീക്കം. മാത്രമല്ല ആത്മഹത്യ ചെയ്ത രതിയുടെ നീലച്ചിത്രങ്ങള്‍ ഇല്ലെന്ന്‌ വരുത്തിത്തീര്‍ക്കാനുമുള്ള പ്രചാരണവും പോലീസിന്റെ ഭാഗത്തുനിന്ന്‌ ആരംഭിച്ചിട്ടുണ്ട്‌. നേരത്തെ പരിചയമുണ്ടായിരുന്ന പ്രിന്‍സ്‌ രതിയില്‍ നിന്ന്‌ പണവും ആഭരണങ്ങളും വാങ്ങിയിരുന്നെന്നും അവ തിരികെ കൊടുക്കാതിരുന്നതുകൊണ്ടാണ്‌ രതി ആത്മഹത്യചെയ്തതെന്നുമാണ്‌ ഇപ്പോള്‍ പോലീസ്‌ പറയുന്ന വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ 306-ാ‍ം വകുപ്പനുസരിച്ച്‌ പ്രേരണാകുറ്റത്തിനാണ്‌ പ്രിന്‍സിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്‌. (കേസ്‌ നമ്പര്‍ 247/2008).
ആത്മഹത്യ ചെയ്യുന്നതിന്‌ മുന്‍പ്‌ കോതമംഗലത്തെ ഡാഫോഡില്‍ എന്ന ബ്യൂട്ടിപാര്‍ലറില്‍ രതി ബ്യൂട്ടീഷ്യന്‍ കോഴ്സ്‌ പഠിച്ചിരുന്നു.

വാക്സിന്‍ ഇല്ല, കുത്തിവെപ്പുകള്‍ മുടങ്ങുന്നു

ഹിമജ
കൊച്ചി: ട്രിപ്പിള്‍ ആന്റിജന്‍ (ഡി.പി.ടി.) വാക്സിന്റെ ലഭ്യതക്കുറവിനെത്തുടര്‍ന്ന്‌ വില്ലന്‍ചുമ, ഡിഫ്തീരിയ,, ടെറ്റനസ്‌ എന്നിവയ്ക്കു ള്ള പ്രതിരോധ കുത്തിവെപ്പുകള്‍ മുടങ്ങുന്നു. എല്ലാ ബുധനാഴ്ചകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മാസത്തില്‍ ഒരിക്കല്‍ അങ്കണ വാടികളിലുമാണ്‌ പ്രതിരോധ കുത്തിവെപ്പ്‌ നടത്താറുള്ളത്‌. അഞ്ചുവയസ്സ്‌ വരെയുള്ള കുട്ടികള്‍ക്കാണ്‌ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തേണ്ടത്‌. ഒന്നരവ യസ്സ്‌ വരെ നല്‍കേണ്ട വാക്സിനാണ്‌ ഇപ്പോള്‍ ലഭ്യമല്ലാത്തത്‌. ഒരുവയസ്സിനിടെ മൂന്നുതവണയും ഒന്നരവയസ്സില്‍ ഒരു ഡോസുമാണ്‌ ഡി.പി.ടി കുട്ടികള്‍ക്ക്‌ നല്‍കാറുള്ളത്‌. വാക്സിന്റെ അഭാവംമൂലം മിക്ക പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഇന്നു നടക്കേണ്ടിയിരുന്ന കുത്തിവയ്പ്പ്‌ മുടങ്ങി. അങ്കണ വാടികളിലെ ഈ മാസത്തെ കുത്തിവെപ്പും മുടങ്ങും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങ ളില്‍ ഈ വാക്സിന്‍ മൂന്നുമാസംവരെ സൂക്ഷിക്കാനാവും. മിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സില്‍ നിലവിലില്ല. ജില്ലാ ഫാമിലി വെല്‍ഫ യര്‍ സ്റ്റോറില്‍ നിന്നാണ്‌ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക്‌ വാക്സിന്‍ വിതരണംചെയ്യുന്നത്‌. എന്നാല്‍ ജില്ലാസ്റ്റോറുകളിലേക്ക്‌ കഴിഞ്ഞ ആറുമാസത്തോളമായി ഈ വാക്സിന്റെ വരവ്‌ വളരെ കുറവാണ്‌. മാസത്തില്‍ ഒരു ജില്ലയിലെ മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക്‌ നല്‍കാ ന്‍ ശരാശരി 35,000 ഡോസ്‌ വാക്സിന്‍ വേണം. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ പകുതിയില്‍ താഴെ വാക്സിനാണ്‌ എത്തുന്നത്‌. മാര്‍ച്ചില്‍ വാക്സിന്‍ വന്നിട്ടുമില്ല.
സംസ്ഥാനത്തിന്‌ ആവശ്യമായ അത്രയും വാക്സിന്‍ കേന്ദ്രത്തില്‍ നിന്ന്‌ ലഭിക്കാത്തതാണ്‌ മരുന്നിന്റെ ലഭ്യതക്കുറവിനു കാരണമെന്നറിയുന്നു.

അരി കടത്തി: കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍

അനൂപ്‌ വി. ജോണ്‍
കൊച്ചി: ഫുഡ്‌ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നിന്നും സ്വകാര്യ അരിമില്ലുകാരുടെ ഗോഡൗണിലേക്ക്‌ കടത്തി സൂക്ഷിച്ചിരുന്ന 100 ലോഡ്‌ അരി പിടികൂടിയ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍. പിടികൂടിയതിനു പുറമെ 100 ലോഡ്‌ അരികൂടി ഈ മേഖലയിലെ സ്വകാര്യ ഗോഡൗണുകളില്‍ ശേഖരിക്ക പ്പെട്ടിട്ടുണ്ടെന്നാണ്‌ വാസ്തവത്തിന്‌ ലഭിച്ച വിവരം.
എസ്ജിആര്‍വൈ പദ്ധതിയില്‍പ്പെട്ട അരിയാണ്‌ ഒക്കലില്‍ രണ്ട്‌ സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ കലക്ടര്‍ ഗോഡൗണുകള്‍ക്ക്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ഗിരീഷന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ചൊവ്വാഴ്ച രാവിലെ 9.30മുതല്‍ 11.30വരെ ഗോഡൗണുകളില്‍ പരിശോധന നടത്തിയശേഷമാണ്‌ കലക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
എംസി റോഡില്‍ ഒക്കല്‍ കാരിക്കോട്‌ കവലയ്ക്കു സമീപവും ഒക്കല്‍ ആന്റോപുരത്തുമാണ്‌ ഗോഡൗണുകള്‍. പത്തനംതിട്ട, പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്കും ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്കും എസ്ജിആര്‍വൈ പദ്ധതിപ്രകാരം വിതരണം ചെയ്യേണ്ട അരിയാണിത്‌. കാരിക്കോട്‌ റേഷന്‍കട നടത്തുന്ന എന്‍ ഇ ബാവുണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ഒരു ഗോഡൗണ്‍. ഇത്‌ വെയര്‍ഹൗസിങ്‌ കോര്‍പറേഷന്‌ വാടകയ്ക്കു നല്‍കിയതാണെന്നും കോര്‍പറേഷനാണ്‌ അരി സൂക്ഷിച്ചിരിക്കുന്നതെന്നും ഉടമ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. കോര്‍പറേഷനുമായി കരാര്‍ വച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ ഗോഡൗണ്‍ മാര്‍ച്ച്‌ ആറിന്‌ ഒരു സ്വകാര്യവ്യക്തിക്ക്‌ വാടകയ്ക്കു നല്‍കിയതിന്റെ രേഖ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്‍ യു മുഹമ്മദ്‌ എന്നയാളുടെ പേരിലാണ്‌ ആന്റോപുരത്തുള്ള ഗോഡൗണ്‍. സപ്ലൈകോയുടെ നെല്ല്‌ അരിയാക്കിക്കൊടുക്കാന്‍ കരാര്‍ എടുത്ത റൈസ്മില്ലുകാര്‍ക്ക്‌ എത്തിച്ചതാണ്‌ ഈ അരി എന്നറിയുന്നു. പത്തനംതിട്ടവരെ കൊണ്ടുപോകുന്ന യാത്രാച്ചെലവ്‌ ഒഴിവാക്കി പരമാവധി ലാഭമെടുക്കുകയാണ്‌ ഇവരുടെ ലക്ഷ്യമത്രെ. അങ്കമാലി എഫ്സിഐ ഗോഡൗണില്‍നിന്നാണ്‌ അരി കൊണ്ടുവന്നിട്ടുള്ളത്‌. മാര്‍ച്ച്‌ 31നകം അരി എടുത്തിരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു വഴങ്ങിയാണ്‌ 30, 31 തീയതികളിലായി നൂറുകണക്കിന്‌ ലോഡ്‌ അരി ശേഖരിച്ചത്‌. സപ്ലൈകോ കൊടുക്കുന്ന നെല്ല്‌ അരിയാക്കി സ്വകാര്യ-വിദേശ കമ്പോളങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക്‌ വില്‍ക്കുകയും റേഷന്‍കടകളില്‍ വിതരണം ചെയ്യാന്‍ എഫ്സിഐ ഗോഡൗണുകളിലെ തരംതാണ അരി കരാറുകാരില്‍നിന്നു വാങ്ങി നിറംചേര്‍ത്ത്‌ നല്‍കുകയുമാണ്‌ പതിവ്‌. കോടികളുടെ ഈ വെട്ടിപ്പിന്‌ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുണ്ട്‌. ഇതിന്‌ ഔദ്യോഗിക നിറം നല്‍കാന്‍വേണ്ടിയുള്ള ഗൂഢനീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. വെയര്‍ഹൗസിങ്‌ കോര്‍പറേഷനിലെ ചില ഉന്നതരുടെ അറിവോടെയാണിത്‌. രാത്രിയാകുമ്പോള്‍ ബന്ധപ്പെട്ട റൈസ്മില്ലുകളിലേക്ക്‌ ഈ അരി മാറ്റുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അരി കടത്ത്‌ പിടികൂടപ്പെട്ടിട്ട്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അരി കസ്റ്റഡിയിലെടുക്കാനോ പ്രതികളെ പിടികൂടാനോ കഴിയാതെ നിസ്സഹാരയാവുകയാണ്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്ഥരും പോലീസും. ഭരണതലത്തിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ വന്‍ ഇടപെടലാണ്‌ കേസ്‌ ഒതുക്കുന്നതിനായി നടക്കുന്നതെന്നാണ്‌ വിവരം. ഇതു സംബന്ധിച്ച്‌ എറണാകുളം ജില്ലാ സപ്ലൈ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഡിഎസ്‌ഒ ഓഫീസില്‍ എത്തിയിട്ടില്ല എന്നായിരുന്നു 'വാസ്തവ'ത്തിനു ലഭിച്ച മറുപടി.

1 comments :

  1. നിലാവര്‍ നിസ said...

    സത്യങ്ങള്‍.. സത്യങ്ങള്‍..
    നമുക്ക് ഇത്ര നിസ്സഹായത ആവശ്യമുണ്ടോ..?