Thursday, May 29, 2008

സംഗീതത്തിന്റെ മറവിൽ 'സംഗതി'വിദ്വാന്റെ 'വെർബൽ എക്സിബിഷനിസം'

കോമൺസെൻസ്‌ ഈസ്‌ നോട്ട്‌ കോമൺ, 'കാമം'സെൻസ്‌ ഈസ്‌ സോ ഫ്രീക്വന്റ്‌!

ടൈറ്റസ്‌ കെ വിളയിൽ

Back drop

'ആൻ ആവറേജ്‌ ഇൻഡ്യൻ മെയ്‌ല്‌ ഹാസ്‌ സെക്സ്‌ ഇൻ മൈൻഡ്‌ ആൻഡ്‌ ഫിയർ അറ്റ്‌ ഹാർട്ട്‌' (മനസ്സ്‌ നിറയെ കാമവും ഹൃദയത്തിൽ ഭയവും കൊണ്ടു നടക്കുന്ന (ശുംഭന്മാരാണ്‌) ഇന്ത്യയിലെ ശരാശരി പുരുഷൻ). വിശ്രുത ഇന്ത്യൻ ഗ്രന്ഥകാരൻ നിരാദ്‌ സി. ചൗധരിയുടെ ഈ നിരീക്ഷണത്തിന്റെ ചപലവും അശ്ലീലഭരിതവുമായ ഒരു സാന്നിദ്ധ്യം കാണണമെന്നും ആ സത്വത്തിന്റെ വായിൽ നിന്ന്‌ വീഴുന്ന മ്ലേച്ഛവും ഓക്കാനം വരുത്തുന്നതുമായ മൂരിശൃംഗാരപദാവലികേൾക്കണമെന്നുമുള്ളവർ, തിങ്കൾ മുതൽ വ്യാഴം വരെ കൈരളി ടീവിയിലെ 'ജോയ്‌ ആലൂക്കാസ്‌ എല്ലാരും പാടണ്‌' എന്ന റിയാലിറ്റി ഷോ ട്യൂൺ ഇൻ ചെയ്യുക. (ഇന്ത്യയിൽ വൈകീട്ട്‌ 7.30 മുതൽ 8.30 വരെ. ഗൾഫിൽ വൈകീട്ട്‌ 5.30-6.30 വരെ)

കുടുംബാംഗങ്ങൾ ഒന്നിച്ച്‌ മത്സരിക്കുന്ന ഈ വ്യത്യസ്ത റിയാലിറ്റി ഷോയുടെ നിർമാതാവ്‌ ഷിബു ചക്രവർത്തി(ചലച്ചിത്ര ഗാനരചയിതാവ്‌)യും സംവിധാനം സെന്തിലുമാണ്‌.

സംഗീത സംവിധായകൻ രഘുകുമാർ, കർണാടകസംഗീത വിദുഷി സൗമ്യ, സംഗീതസംവിധായകൻ('സംഗതി'ഫെയിം) ശരത്ത്‌ എന്നിവരാണ്‌ വിധികർത്താക്കൾ.

സിദ്ധിയും സാധനയും കൊണ്ട്‌ ഗാനസാഗരത്തിന്റെ മറുകരകണ്ടവരൊന്നുമല്ല ഈ പരിപാടിയിൽ മത്സരിക്കുന്നത്‌. ശാന്തിമഠം വില്ലാസിന്റെ 35 ലക്ഷം രൂപ വിലവരുന്ന വില്ല സ്വന്തമാക്കാം എന്ന ഒറ്റ ലക്ഷ്യത്തോടെ പങ്കെടുക്കുന്നവരുമല്ല ഭൂരിപക്ഷവും. വാഗീശ്വരിയുടെ അനുഗ്രഹത്താൽ ഗാനമാലപിക്കാൻ കെൽപ്‌ ലഭിച്ചിട്ടുണ്ടെങ്കിലും പൊതുവേദിയിൽ അതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്തവരാണ്‌ മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും.

ഇത്രയും പശ്ചാത്തലം.
ഇനി ആദ്യ റൗണ്ടിലേയ്ക്ക്‌-

Ist Round

മത്സരാർത്ഥികളുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി, തെറ്റുതിരുത്തി നന്നായി പാട്ടുപാടാൻ അവരെ സജ്ജരാക്കുവാനായിരിക്കണം മൂന്ന്‌ വിധികർത്താക്കളെ നിർമാതാവും സംവിധായകനും വേദിക്കരികിൽ പ്രത്യേകാസനത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്‌. അറിയാം വിമർശനം ഒരിക്കലും സൗമ്യമായിരിക്കില്ല; അല്ല അങ്ങനെ ആകാനും പാടില്ല. എന്നുവച്ച്‌ വായിൽതോന്നുന്നതെല്ലാം, വൃത്തികെട്ട ഭാവഹവാദികളോടെ വിളിച്ചുപറഞ്ഞ്‌ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ തന്നെ തൊലിയുരിച്ച്‌ രസിക്കുന്നതിനെ വിധിനിർണയം എന്നല്ല വൈകൃതഭരിതമായ 'സാഡിസം' എന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. ആ സാഡിസ്റ്റ്‌ ഉദീരണങ്ങളിൽ നിന്ന്‌ ദുഷിച്ച കാമത്തിന്റെ ദുഃർഗന്ധം കൂടി ഒലിച്ചിറങ്ങിയാലോ?

ക്ഷമിക്കേണ്ട, ശരത്‌ എന്ന വിധികർത്താവ്‌ വായ്‌ തുറക്കുന്നത്‌ ഇത്തരത്തിലുള്ള വൈകൃതത്തിന്‌ വാക്യരൂപം നൽകാനാണ്‌.

ശരത്തിന്റെ ചില സംഗീത വിലയിരുത്തലുകൾ കേൾക്കുക:
മത്സരാർത്ഥികൾ ഒരു അമ്മയും മകനും. പാട്ടുകഴിഞ്ഞു. അപ്പോഴെത്തി ശരത്തിന്റെ കമന്റ്‌ 'മോനേ, മോന്റെ പാട്ടുകേട്ടപ്പോൾ ഇവിടെനിന്നിറങ്ങിപ്പോകാനാ തോന്നീത്‌' ആ പാവം അമ്മയും കടലാസുപോലെ വിളറിനിന്നുപോയി. മേലാൽ ആ കുട്ടി പൊതുവേദിയിൽ ഗാനമാലപിക്കാൻ തയ്യാറാവില്ല, തീർച്ച.
കാഷ്വൽ ഡ്രസിലാണ്‌ ആ പെൺകുട്ടി പാട്ടുപാടാനെത്തിയത്‌. ആ വേഷം ശരത്തിന്‌ 'ക്ഷ' പിടിച്ചുപോയി! 'മോളേ, മോൾ ആദ്യമായാണോ ഈ ഡ്രസ്സിടുന്നത്‌? എന്തൊക്കെ അഭ്യാസമാ ഡ്രസ്സിന്റെ മുകളിൽ മോൾ കാണിച്ചിരിക്കുന്നത്‌?' ശരത്തിന്റെ ആ വഷളൻ കമന്റ്‌ കേട്ട്‌ പെൺകുട്ടി നിന്നുരുകുന്നതാണ്‌ കണ്ടത്‌. പണ്ട്‌ ആഭാസന്മാരുടെ ഇടയിൽ നിന്ന്‌ സീതയെ രക്ഷിക്കാൻ ഭൂമി പിളർന്നതുപോലെ സംഭവിച്ചെങ്കിലെന്ന്‌ ആ കുട്ടി സർവ ദൈവങ്ങളേയും വിളിച്ച്‌ പ്രാർത്ഥിച്ചു കാണും, മൂന്നരത്തരം.

IInd Round

കുടുംബഗീതം സെഗ്മെന്റ്‌-
ഒരു പോലിസുകാരനും കുടുംബാംഗങ്ങളും പാടിത്തീർന്നതോടെ സംഘത്തിലെ 12കാരിയോട്‌ ശരത്തിന്റെ ചോദ്യം 'മോൾ അച്ഛന്റെ കൂടെ കെടക്കാറുണ്ടോ?' ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമല്ല മറ്റ്‌ മത്സരാർത്ഥികളും ടിവി പ്രേക്ഷകരും സ്തംഭിച്ചു പോയ നിമിഷം. ആഭാസത്തരം അതിന്റെ എല്ലാ അശ്ലീലതകളും പ്രദർശിപ്പിച്ച ശപ്തവേള!

IIIrd Round

മറുനാടൻ ഗീതം സെഗ്മെന്റ്‌:
പാട്ടുപാടിയത്‌ ഒരു അറുപതുകാരൻ, പ്രായപൂർത്തിയായ ആൺമക്കളും പെൺമക്കളും അടങ്ങിയ കുടുംബം ഒപ്പമുണ്ട്‌. പൊതുവേദിയിൽ പാടിപ്പരിചയമില്ലാത്ത പിതാവ്‌. അതുകൊണ്ട്‌ പാട്ടിലെ പദങ്ങൾ മറന്നു, സ്വരത്തിൽ വിറയൽ പടർന്നു. 'എന്തുപറ്റി?' എന്ന ശരത്തിന്റെ ചോദ്യത്തിന്‌ 'വിറച്ചുപോയി' എന്ന സത്യസന്ധമായ മറുപടി. 'കല്യാണം കഴിച്ചയാൾ ആദ്യമായിട്ടാണോ വിറയ്ക്കുന്നത്‌?' മുഖത്തടിയേറ്റതുപോലെ ആ പിതാവ്‌ സ്തംഭിച്ചു നിന്ന കാഴ്ച്ച!

IVth Round

യുഗ്മഗീതം സെഗ്മെന്റ്‌:
ബി.ടെക്‌ പാസ്സായ സഹോദരിയും ബി.ടെക്‌-ന്‌ പഠിക്കുന്ന സഹോദരനും ആലപിച്ചത്‌ സാന്ദ്രമായൊരു പ്രണയഗീതം. സഹോദരനോളം ആലാപന വൈദഗ്ദ്ധ്യമില്ലായിരുന്നു സഹോദരിക്ക്‌. ശരീരവും ശാരീരവും ശോഷിച്ച ഒരു പാവം. അവരുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെ നുഴഞ്ഞെത്തി ശരത്തിന്റെ സ്ഥിരം വഷളത്തരം 'മാറിടം തുടിക്കുന്ന ആ ഭാഗമുണ്ടല്ലോ, അവിടം, അതെന്താ മോളേ താന്നുപോയത്‌? കൂടെപ്പാടിയത്‌ അനിയനായതു കൊണ്ടാണോ?'

ആ ചേച്ചിയും അനിയനും മാത്രമല്ല അന്ന്‌ ആ പരിപാടി കണ്ട എല്ലാവരും മനസ്സിൽ ശരത്തിനെ പ്രാകി കോന്നിട്ടുണ്ടാകും, കൊലവിളി നടത്തിയിട്ടുണ്ടാകും; സംശയമില്ല.

അച്ചടിക്കാവുന്ന മ്ലേച്ഛതകളിൽ ചിലതു മാത്രമാണ്‌ മുകളിൽ ഉദ്ധരിച്ചത്‌.

വായനക്കാർക്ക്‌ എന്തു തോന്നുന്നു? ഒറ്റയടിക്ക്‌ കരണം പൊട്ടിക്കേണ്ട തെമ്മാടിത്തരമല്ലേ ശരത്‌ എന്ന സംഗീത സംവിധായകൻ ഒരു സംഗീത പരിപാടിയുടെ മറവിൽ, റിയാലിറ്റി ഷോയായത്‌ കൊണ്ട്‌ എന്തും പറയാം എന്ന 'ഞായത്തിൽ' വിളമ്പിയതെല്ലാം?

'എക്സിബിഷനിസം' (പ്രദർശനത്തിലെ രതി) എന്നൊരു മാനസീക വ്യതിയാനമുണ്ടെന്ന്‌ മനശ്ശാസ്ത്ര വിദഗ്ദ്ധർ പറയും. സാധാരണക്കാർ ഇതിനെ 'വൈകൃതം'എന്നു വിളിക്കും. അടിച്ച്‌ പുറം പൊളിക്കേണ്ട തെമ്മാടിത്തരമെന്ന്‌ വിശേഷിപ്പിക്കും. അത്തരമൊരു ആഭാസമാണ്‌, ഡോ. ബാലമുരളീകൃഷ്ണയുടെ പ്രിയ ശിഷ്യനായ ശരത്‌ 'എല്ലാരും പാടണ്‌' എന്ന സംഗീതപരിപാടിയുടെ വിലയിരുത്തൽ എന്ന മട്ടിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌. 'അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ കഴിയണം' എന്ന്‌ മലയാളത്തിൽ ഒരു സാരോപദേശമുണ്ട്‌.

വിധികർത്താവിന്‌ ആ ബോധമില്ലെങ്കിൽ പരിപാടിയുടെ നിർമ്മാതാവിനോ സംവിധായകനോ എഡിറ്റർക്കോ അത്‌ കൂടിയേതീരൂ. കാരണം സ്വദേശത്തും വിദേശത്തും കുടുംബമൂല്യങ്ങളും പെരുമാറ്റ-സംസാരമര്യാദകളും പാലിക്കുന്നവരാണ്‌ ഈ പരിപാടിയുടെ പ്രേക്ഷകർ. സൗമ്യയും രഘുകുമാറും എത്ര മാന്യമായി, എത്ര സംസ്കാരസമ്പന്നതയോടെയാണ്‌ അഭിപ്രായങ്ങൾ പറയുന്നത്‌! ശരത്തിനേയും ആ ലൈനിൽ കോണ്ടുവന്നേ തീരൂ. വഷളത്തം നിറഞ്ഞ ഇത്തരം കമന്റുകൾ കേട്ട്‌ മറ്റൊരു വിധികർത്താവായ 'സൗമ്യ മാം' തലകുമ്പിട്ടിരുന്ന്‌ അടക്കിച്ചിരിക്കുമ്പോൾ 'ശരത്‌ സാർ' ഏഴാം സ്വർഗത്തിൽ എത്തുന്നുണ്ടായിരിക്കാം (ഥൂ!). സ്ത്രീകളുടെ മുൻപിൽ ഞെളിയാൻ ദ്വയാർത്ഥപ്രയോഗങ്ങളും കെട്ട വളിപ്പുകളും കെട്ടഴിച്ചു വിടുന്നതിനെ 'വാച്യ-പ്രദർശന-രതി' (വെർബൽ-എക്സിബിഷനിസം) എന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌.

പാടില്ല, ശരത്‌ സാർ ഇങ്ങനെ തരം താഴരുത്‌. വള്ളിനിക്കർ പ്രായത്തിൽ 'അമൃതവർഷിണി' രാഗമാലപിച്ച്‌ സാക്ഷാൽ ഡോ. ബാലമുരളീകൃഷ്ണയെ അമ്പരപ്പിച്ച സംഗീതസിദ്ധിയാണ്‌ അങ്ങ്‌. ആ പ്രതിഭയോടുള്ള ആദരത്തോടെ പറയട്ടെ, സംഗീതപ്രേമികൾ അങ്ങയോട്‌ പുലർത്തുന്ന ബഹുമാനം വെറുതെ കളഞ്ഞുകുളിക്കരുത്‌!

Chorus

കോമൺസെൻസ്‌ ഈസ്‌ നോട്ട്‌ കോമൺ, 'കാമം'സെൻസ്‌ ഈസ്‌ സോ ഫ്രീക്വന്റ്‌!

Vote of thanks

ഈ ആഭാസത്തരത്തിലേയ്ക്ക്‌ ശ്രദ്ധതിരിച്ചുവിട്ട, നന്മനസ്സിനുടമകളായ ഗൾഫിലെ ആ നാലു പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും...

ഈ വിഷയത്തിൽ വായനക്കാർ തയ്യാറാക്കിയ ഓൺലൈൻ പെറ്റീഷൻ

47 comments :

 1. കണ്ണൂസ്‌ said...

  കഷ്ടം! ഒരു പരിപാടി ഹിറ്റായെന്ന് വെച്ച് തോന്നിയതെന്തും പറയാമെന്നായോ ഈ വഷളന്?

 2. പ്രിയ said...

  പഴയ പരിപാടിയിലും വാചകത്തിനു കുറവുണ്ടായിരുന്നില്ല. പലപ്പോഴും തോന്നിയിരുന്നു ആ കുട്ടികളെ ഇത്രയ്ക്കു പരിഹസിക്കേണ്ട കാര്യം എന്താണെന്ന്.

  ഇതിപ്പോ . അഹങ്കാരം. ഏതെങ്കിലും അച്ഛന് ലൈവ് ആയൊന്ന് പൊട്ടിക്കേണ്ടി വരും.അന്നോടെ തീരും ഇമ്മാതിരി സ്വഭാവം.

  കൈരളി ചാനലില് ആരെങ്കിലും ഒക്കെ ഇതിനെ കുറിച്ചു കമ്പ്ലൈന്ട്ട് കൊടുത്താല് മാറ്റുമായിരിക്കും. എന്തായാലും ഞാന് ആ പരിപാടി കണ്ടില്ലെങ്കിലും (ഐഡിയ സ്റ്റാര് കൊണ്ടു തന്നെ മതിയായേ :D ) ചെറിയ കുട്ടികളെ ഇതു പോലെ തളര്തിക്കളയുന്ന നാക്കിനെ പിടിച്ചു കെട്ടാന് എന്തെങ്കിലും ചെയ്യണം. (റോഡിലൂടെ നടന്നു പോകുമ്പോള് കേള്ക്കുന്ന തറ കമന്റുകള് കുറെ നേരത്തേക്ക് മനസ്സിനെ കുത്തിനോവിക്കുന്നത് ഇന്നും ഓര്മയുണ്ട്. ഇതിപ്പോള് )

  http://www.kairalitv.in/tv/ContactUs.htm കൈരളിയുടെ contact പേജ്.

  ശ്രീശാന്തിനു തല്ല് കിട്ടിയത് നന്നായെന്നു പറഞ്ഞപ്പോ മലയാളിയുടെ അസൂയ കൊണ്ടാണെന്ന് പറഞ്ഞു. ഇതിപ്പോ അങ്ങനെ പറയില്ലല്ലോ. അല്ലെ? (ഈ ചൂടു വെള്ളവും പച്ചവെള്ളവും ഒക്കെ കണ്ഫ്യൂസിംഗ് ആണ് )

 3. തറവാടി said...

  അയാളെപ്പറ്റി ഒറ്റവാക്ക് : അഹങ്കാരിയായ വഷളന്‍.

 4. കോറോത്ത് said...

  Nalla adiyude kuravu..allandenthu parayaan...kashtam...

 5. Sajjad.c said...

  കോറോത്ത് പറഞ്ഞതാ ശരി,

 6. പൊറാടത്ത് said...

  റിയാലിറ്റീ ഷോകളില്‍ ഇനിയും എന്തൊക്കെ കാണാനും കേള്‍ക്കാനും കിടക്കുന്നൂ‍...??!!

 7. നന്ദു said...

  വാസ്തവം ടീം,
  ഇക്കാര്യം പല സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളില്‍ മെയില്‍ വഴിയും മറ്റും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടകം പലരും കൈരളി ചാനലിനെ മെയിലിലൂടെ വിവരം അറിയിച്ചിട്ടുണ്ടെന്നും കരുതുന്നു. ഒരു ചാനലില്‍ ഇതുപോലുള്ള (റിയാലിറ്റി എന്നവര്‍ പറയുന്ന!) ഷോ വിജയമായി എന്നു കരുതി ശരത് എന്ന മാന്യദേഹത്തിനെന്തും പറയാനുള്ള ലൈസന്‍സ് ആണ് പ്രേക്ഷകര്‍ നലകിയത് എന്ന അബദ്ധ ധാരണ അദ്ദേഹത്തിനു വേണ്ട. പിന്നെ ചാനലിന്റെ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയില്‍ പലപ്പോഴും തിരിച്ച് തന്തക്ക് വിളിക്കാത്തത് ശരത്തിന്റ്റെ ഭാഗ്യം!.. ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ നേരത്തെ റിയാലിറ്റി ഷോ നടത്തിയ ചാനലിലും അദ്ദേഹം കസറിയിരുന്നു..

  സാമാന്യ ബോധമുള്ള എല്ലാവരും ക്രിയാത്മകമായിത്തന്നെ ഇതിനെതിരെ പ്രതികരിക്കണം എന്നാണെന്റെ അഭിപ്രായം.
  കൈരളിയെ മെയില്‍ വഴി നിങ്ങളൂടെ പ്രതിഷേധം അറിയിക്കുക.

 8. ഗുരുജി said...

  വളരെ വളരെ വളരെ നല്ല ഒരു പോസ്റ്റ്.
  ശരത് എന്ന ആഭാസന്‍ ഏഷ്യാനെറ്റില്‍ സ്റ്റാര്‍ സിംഗറില്‍ വിളമ്പിയതെന്തൊക്കെയാണ്‌. ഒരോ കമന്റിലും തന്റെ ജനിതകവൈകൃതം അയാള്‍ കാട്ടിക്കൊണ്ടേയിരുന്നു. ഇയാളെ ജഡ്ജിംഗ്‌ പാനലില്‍ നിന്നും മാറ്റണമെന്നും അതിന്റെ ജസ്റ്റിഫിക്കേഷനും കാട്ടി ഞാന്‍ ഏഷ്യാ നെറ്റിനു ഒരു ഇ-മെയില്‍ അയച്ചിരുന്നു. പെണ്‍കുഞ്ഞുങ്ങളോട്‌ ഒരു വേദിയില്‍ വെച്ചു പറയാന്‍ പാടില്ലാത്ത നികൃഷ്ടമായ കമന്റുകള്‍ അയാള്‍ പറഞ്ഞിട്ടുണ്ട്. ഒരു പാട്ടിലെ വരികള്‍ക്കിടയില്‍ 'മാറിടം" എന്ന വാക്കുണ്ടായിരുന്നു. അതു പാടിക്കഴിഞ്ഞപ്പോള്‍ കമന്റിനിടെ മാറിടം എന്ന ഭാഗം എന്താ മോളേ ഇത്ര ഫ്ലാറ്റ്‌ ആയത്‌ എന്നു ചോദിച്ചതിനുശേഷം അയാള്‍ ഗൂഢമായി ചിരിക്കുന്നതു കണ്ട ദിവസമാണ്‌ ഞാന്‍ മെയില്‍ ചെയ്തത്. ഇതിനെതിരെ എല്ലാവരും ശബ്ദിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
  ഈ പ്രോഗ്രാം ഞാന്‍ ഇതുവരെ കണ്ടില്ല. ഏഷ്യാനെറ്റില്‍ നിന്നും അയാള്‍ പോയതില്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ ഒന്നില്‍ ചേക്കേറി എന്നറിഞ്ഞില്ല. ഏഭ്യന്‍. ദയവായി എല്ലാവരും കൂട്ടത്തോടെ പ്രതികരിക്കുക. പെണ്‍കുഞ്ഞുങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന ഈ ചെറ്റക്കെതിരായി...ഏതു അമൃതവര്‍ഷിണി പാടിയാലും ഇവന്റെ നാവില്‍ വികടസരസ്വതി മാത്രമേ നിലനില്ക്കൂ...

 9. നിഷാന്ത് said...

  വാസ്തവം പേജ് IE യില്‍ ഓപണ്‍ ചെയ്താല്‍ ചില്ലക്ഷരങ്ങള്‍ വരുന്നില്ല. ഒരുമാസം മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ക്ക് കുഴപ്പമില്ല. ശ്രദ്ധിക്കുമല്ലോ.

 10. ശ്രീവല്ലഭന്‍. said...

  ശുദ്ധ പോക്രിത്തരം. വളരെ കഷ്ടം. ആരും മറുപടി പറഞ്ഞില്ലേ?

 11. ഭൂമിപുത്രി said...

  ഈ പരിപാടി കാണാറില്ല.ഇവിടെ വായിച്ചിടത്തോളം ‘കൈരളി’ അടിയന്തരമായി ഇടപെടേണ്ടിയിരിയ്ക്കുന്നു.

  കൂട്ടത്തില്‍ ഒന്നുകൂടിപ്പറയാനുണ്ട്.
  ‘വാസ്തവം’മുകളില്‍ എഴുതിയിരിയ്ക്കുന്ന ഈ സാമാന്യവല്കരണത്തോട്-
  “ലൈംഗീകാതിപ്രസരമുള്ള കമന്റുകൾ എല്ലാ പ്രായത്തിലേയും സ്ത്രീകൾക്കിഷ്ടമാണ്‌. അല്ലെന്നു പറഞ്ഞാൽ അത്‌ പെരുങ്കള്ളമാകും.”
  എന്റെ ശക്തമായ പ്രതിഷേധം അറിയിയ്ക്കുന്നു.
  സ്തീകള്‍ക്ക് എന്താണിഷ്ടം,എന്താണനിഷ്ടം എന്നു
  പറയേണ്ടതു അവരാണ്‍.അല്ലാതെ ചില മുന്‍ വിധികളോടെയുള്ള ഈത്തരം പ്രസ്താവനകളല്ല

 12. റോബി said...

  “ലൈംഗീകാതിപ്രസരമുള്ള കമന്റുകൾ എല്ലാ പ്രായത്തിലേയും സ്ത്രീകൾക്കിഷ്ടമാണ്‌. അല്ലെന്നു പറഞ്ഞാൽ അത്‌ പെരുങ്കള്ളമാകും.”

  അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടെ ഒരുപാടു സ്ത്രീകളെ പരിചയമുണ്ട്. പോസ്റ്റിലെ ഈ വാചകത്തോട് പൂര്‍ണ്ണമായി വിയോജിക്കുന്നു. ഇതുപോലെ ഒരു പോസ്റ്റില്‍ ആ വാചകത്തിന്റെ ആവശ്യം എന്താണ്? അത് പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെടുന്നു.

  ഈ പ്രോഗ്രാം കണ്ടിട്ടില്ല. വായിച്ച അറിവ് വെച്ച് കൈരളിക്ക് മെയിലയക്കുന്നു.

 13. പ്രിയ said...

  ആ വാചകം ഞാന് അത്ര ശ്രദ്ധിച്ചില്ലായിരുന്നു. വാസ്തവം ടീം ഉദ്ദേശിച്ചത് എല്ലാപ്രായത്തില് പെട്ട സ്ത്രികളിലും ഇത്തരം കമന്റുകള് ആസ്വദിക്കുന്നവര് ഉണ്ടാകാം എന്നും അവര്ക്കു മൊബൈല് ചാറ്റ് ഉണ്ടല്ലോ എന്നും ആണെന്ന് കരുതുന്നു.( :) വാസ്തവം , വാസ്തവത്തില് പുരുഷന്മാരുടെ കാര്യം പറഞ്ഞില്ലല്ലോ. )

  സത്യത്തില് ആ സെന്റ്റെന്സ് ഈ നല്ലൊരു ടോപ്പിക്കില് കല്ലുകടി ഉണ്ടാക്കുന്നു. ഒഴിവാക്കേണ്ടതാണ് അല്ലെന്കില് തിരുത്തേണ്ടാതാണ് എന്ന് അഭിപ്രായപ്പെടുന്നു.

  നോട്ട് : ഈ പ്രോഗ്രാമില് നമ്മള് ചെയ്ത കമ്പ്ലെന്റ്റ് എന്തെങ്കിലും മാറ്റം വരുത്തിയതായി അറിയാന് കഴിയുമോ? പ്രോഗ്രാം ഞാന് കണ്ടില്ല.

 14. നന്ദു said...

  വാസ്തവം ടീം,
  ഈ സംഭവത്തെപ്പറ്റി ഇന്നു രാവിലെ കൈരളീയിലെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പല പരാതികളും വന്നതുകൊണ്ട് ഫസ്റ്റ് ഷെഢ്യൂൾ കഴിഞ്ഞപ്പോൾ തന്നെ ശ്രീ ശരത്തിനോട് കളിയാക്കിയുള്ള കമന്റുകൾ ഒഴിവാക്കണം എന്നു പറഞ്ഞിട്ടുണ്ട് എന്നാണ്.

  വരും എപ്പിസോഡൂകളിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം.

 15. ആവനാഴി said...

  ശരത് എന്ന അറുവഷളനെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമില്‍ നിന്നു പുറത്താക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെയാണോ ജഡ്ജിമാരായി നിയമിക്കേണ്ടത്? അയാളുടെ ഒരു മോളു വിളി കേള്‍ക്കുമ്പോള്‍ അറപ്പു തോന്നും. മത്സരാര്‍ത്ഥികളുടേ പേരു വിളീച്ചാല്‍ പോരെ. വഷളശിരോമണി എന്ന പട്ടം അയാള്‍ക്കു ചേരും.

 16. ശ്രീവല്ലഭന്‍. said...

  ലൈംഗികാതിപ്രസരമുള്ള കമന്റുകള്‍ മത്സരാര്‍ത്ഥികളെകുറിച്ചു പറയുന്നത് "സാഡിസം" തന്നെ ആണ്. ഈ ഒരു ചര്‍ച്ച ഇവിടെ കൊണ്ടു വന്നതിന് വാസ്തവം ടീമിന് നന്ദി.

  "ലൈംഗീകാതിപ്രസരമുള്ള കമന്റുകള്‍ എല്ലാ പ്രായത്തിലേയും സ്ത്രീകള്‍ക്കിഷ്ടമാണ്. അല്ലെന്നു പറഞ്ഞാല്‍ അത്‌ പെരുങ്കള്ളമാകും"

  അത് തീര്‍ച്ചയായും വാസ്തവമല്ല. ആ വാചകങ്ങളുടെ ആവശ്യം ഇല്ലായിരുന്നു.ശരത്തിന്‍റെ കമന്റ്റുകള്‍ കണ്ടു കലി വന്നതിനാല്‍ ആ വാചകം ശ്രദ്ധിച്ചിരുന്നില്ല.

  സ്ത്രീകളെക്കുറിച്ച് പല പുരുഷന്‍മാരുടെയും മനസ്സിലുള്ള ഒരു ചിന്താഗതി. ഒരു myth ആവര്‍ത്തിക്കപ്പെടുന്നു ഇവിടെ. ദയവായി മാറ്റുക.

 17. Sebin Abraham Jacob said...

  പ്രതിഷേധത്തില്‍​ പങ്കുചേരുന്നു.

 18. Kaippally കൈപ്പള്ളി said...

  vee aar like this wonly !!!

 19. മാവേലി കേരളം said...

  ‘’ലൈംഗീകാതിപ്രസരമുള്ള കമന്റുകൾ എല്ലാ പ്രായത്തിലേയും സ്ത്രീകൾക്കിഷ്ടമാണ്‌. അല്ലെന്നു പറഞ്ഞാൽ അത്‌ പെരുങ്കള്ളമാകും. അത്തരക്കാർക്ക്‌ പാർക്കാൻ മൊബെയിൽ ഫോണുകളും ചാറ്റ്‌ റൂമുകളുമുണ്ടെല്ലോ. അതുകൊണ്ട്‌ ...‘.

  ഈ ഒരു വാചകം ഈ പോസ്റ്റിന്റെ എസെന്‍സിനെ ചോദ്യം ചെയ്യുന്നു എന്നു ദയവായി അറിയിക്കട്ടെ. അതുകൊണ്ട് ശര‍ത്തിനെ മാറ്റുന്നതിനു മുപ് ഇതിവിടെ നിന്നു മാറ്റുവാന്‍ താല്പര്യപ്പെടുന്നു.

  പിന്നെ ശര‍ത്തിനെക്കുറിച്ചെഴുതിയതിനോടു നൂറു ശതമാനവും യോജിക്കുന്നു.

  ഈ സ്തീകള്‍ക്കൊരു കൊഴപ്പമൊണ്ട്. ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ എങ്ങനാ എതിര്‍ക്കുന്നത് എന്നൊരു ചിന്ത. അതുകൊണ്ട് അടുത്ത തവണയാകട്ടെ പ്രതികരിക്കാം എന്നൊരു തീരു‍മാനമെടുക്കും. അടുത്ത തവണ വരുമ്പോഴേക്കും സംഗതി മാറും, കഴിഞ്ഞ തവണ എന്താപ്രതികരിക്കഞ്ഞത് എന്നു പറഞ്ഞ് അവരെ പ്രതിക്കൂട്ടില്‍ കേറ്റും. അപ്പോള്‍ അവരുടെ നേരെ ഇങ്ങനെ ഒരു കാടടച്ച ലേബലു വരും.

  അതുകൊണ്ട്, സഹോദരികളെ പറയാനൊള്ളത് ആദ്യത്തെ തവണ തന്നെ പറഞ്ഞേക്കുക. സമ്മാനം തന്നെ മാറ്റി വയ്ക്കേണ്ട് അവസരമുണ്ടാക്കണം. ലോകരുടെ മുന്പില്‍ വച്ച് ആ ശുംഭനോട് ഷട് അപ് പറയണം. സമ്മാനത്തിനുവേണ്ടി ആ ശുംഭനെ വെറുതെ വിടുന്നതു നല്ല രീതിയല്ല. അതുകോണ്ട് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വച്ചു പ്രതികരീക്കുക.

 20. ::സിയ↔Ziya said...
  This comment has been removed by the author.
 21. ::സിയ↔Ziya said...

  ശരത്തിന്റെ അഹങ്കാരവും അശ്ലീലവും നിറഞ്ഞ കമന്റ് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഒരു മത്സരാര്‍ത്ഥിയെ അങ്ങേയറ്റം വിഷമിപ്പിച്ചതായി അറിഞ്ഞു.
  ഫീമെയ്‌ല്‍ ഫാന്‍സ് ഒക്കെ ഉണ്ടോ എന്നു മത്സരാര്‍ത്ഥിയോട് അവതാരക ചോദിച്ചു. പയ്യന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ശരത്തിന്റെ കമന്റ് :
  “അച്ഛന്റെയല്ലേ മോന്‍, കാണാതിരിക്കുമോ“
  അവന്റെ അമ്മ വിളറി വെളുത്ത് തല കുമ്പിട്ടു കരഞ്ഞു എന്നും കേട്ടു.

  കഴിഞ്ഞ ദിവസം ജീവന്‍ റ്റീവി മെഗാസ്റ്റാറില്‍ ജഡ്‌ജിയായി ഈ വിദ്വാന്‍ ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടി ആദ്യവസന്തമേ എന്ന ഗാനം ആലപിച്ചു. എന്‍ഡിംഗില്‍ നേരിയ വിറയല്‍ ഉണ്ടായിരുന്നു.
  ശരത്തിന്റെ കമന്റ് :
  “ആ ചരണത്തിന്റെയൊക്കെ എന്‍ഡിംഗില്‍ വല്ലാതെ വിറച്ചല്ലോ? പാട്ടിന്റെ സുഖം കൊണ്ട് വിറച്ചതാണോ? സുഖം കൂടിയാല്‍ വിറയ്ക്കുമോ മോളേ?”

  ഈ റാസ്‌കലിന്റെയൊക്കെ എല്ലു തല്ലിയൊടിക്കാന്‍ ഒരു അഹിംസാവാദിയും ഈ ഭൂമി മലയാളത്തിലില്ലേ? :)

 22. Kaippally കൈപ്പള്ളി said...

  ശരത് ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതും മഹാ ബോർ ആണു്.

  അതിനു കാരണം ശരത് അല്ല. നിങ്ങൾ (ഈ കോപ്രായം കാണുന്ന പ്രേക്ഷകർ)ആണു്.

  പണ്ട് തിക്കുറുശി സുകുമാരൻ നായരർ
  അമ്മമാരും കൊച്ചുകുട്ടികളും ഇരിക്കുന്ന പൊതു വേദ്ദിയിൽ Stageൾ കയറി തമാശയുടെ പേരിൽ പച്ച തെറി വിളിച്ചു പറയുമായിരുന്നു.

  ഇത് കേട്ട് കയ്യടിക്കുന്നവരല്ലാതെ എന്റെ അറിവിൽ അന്നു് ആരും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. തമാശ ഇഷ്ടപ്പെടുന്ന എനിക്ക് അതൊന്നും തമാശയായി തോന്നിയില്ല. തെറിയായി തോന്നി.

  അങ്ങേരെ പോലെ അനേകം "പ്രതിഭകൾ" കേരളത്തിൽ ഉണ്ടായിരുന്നു. ഇന്നുമുണ്ട്.

  അതേ മലയാളി ശരത്തിനെ കുറ്റം പറയുന്നു. ഈ തോന്നിവാസികളെ സഹിക്കുന്ന നിങ്ങളാണു് കുറ്റക്കാർ.

  ചുമ്മ ഇടിക്കണം അടിക്കണം എന്നൊക്കെ പാറയുന്നത് വെറും reactions.

  ഈ ജന്മം ഇവൻ ഈ fieldൽ നിന്നും ഒഴിവാകണം. അത് ചെയ്യാനുള്ള മാർഗ്ഗം ചിന്തിക്കണം.

  മനസിലായില്ലെ? പ്രശ്നം മാത്രം കിണ്ടിക്കോണ്ടിരുന്നിട്ട് ഒരു കാര്യവുമില്ലന്നു്. എഴുതാനുള്ളവർക്കും, പറയാനുള്ളവരോടും, കൂട്ടമായി പറയാനു്.

 23. പ്രിയ said...

  പിന്നെ എന്താ ചെയ്യാ കൈപ്പള്ളി? കൈരളിക്ക് മെയില് അയച്ചു. നേരിട്ടോന്നു പൊട്ടിക്കാനും തെറി വിളിക്കാനും നമ്മള് ആ ഏഴയല്വക്കത്തൊന്നും ഇല്ലല്ലോ . ഉണ്ട് , തിക്കുറിശിയെ പോലെ ശരത്തിനെ പോലെ ഒത്തിരി പേര്. മിമിക്സ് പരേഡ് എന്ന പേരില് ഗള്ഫ് നാടുകളില് ചില സ്റ്റേജ് ഷോ ഉണ്ടാവരുണ്ടല്ലോ. അത് കണ്ടവര് ഉണ്ടല്ലോ. എത്ര വളിപ്പുകള് കാശ് കൊടുത്തു ടിക്കറ്റ് എടുത്തു വന്നവരുടെ അടുത്ത് ഇറക്കാം എന്നത് അതിന്റെ പ്രോഗ്രാം CD കണ്ടാല് മനസിലാകും. ആരും എതിര്ത്തിട്ടില്ല. (ഉണ്ടെകില് പിന്നെയും അങ്ങനത്തെ വാചകക്കസര്ത്ത് ആവര്ത്തിക്കില്ലയിരുന്നു. സിനിമയിലും ജഗതിയുടെയും സലിംകുമാറിന്റെയും ചില നമ്പറും ഇതൊക്കെ തന്നെ അല്ലെ) പക്ഷെ അതൊക്കെ ജനറല് ആയ കമന്റ് ആണ്. ആര്ക്കും പ്രതെകിച്ചു ഫീല് ചെയ്യേണ്ട പക്ഷെ ശരത്തിന്റെ ഈ തറസ്വഭാവം കൂടുതല് ഗുരുതരമാകുന്നത് അത് സ്വന്തം കഴിവിന്റെ വിശ്വാസത്തില് പ്രോഗ്രാം അവതരിപ്പിക്കുന്ന കുഞ്ഞുങ്ങളെ വ്യക്തിപരമായി ദ്യയാര്ഥപ്രയോഗത്തില് അവഹേളിക്കുമ്പോള് ആണ്.

  എന്ത് ചെയ്യണം. ചെയ്യേണ്ടത് ആ പ്രോഗ്രാം നടത്തുന്നവര് ആണ്. അതില് പങ്കെടുക്കുന്ന കുട്ടികളുടെ അച്ഛനമ്മമാര് ആണ്. അതിന് നമ്മള് ചെയ്ത ഈ ബ്ലോഗ് പോസ്റ്റും കൈരളിയില് കൊടുത്ത കംപ്ലയാന്റും മതിയാകില്ലേ കൈപ്പള്ളി?

 24. ആവനാഴി said...

  ആദ്യമായി കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ചു സ്ത്രീകളെ പ്രതികരണശേഷി ഉള്ളവരാക്കണം. എന്തു കൊള്ളരുതായ്മയും സഹിച്ചു സമ്മാനം നേടണം എന്നുള്ള മനോഭാവം മാറണം. തെമ്മാടിത്തരം ആരു കാണിച്ചാലും അതു തെമ്മാടിത്തരമാണു എന്നു ഉച്ചൈസ്തരം വിളീച്ചുപറയാനുള്ള തന്റേടം മലയാളികള്‍ വളര്‍ത്തിയെടുക്കണം, അതു തങ്ങളുടേ സന്താനങ്ങളില്‍ വളര്‍ത്തിയെടുക്കുന്വാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

  ഇത്തരം റാസ്കലുകളുടെ ഞരമ്പുരോഗത്തിനുനേരെ “യൂ ഷട്ടപ്പ്” എന്നു പറയാന്‍ അപ്പോള്‍ മത്സരാര്‍ഥികള്‍ക്കു സാധിക്കും. ഒരു പക്ഷെ മത്സരത്തില്‍ നിന്നു പുറത്താക്കപ്പെടാം. എന്തിനീ നാണക്കേടു സഹിച്ചു ഈ മത്സരത്തില്‍
  പങ്കെടുക്കണം? കൈപ്പള്ളി പറഞ്ഞതു പോലെ ഒരു ജന കൂട്ടായില്‍ലൂടെ ഇവനെപ്പോലെയുള്ള തെമ്മാടികളെ സംഗീത രംഗത്തുനിന്നു കെട്ടുകെട്ടിക്കാന്‍ ശ്രമിക്കണം. ഇത്തരം തോന്ന്യവാസങ്ങള്‍‍ക്കു കൂട്ടു നില്‍ക്കുന്ന ടി വി സ്റ്റേഷനുകളെ ബഹിഷ്കരിക്കണം. ഇതൊക്കെ പേ ചാനലുകളാണല്ലോ. കാണികള്‍ അവരുടെ സബ്സ്ക്രിപ്ഷന്‍ റദ്ദാക്കണം.

  കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഡര്‍ബനില്‍ നടന്ന ഒരു ഷോ ഇവിടെ സൌത്ത് ആഫ്രിക്കയില്‍ പ്രക്ഷേപണം ചെയ്തു.

  ഇന്ത്യന്‍ സിനിമാതാരങ്ങള്‍‍ പങ്കെടുത്ത ഒരു ഷോ ആയിരുന്നു അതു. അതിലെ ഷാരൂഖ് ഖാന്റെ ഒരു പ്രകടനം ലജ്ജാവഹമായിരുന്നു.

  അയാളുടെ ഒരു ഐറ്റത്തില്‍ പങ്കെടുക്കാന്‍ അയാള്‍ സദസ്സില്‍ നിന്നു സ്ത്രീകളാരെങ്കിലും കയറിവരാന്‍ ക്ഷണിച്ചു. അദസ്സില്‍ നിന്നു ഒരു യുവതി സ്റ്റേജിലേക്കു കയറി അയാളുടെ അടുത്തെത്തി. ഐറ്റം പുരോഗമിച്ചപ്പോള്‍ അയാള്‍ വായില്‍ വെള്ളം നിറച്ചു ആ സ്ത്രീയുടെ മുഖത്തേക്കു തുപ്പി. ഏതോ ഒരു സിനിമയിലെ ഒരു രംഗമായിരുന്നു പോലും അതു!

  ഇതിനെ കല എന്നു പറയണോ കലാഭാസമെന്നു പറയണോ? അയാളീല്‍ ഞങ്ങള്‍ കണ്ടതു ഒരു ആഭാസനെയാണു. ആ സ്ത്രീ അയാളുടെ മുഖത്ത് ഒരടി വച്ചു കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. പകരം അവര്‍ വല്ലാതെ വിഷമിക്കുന്നതു കണ്ടു. കലയുടെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നോ.

  മനുഷ്യന്‍ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം. തോന്ന്യവാസങ്ങളെ ആരില്‍നിന്നായാലും മൌനമായി സഹിക്കേണ്ട ആവശ്യമില്ല.

  ശരത്തായാലും ഷാരൂഖ് ഖാനായാലും ആരായാലും ഒരിക്കല്‍ സഭയില്‍ വച്ചു ഒരു മത്സരാര്‍ത്ഥി / പങ്കെടുക്കുന്നയാള്‍ വേണ്ടവണ്ണം പ്രതികരിക്കട്ടെ. പിന്നെ ഈ ജന്മത്തു ഇത്തരക്കാര്‍ ഇതു പോലെ വഷളത്തരത്തിനു മുതിരുകയില്ല.

 25. ആവനാഴി said...

  കൈപ്പള്ളീ,

  ശരത്തെന്ന വഷളനെപ്പറ്റി ഇംഗ്ലീഷു ബ്ലോഗുകളിലും എഴുതുന്നതു ഫലപ്രദമായിരിക്കും.

 26. നന്ദു said...

  ഇങ്ങനെയൊരു മാസ് പെറ്റിഷനില്‍ എല്ലാരും ഒപ്പിട്ട് കൈരളിക്ക് അയച്ചാലോന്ന് കരുതുന്നു?.
  എന്തു പറയുന്നു?.
  Online petition - കൈരളി ചാനലിലെ സംഗീത ആഭാസത്തിനെതിരെ

 27. ആവനാഴി said...

  നന്ദു, ആ തലക്കെട്ട് അത്ര ശരിയല്ലെന്നു തോന്നുന്നു. നാം ലക്ഷ്യമാക്കേണ്ടത് മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കു നേരെയുള്ള അതിലെ വിധികര്‍ത്താവായ ശരത്തിന്റെ ശ്ലീലമല്ലാത്ത കമന്റുകളെക്കുറിച്ചല്ലേ?

 28. Abdul Rahman said...

  etho oru manja pathrathile comment kettu ellavarum engane chaadi purappedano. sharathinte comments moshamanengil athinte producer shibu chkravarthikkoru phoneo sms o ayachaal mathi. allathe oru programmile oru judgente kuttathinu oru janakeeya channel aaya kairaliye adachakshepikkunnathu shariyalla. santhosh maadhavane poleyulla, amma thaye poleyulla, divya joshiye polyllavarude pravarthanathinethire aarum mass pettition ayakkunnilla. sharath oru comment pass aakkumbol ellavarudeyum dharmika rosham uyarunnu. appol pravarthikkunathil thettilla parayunathilanu thettu alle.

  regards,

  A.Rahman Jeddah, Saudi Arabia

 29. നന്ദു said...

  പ്രിയപ്പെട്ട അബ്ദുൾ റഹ്മാൻ,
  ചാനലിനെതിരെയല്ല. ദയവായി മനസ്സിലാക്കൂ. അതിലെ ഒരു പ്രോഗ്രാമിൽ കാണിച്ചു കൂട്ടിയ തെമ്മാടിത്തത്തെക്കുറിച്ചാണ്, അതും ശ്രീ. ഷിബു ചക്രവർത്തിയെപ്പോലുള്ള ഒരാൾ നയിക്കുന്ന പരിപാടിയിൽ!. അദ്ദേഹമെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഈ കാര്യങ്ങൾ അദ്ദേഹം കൂടെ അറിയണം. ഇത്തരം പേക്കൂത്തുകൾ കാണിക്കുന്നവരെ വച്ച് മേലിലെങ്കിലും പരിപാടി നടത്തരുത് അതിനു വേണ്ടിയുള്ള ശ്രമം ആണിത്. പിന്നെ ഇതും നാ‍ട്ടിലിപ്പോൾ നടന്നുവരുന്ന - താങ്കൾ പറഞ്ഞ-സംഗതികളുമായി തുലനം ചെയ്യരുത്..

  വാസ്തവം ഒരു മഞ്ഞപ്പത്രമാണെന്ന് ഞാൻ കരുതുന്നില്ല. ഇഷ്ടമില്ലാത്തതു പറയുന്നവരെ ഇടിഛ്കു കാണിക്കുന്നത് ഇതാദ്യമല്ലല്ലോ?. മഞ്ഞപ്പത്രം , മാദ്ധ്യമ സിന്ഡിക്കേറ്റ് ഈ വാക്കുകൾ ആദ്യമല്ല കേൾക്കുന്നതും!. വാസ്തവം ഈ വിവരം റിപ്പോറ്ട്ട് ചെയ്തത് അവർക്ക് ലഭിച്ച നിരവധി ഇ-മെയിലുകളുടെയും കൂടെയാണ്. വസ്തകൾ തുറന്നു പറയാനുള്ള അവരുടെ ചംകൂറ്റത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.

  താങ്കൾ പറഞ്ഞ “ഒരു കമന്റല്ല” എന്നത് ഈ റിപ്പൊർട്ട് മുഴുവൻ വായിച്ചാൽ മനസ്സിലാകും!.
  കാര്യങ്ങളെ സത്യസന്ധമായി സമീപിക്കാൻ ശ്രമിക്കൂ..!

  ആവനാഴി, നന്ദി; പെറ്റീഷനിൽ ആ തലവാചകം മാറ്റീ‍ട്ടൂണ്ട്..

 30. navodayajed said...

  money Nandhu , vela vendattooo velayudha... Sharathu innaleythey mazyakku potti veenathonnum allallooo... IDEA START singariloodey Sharthinteyum, MG Sreekumarum ithilum mosham comment nadathiyittundalloo.. anoonnum Nandu mon evideyayirunnu pettition okkey azyittu, ithu kairaliyil ayappol Sharathu moshakkaran, ethupoleyulla pettition onnum vilapovilla... Angadiyil Thottathinu Ammayodu enna pro verb undallooo... athupleyullooo eee pettitionum ennu paranhu kolllattey !
  Naser Pokayil - Jeddah

 31. നന്ദു said...

  ശ്രീ നാസര്‍ പൊകയില്‍,
  ആവേശം കൊള്ളണ്ട..
  ഞാന്‍ ഇതിനു തൊട്ടൂ മുന്നെ പറഞ്ഞു ഇത് കൈരളി ചാനലിനെതിരെയുള്ളതല്ല മറിച്ച് അവര്‍ അവതരിപ്പിക്കുന്ന സ്പോണ്‍സേഡ് പരിപാടിയായ “എല്ലാരും പാടണ് “ എന്ന സംഗീത പരിപാടിയില്‍ ശ്രീ ശരത്തിന്റെ “പ്രകടനത്തെ” കുറിച്ചാണെന്ന്. അദ്ദേഹം മുന്‍പും കമന്റുകള്‍ പറഞ്ഞിരുന്നു അതിരു കടന്നപ്പോള്‍ അത് ആ ചാനലിലെ വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട് അതനുസരിച്ച് അവര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുമൂണ്ട്. ഇത് സഭ്യതയുടെ മാനങ്ങള്‍ ലംഘിച്ചതുകൊണ്ടും പ്രസ്തുത പരിപാടിയുടെ സംഘാടകര്‍ ശ്രദ്ധിക്കാത്തതുകൊണ്ടും അത് അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.. അതില്‍ താങ്കള്‍ രോഷം കൊള്ളെണ്ട കാര്യമൊന്നുമില്ല.
  “ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് “ എന്നു കണ്ടു അതെന്താണെന്നു വ്യക്തമാക്കിയാല്‍ നന്നയിരുന്നു.!.

 32. ആവനാഴി said...

  മി.നാസര്‍ പൊയ്കയില്‍,

  താങ്കളുടെ ധര്‍മരോഷം ആരോടാണു? ഐഡിയ സ്റ്റാര്‍ സിംഗറിലും അയാളുടെ കമന്റുകള്‍ ചിലത് സംസ്കാരരഹിതമായിരുന്നു.അത്തരം കമന്റുകള്‍ സ്വീകാര്യമാണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? ആണെങ്കില്‍ ആര്‍ക്കു? താങ്കള്‍ക്കായിരിക്കും, എന്താ?

  ഇത്തരം ഞരമ്പുരോഗികള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാനമനസ്കരായ എല്ലാവരും ശരത്തിന്റെ ആശ്ലീലവും അനഭിലഷണീയവുമായ കമന്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ശക്തമായ ഒരു പെറ്റീഷന്‍ കൈരളി ടിവിക്കു അയക്കുകയും വേണം.

 33. മാവേലി കേരളം said...

  ഇതെന്താ 22 പേരെ പെറ്റീഷനില്‍ ഒപ്പിട്ടിട്ടുള്ളോ ഇതു വരെ. ആരും അറിയാഞ്ഞതു കൊണ്ടാണോ കേള്‍ക്കാഞ്ഞജ്തുകൊണ്ടാനോ?

  ഒരാ‍ളുടെ പ്രവൃത്തിയോ വാക്കൊ നോട്ടമോ മറ്റൊരാള്‍ക്ക് അസഹനീയമാകുന്ന വിധത്തിലാകുന്നത് ഒരു ക്രൈം ആണ്‍്. ഇതിനേക്കുറിച്ച് കേരളീയരിനിയും ബോധവാന്മാരല്ല എന്നതാണ്‍് ഈ 22 എന്ന നംബര്‍ എന്നെ മനസിലാക്കിക്കുന്നത്.

  ഇന്നു ലോകത്തിന്റെ മറ്റൊരുഭാഗത്തും ഇത്തരം തോന്ന്യാസങ്ങള്‍ ചൊദിക്കപ്പെടാതെ പോകുന്നില്ല. മുന്നോട്ടു വരുക.

  കണ്ടെന്റ്റു വയലേഷനെതിനെ എത്ര ശക്തിയോടെ ചൊടിച്ച മലയാളികള്‍, വ്യക്തി വയലേഷനെതിരെ നീശബ്ദരാകുന്നു നാണക്കേട്. ഒരു റെസിപ്പിടത്രയും പോലും വിലയില്ലേ ഒരു കേരളീയന്‍്?

 34. അപ്പു said...

  വിധികർത്താവിന്‌ ആ ബോധമില്ലെങ്കിൽ പരിപാടിയുടെ നിർമ്മാതാവിനോ സംവിധായകനോ എഡിറ്റർക്കോ അത്‌ കൂടിയേതീരൂ. കാരണം സ്വദേശത്തും വിദേശത്തും കുടുംബമൂല്യങ്ങളും പെരുമാറ്റ-സംസാരമര്യാദകളും പാലിക്കുന്നവരാണ്‌ ഈ പരിപാടിയുടെ പ്രേക്ഷകർ.

  തീര്‍ച്ചയായും. ശരത്തിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതേ പോലെ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍സിംഗറിലും ഉണ്ടായിക്കാണണം. അതുകൊണ്ടാവുമ്ം അദ്ദേഹം അവിടെയിന്ന് ഇല്ലാത്തത്.

 35. kaithamullu : കൈതമുള്ള് said...

  അത്ര രസിക്കാത്തത് കൊണ്ട് ഈ പ്രോഗ്രാം ഞാന്‍ കാണാറില്ല.
  കൈരളി തീര്‍ച്ചയായും, ഷിബു ചക്രവര്‍ത്തി പ്രത്യേകിച്ചും, ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

 36. കുഞ്ഞന്‍ said...

  വാസ്തവം ടീം..

  ശരതിന്റെ അഭാസത്തിനെതിരെ ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ അവസരമുണ്ടാക്കിത്തന്നതിന് അഭിനന്ദനങ്ങള്‍..!

  ശക്തമായ വിയൊജനമുണ്ട്..ഏതുപ്രായത്തിലുള്ള സ്ത്രീകളും എല്ലാത്തരം കമന്റുകളും ആസ്വദിക്കുന്നുണ്ടെന്ന് എഴുതിയതില്‍..അല്ല വാസ്തവം ടീം ഇത് ഗവേഷണം നടത്തി കണ്ടെത്തിയതാണൊ ഇത്ര ആധികാരികമായിപ്പറയാന്‍..?

  പിന്നെ ഞാനു ആ പ്രതിഷേധ പെറ്റീഷനില്‍ ചേര്‍ന്നിട്ടുണ്ട്.. അത് ഇവിടെ..

  എല്ലാവരും പാടണ് എന്ന പ്രോഗ്രാമ്മിലെ ജഡ്ജിയായിരിക്കുന്ന ശരതിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ആഭാസം നിറഞ്ഞതായി തോന്നുന്നു. മത്സാരാര്‍ത്ഥികളെ ദ്വയാര്‍ത്ഥം നിറഞ്ഞ വാക്കുകളാല്‍ കളിയാക്കുന്നത് കാണുമ്പോള്‍ ജനകീയമായ നമ്മുടെ സ്വന്തം ചാനലിന് ശരതിനെതിരെ എന്തെങ്കിലും നടപടി എടുക്കുവാന്‍ സാധിക്കുമെന്ന വിശ്വാസത്തൊടെയും പ്രതിഷേധത്തോടെയും

  സ്നേഹപൂര്‍വ്വം
  പ്രവീണ്‍ - ബഹ്‌റൈന്‍

 37. Kiranz..!! said...

  ദൈവങ്കര്‍ത്താവേ..ഇങ്ങോരു തറ അടിക്കാന്‍ തുടങ്ങിയോ ? സ്റ്റാര്‍ സിംഗറിന്റെ ആദ്യെപ്പിഡോസുകളിലൊന്നില്‍ മോളേ വിളികേട്ട് അല്‍പ്പം ചൊറിഞ്ഞതാര്‍ന്നു,പിന്നേയും കരുതി ഗുരുവായാതാരിക്കുമെന്നു.അത് പിന്നെ കുരുവായാതാരുകണ്ടു..!

  സത്യം പറഞ്ഞാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പകരം വയ്ക്കാന്‍ മലയാളത്തിനുണ്ടായിരുന്ന ഒരു കഴിവുള്ള പ്രതിഭ ആയിരുന്നു ശരത്ത്,മര്യാദക്ക് നാലഞ്ചു പടത്തിനു നല്ല പാട്ടു കമ്പോസു ചെയ്യാതെ ചാനലിനു കിടന്നു തറ വളിപ്പടിക്കുന്നത് കണ്ട് കഷ്ടം തോന്നുന്നു,ശെഡാ മനുഷ്യന്‍ ഇങ്ങനേം ആകാന്‍ പറ്റുവോ ?

  കൈപ്പള്ളി പറഞ്ഞതില്‍ കാര്യമുണ്ട്,ഇവന്റെ ഒക്കെ വഷളത്തരം കേട്ട് ഇരിക്കുന്നവനെ ഒക്കെ അടിക്കണം.അണ്‍‌റിയാലിറ്റി ഒന്നും കണ്ടാല്‍ ആള്‍ക്കാര്‍ക്കു മനസിലാവാതിരിക്കുന്നതിന്റെ പൊരുളാണു മനസിലാവാത്തത്.

 38. വാസ്തവം ടീം said...

  'സംഗീതത്തിന്റെ മറവിൽ സംഗതിവിദ്വാന്റെ വെർബൽ എക്സിബിഷനിസം' എന്ന റിപ്പോർട്ടിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം ലേഖകന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു എന്ന്‌ ഓൺലൈൻ വായനക്കാർ ചൂണ്ടിക്കാട്ടിയത്‌ അതിന്റെ അർത്ഥത്തിൽ സ്വീകരിക്കുന്നു.
  ഈ വിഷയത്തിൽ ഗൗരവമുള്ള സംവാദത്തിന്‌ തയ്യാറായ എല്ലാ ഓൺലൈൻ വായനക്കാർക്കും നന്ദി. ആരുടെയെങ്കിലും വികാരത്തിന്‌ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു.
  ഓൺലൈൻ വായനക്കാരുടെ നിർദ്ദേശം മാനിച്ച്‌ ആ പരാമർശം പോസ്റ്റിൽ നിന്ന്‌ നീക്കം ചെയ്തിട്ടുണ്ട്‌.
  (ഈ അറിയിപ്പ്‌ 'വാസ്തവം' പത്രത്തിന്റെ പ്രിന്റ്‌ എഡിഷനിലും പ്രസിദ്ധീകരിക്കുന്നു)
  ചീഫ്‌ എഡിറ്റർ

 39. നന്ദു said...

  വായനക്കാരുടെ അഭിപ്രായം മാനിക്കുകയും അതനുസരിച്ച് തിരുത്തുകയും ചെയ്തതിനു നന്ദി. :)

 40. ഭൂമിപുത്രി said...

  തെറ്റ് രണ്ട് എഡീഷനിലും തിരുത്തിയത് അപ്രീഷ്യേറ്റ് ചെയ്യുന്നു.
  ഭാവിയില്‍ റിപ്പോറ്ട്ട് എഴുതുമ്പോള്‍ ഇതോറ്മ്മവെയ്ക്കുമെന്നും പ്രതീക്ഷിയ്ക്കുന്നു.
  ഇനി ഞാന്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പിടാം.

 41. arunta said...

  I don't watch this program, but I certainly watched ISS 2007. Sarath is a bit crude but it is a fact that he is very much knowledgeable in Music. I have never scene any obscene comments from him in ISS 2007.

  Readers, these are the times of sensational journalism. So, do not believe what you read online or offline. Verify first; then believe.

  Unless the author provides video/audio links to the alleged obscenity, or the reader has watched it himself/herself on TV/online, no sensible reader should sign such petitions. I will certainly not!

 42. Manarcadan said...

  കാശുകിട്ടുമെങ്കില്‍ മനുഷ്യന്‍ എന്തും ചെയ്യും... അല്ലെങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടേ,
  http://www.youtube.com/watch?v=FzZWqYWhdQw

 43. subi said...

  very good column.Expecting very interesting colms like this.

 44. subi said...

  very good column.Expecting very interesting colms like this.

 45. സജി said...

  ശരത്തിനെക്കുറിച്ച് ഞങ്ങള്‍ കൂട്ടുകാര്‍ പറaയുന്ന അയാളുടെ ഒരു പ്രയോഗമുണ്ട്,”അയ്യോ, അവസാനം കൊണ്ടെ കളഞ്ഞല്ല്ലോമോളേ..!”

  അടികൊടുക്കണം ശുംഭന്...

 46. sreeNu Guy said...

  "ലൈംഗീകാതിപ്രസരമുള്ള കമന്റുകള്‍ എല്ലാ പ്രായത്തിലേയും സ്ത്രീകള്‍ക്കിഷ്ടമാണ്. അല്ലെന്നു പറഞ്ഞാല്‍ അത്‌ പെരുങ്കള്ളമാകും"

  e parnjathu sathayamaanennu ivide rosham konda ella vidvan maarkkum ariyam. pakshe sthreekal ishtappedunnathu rahasyamaayi kelkkanaanu. allathe TV Show yilalla.

 47. ചാര്‍വാകന്‍ said...

  വല്ലപ്പോഴും ഈ കൂത്തുകാണാറുണ്ട്.കമന്റുവരുന്നതിനുമുമ്പ് ചാടറുമുണ്ട്.
  അതിലും ഗുരുതരമായമറ്റൊരു വശം ​,റിക്കോഡുചെയ്തപ്പോ പാടിയപോലെയേ
  പാടാവൂ..എന്ന കണിശത,സം ഗീതത്തിന്റെ സൌന്ദര്യശാസ്ത്രത്തിനു ചേരില്ല.
  ശരത്ത്-പ്രതിഭാധനനാണ്,അയാളുടെ-കമന്റുകള്‍ മൂന്നാം തരവും .
  ഇളിച്ചോണ്ടിരിക്കുന്ന ഒരുകൂട്ടത്തേയും -ടീ.വി യില്‍ കാണുന്നു.