എന്തിനായിരുന്നു ഇങ്ങനെയൊരു പത്രസമ്മേളനം?
കൊച്ചി ഒരു വെള്ളരിക്ക പട്ടണമാണെന്ന് ഇന്നലെ ദക്ഷിണ മേഖല ഐജി വിൻസെൻ എം പോളും സിറ്റി പോലീസ് കമ്മീഷണർ മനോജ് എബ്രാഹമും അസിസ്റ്റന്റ് കമ്മീഷണർ പി എം വർഗീസും സിഐ ജി വേണുവും ഒരു പത്രസമ്മേളനത്തിലൂടെ മാലോകരെ ബോധ്യപ്പെടുത്തി.
വെറും ഒരു കോഴിക്കള്ളന്റെ തലത്തിൽ മാത്രം 'കാണേണ്ട' (!) സന്തോഷ് മാധവനെന്ന പീഡകവീരനെ അറസ്റ്റ് ചെയ്യാൻ ഐജി അടക്കമുള്ളവർ ഉറക്കമിളച്ചതിന്റെയും സിനിമാസ്റ്റെയിലിൽ കസ്റ്റഡിയിലെടുത്തതിന്റെയും കഥകൾ ആവേശപൂർവ്വം വിവരിച്ച ഈ പോലീസ് ഓഫീസർമാർ ഉളുപ്പില്ലാതെ പറഞ്ഞ പച്ചക്കള്ളങ്ങൾ കേട്ടപ്പോൾ അന്തംവിട്ടുപോയി.
ഹവാലപ്പണം ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് മാധവൻ നിരീക്ഷണത്തിലായിരുന്നു എന്ന് ഐജി. പരാതികളോ കേസോ ഇല്ലാതിരുന്നതു കൊണ്ട് നിരീക്ഷണത്തിലായിരുന്നില്ലെന്ന് കമ്മീഷണർ. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തി സിദ്ധനായി വിലസിയ സന്തോഷ് മാധവനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം പോലും അന്വേഷിച്ചില്ലെന്ന് ഇരുവരുടെയും സാക്ഷ്യം. സാം ക്രിസ്റ്റി ഡാനിയേലെന്ന പോലീസ് ക്രിമിനലിനെ രക്ഷപ്പെടുത്താൻ ഒരുവർഷം മുമ്പ് മരിച്ച അശോക് കുമാറെന്ന സിഐയുടെ 'ജഡ'ത്തിന്റെ പ്രദർശനം. ഇന്റർപോളിന്റെ റെഡ് നോട്ടീസ് അറസ്റ്റ് വാറണ്ടല്ലെന്ന് ഐജി. സന്തോഷ് മാധവനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്റർപോൾ രേഖാമൂലം ആവശ്യപ്പെട്ടെന്ന് തെളിവുസഹിതം കമ്മീഷണർ.
കൊച്ചിയിലെ ശോഭാജോണെന്ന റോയൽ പിമ്പിന്റെ ഫ്ലാറ്റിൽ വച്ച് ബച്ചുറഹ്മാൻ അടക്കമുള്ളവർ നഗ്നനാക്കിയ ശബരിമല തന്ത്രി കണ്ഠരര് മോഹനര് സംഭവത്തെക്കുറിച്ച് പത്രസമ്മേളനം നടത്തിയ ഡിഐജി പത്മകുമാറിന് തൊട്ടടുത്ത നിമിഷം ട്രാൻസ്ഫർ. വിവാദമാകുന്ന കേസുകളിൽ അറസ്റ്റ് നടന്നുകഴിഞ്ഞാൽ പത്രസമ്മേളനം നടത്തരുതെന്ന് സർക്കാർ ഉത്തരവും കോടതിവിധിയും. അതെല്ലാം ലംഘിച്ച് സമ്പൂർണ്ണ ഔദ്യോഗിക വേഷത്തിൽ ഐജിയും കമ്മീഷണറും അടക്കമുള്ളവരുടെ പത്രസമ്മേളനം. അതിനുമുമ്പ് തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡിജിപി അടക്കമുള്ളവരുടെ ഉന്നതതല യോഗം.
ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത കൊച്ചിക്കാരെയും കേരളത്തിലെ ജനങ്ങളെയും കോന്തന്മാരാക്കുന്ന ഈ പത്രസമ്മേളനം, ഈ ചട്ടലംഘനം ആരെ രക്ഷിക്കാനായിരുന്നുവെന്ന് ജനങ്ങൾക്കറിയാം.
സത്യസന്ധരും കർമ്മകുശലരും പ്രതിജ്ഞാബദ്ധരും തൊഴിലിനോട് കൂറുമുള്ള അപൂർവ്വം പോലീസ് ഓഫീസർമാരിൽ പ്രധാനികളായിട്ടാണ് വിൻസെൻ എം പോളിനെയും മനോജ് എബ്രാഹമിനെയും ഞങ്ങളെപ്പോലുള്ളവർ ബഹുമാനിക്കുന്നത്. അവർ ഇത്തരത്തിൽ തരംതാഴരുതായിരുന്നു. തരം താഴാൻ ആവശ്യപ്പെട്ടവർക്ക് വഴങ്ങരുതായിരുന്നു.
2 comments :
സാറന്മാരേ,
ഇത്തരം പ്രഹസനങ്ങളോട് പ്രതികരിക്കാന്‍ വാക്കുകളും പ്രകടിപ്പിക്കാന്‍ വികാരങ്ങളും ഇല്ലാത്ത ഒരു അവസ്ഥയില്‍ കണ്മുന്‍പില്‍ നടക്കുന്ന കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നു.
പിന്നെ താങ്കള്‍ പറഞ്ഞതുപോലെ:
“സത്യസന്ധരും കര്‍മ്മകുശലരും പ്രതിജ്ഞാബദ്ധരും തൊഴിലിനോട് കൂറുമുള്ള അപൂര്‍വ്വം പോലീസ് ഓഫീസര്‍മാരില്‍ പ്രധാനികളായിട്ടാണ് വിന്‍സെന്റ്റിനെയും, എം പോളിനെയും മനോജ് എബ്രാഹമിനെയും ഞങ്ങളെപ്പോലുള്ളവര്‍ ബഹുമാനിക്കുന്നത്. അവര്‍ ഇത്തരത്തില്‍ തരംതാഴരുതായിരുന്നു. തരം താഴാന്‍ ആവശ്യപ്പെട്ടവര്‍ക്ക് വഴങ്ങരുതായിരുന്നു.“
മുന്‍ കമ്മീഷണര്‍ ആവര്‍ത്തിച്ചു പറഞ്ഞത്: സന്തോഷ് വെറുമൊരു കോഴിക്കള്ളന്‍ മാത്രമാണെന്നാണ്
വെള്ളരിക്കാ പട്ടണം.ധ്ഫൂ.....
പള്ളുരുത്തി ബാങ്ക് കവര്‍ച്ചക്കേസ് പോലെത്തന്നെ.
പോലീസിന്റെ കപടനാടകങ്ങളുടെ കൂത്തരങ്ങ് മാധ്യമങ്ങള്‍
മാധ്യമ സദാചാരം കാലിന്റെടേലെ ചാരം,
ജനാധിപത്യത്തിന്റെ നാലാം തൂണ് പത്രം!
പട്ടിണികിടക്കുന്ന ജനത്തിനെ കഴുവേറ്റുന്ന നെടുന്തൂണ്
അണ്ണാക്കില് മുട്ടുമ്പോ വായും പൊളിച്ച് കണ്ണും തുറിച്ചിരിക്കാന് മാത്രമറിയാവുന്ന ജനം!!!
കിഡ്നി വിറ്റകാശിന്റെ കറ അച്ചമ്മാരുടെ കുപ്പായത്തില്‍ തുടച്ചു കളഞ്ഞ ഫാരിസിനെ കൈരളിയില്‍ ഫാ ബ്രിട്ടാസിന്റെ കപ്പേളയില്‍ അന്നവെള്ളം തെളിച്ചങ്ങു വെഞ്ചരിച്ചു പുണ്യാളനാക്കി. ഇപ്പഴെവടെ കോടികളുടെ കോഴക്കഥകള്‍?
കുഞ്ഞാലിക്കുട്ടീം,നീലനും,ജോസഫും പെണ്ണു കെസില്‍ പെട്ടിട്ട് മാധ്യമങ്ങളങ്ങോട്ടൊലത്തി.
നമ്പിനാരായണന്റെ കോണം തയ്ച്ചിരുന്നത് മറിയം റഷീദയുടെ ഉടുതുണികൊണ്ടായിരുന്നു പോലും!
പൊലയാട്ടു കഥകൊണ്ട് ജനത്തിന്റെ ഞരമ്പില്‍ നിന്നൂറ്റിയ കാശുകൊണ്ട് കുറേ സമ്പത്തുണ്ടാക്കി ചിലരെങ്കിലും.
സന്തോഷ് മാധവന്‍ അവനാണു സകല പൊലയാടിസത്തിനും കാരണമെന്ന്.അവനാണു അരിക്കു വെലകൂട്ടിയതും,ചെങ്ങറയിലെ കരിങ്കോലങ്ങളുടെ ഭൂമി തട്ടിയെടുത്തതും.
ഭക്ഷണവും പാര്‍പ്പിടവുമില്ലാത്ത ജനം വലഞ്ഞു പോകുന്നിടത്ത് ഒരു ക്രിമിനലിന്റെ(ആണോ ആര്‍ക്കറിയാം ലാബ് റിപ്പോര്ട്ടുകള്‍ തിരുത്തപ്പെടുന്ന,എഫ് ഐ ആറു കൊണ്ട് ആസനം വൃത്തിയാക്കുന്ന ഉദ്യോഗസ്ഥരുള്ളിടത്ത്)
തോന്നി വാസങ്ങള്‍ക്കു മാത്രമാണോ പ്രസക്തി?
Post a Comment