പാസ്പോർട്ട് വേരിഫിക്കേഷൻ: ഹെഡ്കോൺസ്റ്റബിൾമാർ അപേക്ഷകരെപ്പിഴിയുന്നു
പ്രസീദ പത്മ
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷൻ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിൽനിന്നു മാറ്റി ഹെഡ്കോൺസ്റ്റബിൾ (എച്ച്സി) മാരെ ഏൽപ്പിച്ചത് കൂടുതൽ വിനയായതായി ആക്ഷേപം.ഗ്രാമീണ മേഖലയിലെ അപേക്ഷകരാണ് എച്ച്സിമാരുടെ മുതലെടുപ്പിന് വിധേയരാകുന്നതും വെട്ടിലാകുന്നതും
നേരത്തെ യാത്രപ്പടിയെന്ന പേരിൽ സ്പെഷൽ ബ്രാഞ്ച് 100 രൂപ വാങ്ങിയിരുന്ന സ്ഥാനത്തു ഇപ്പോൾ എച്ച്സിമാർക്ക് 150 രൂപ മുതൽ 300 രൂപ വരെ കൊടുക്കേണ്ടിവരുന്നതായി പാസ്പോർട്ട് അപേക്ഷകർ പറയുന്നു.
അഴിമതിയും കാലതാമസവും കുറയ്ക്കാനാണു സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നു മാറ്റി അതാത് സ്റ്റേഷനുകളിലെ എച്ച്സിമാരെ പാസ്പോർട്ട് വെരിഫിക്കേഷൻ ജോലി ഏൽപിച്ചത്. പണം കൂടുതൽ വാങ്ങുന്നത് കൂടാതെഅന്വേഷണം കൃത്യസമയത്തു നടത്താതെ റിപ്പോർട്ട് താമസിപ്പിക്കുന്നതായും വാസ്തവത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഗ്രാമീണ മേഖലയിലെ പോലിസ് സ്റ്റേഷനുകളിലാണു ഈ മുതലെടുപ്പ് കൂടുതൽ നടക്കുന്നത്.
പാസ്പോർട്ടിന് അപേക്ഷ നൽകിയവരെപ്പറ്റി അന്വേഷിക്കാൻ എത്തുന്ന ചില എച്ച്സിമാർ ചോദ്യങ്ങൾ കൊണ്ട് ഭയപ്പെടുത്തി അപേക്ഷകനിൽ നിന്നു കൈക്കൂലി എന്നതിനു പകരം യാത്രപ്പടിയുടെ പേരിൽ കൂടുതൽ പണം വാങ്ങുന്നതായും തെളിഞ്ഞിട്ടുണ്ട്.എന്നാൽ സ്പെഷൽ ബ്രാഞ്ച് വിഭാഗമാണ് അടിസ്ഥാനരഹിതമായ ഇത്ത രം ആരോപണങ്ങൾക്കു പിന്നിലെന്നാണ് എച്ച്സിമാർ പറയുന്ന ത്.എച്ച്സിമാരെ പാസ്പോർട്ട് വെരിഫിക്കേഷൻ ചുമതല എച്ച് സിമാരെ ഏൽപിച്ചതു വഴി എളു പ്പം അന്വേഷണം നടത്തി വെരിഫിക്കേഷൻ വേഗത്തിലാക്കാൻ കഴിയുന്നതായി അവർ അവകാശപ്പെടുന്നു

0 comments :
Post a Comment