Showing posts with label കാണാക്കാഴ്ചകള്‍. Show all posts
Showing posts with label കാണാക്കാഴ്ചകള്‍. Show all posts

Tuesday, November 13, 2007

Blues ::: ശിശുദിനം

CHILDREN'S DAY BLUES



"വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍...."

മാലാഖ കണ്ണുകളും പൂപ്പുഞ്ചിരികളുമുള്ള ശിശുക്കള്‍ മണ്ണിലെ സ്വര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്‌.... നാളെ ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം നാളെ രാജ്യമെമ്പാടും അത്യാഢംബരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ തെരുവില്‍ പിറവിയെടുക്കുന്ന ഈ ദേവനൈരാശ്യങ്ങളെക്കാണാന്‍ നമുക്ക്‌ കണ്ണില്ല; മനസുമില്ല.

കൊച്ചി കലൂരിലെ ഒരു അന്യസംസ്ഥാന നിര്‍മ്മാണ തൊഴിലാളി കുടുംബം.
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം

കുതിരക്കെന്ത്‌ ട്രാഫിക്‌ ബ്ലോക്‌!


കുതിരക്ക്‌ ബ്ലോക്ക്‌ ബാധകമല്ല... ഇന്നലെ പറവൂര്‍ മുറവന്‍തുരുത്തില്‍ പ്ലാസ്റ്റിക്‌ നിര്‍മാര്‍ജന ഘോഷയാത്ര ഗതാഗതം തടസ്സപ്പെടുത്തിയപ്പോള്‍ ട്രാഫിക്‌ ബ്ലോക്‌ ബാധകമല്ലാത്ത കുതിര സവാരിക്കാരന്‍.
ഫോട്ടോ: ഡെയ്ന്‍/വാസ്തവം

Thursday, November 8, 2007

മധുരോന്മാദം, ഈ ദീപാവലി


കൊച്ചിയിലെ പഞ്ചാബി കുടുംബങ്ങളുടെ ദീപാവലി ആഘോഷത്തില്‍നിന്ന്‌...
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം

Wednesday, November 7, 2007

പ്ലാസ്റ്റിക്‌ നിരോധനം ഞങ്ങളുടെ വയറ്റത്തടിച്ചു



പ്ലാസ്റ്റിക്‌ നിരോധനം മൂലം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കുട്ടികളുടെ ചാക്കുകള്‍ ഒഴിഞ്ഞ അവസ്ഥയില്‍. എറണാകുളം നഗരത്തില്‍നിന്നൊരു ദൃശ്യം.
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം

Tuesday, November 6, 2007

നാരികള്‍.... നാരികള്‍, പാര്‍ട്ടിവിപത്തിന്റെ നാരായവേരുകള്‍


നിന്നെ ആരാ ഇവിടെ വിളിച്ചത്‌.... മാറി ഇരിക്ക്‌....


നിന്നോട്‌ പറയാന്‍ മനസില്ല.......


ഇഷ്ടമല്ലടി.. എനിക്കിഷ്ടമല്ലടി.... എന്തൊരു തൊലിക്കട്ടി...

ഞായറാഴ്ച നടന്ന കെ.പി.സി.സി. നേതൃപരിശീലന ക്യാമ്പില്‍ അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദീപ്തി മേരി വര്‍ഗീസും സിമി റോസ്ബെല്‍ ജോണും
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം