Tuesday, May 13, 2008

സന്തോഷ്‌ മാധവന്റെ'നീല'ക്കെണിയിൽ അസിസ്റ്റന്റ്‌ സോളിസിറ്റർ അടക്കം നിരവധി പ്രമുഖർ

കൊച്ചി : സ്വാമി അമൃത ചൈതന്യയുടെ ബംഗ്ലാവിൽ നിന്നും ഉന്നതരുടെ കിടപ്പറ രംഗങ്ങൾ അടങ്ങിയ സിഡികൾ പൊലീസിന്‌ ലഭിച്ചതോടെ കേസ്‌ എങ്ങുമെത്താതെ അവസാനിക്കുമെന്ന കാര്യം തീർച്ചയായി.

സ്വാമിയുടെ അതിഥികളായി ശാന്തിതീരം ഗസ്റ്റ്‌ ഹൗസിൽ താമസിച്ച വമ്പൻമാരുടെ കിടക്കറ വിലാസങ്ങളാണ്‌ സിഡി രൂപത്തിൽ പൊലീസിന്‌ ലഭിച്ചത്‌. ഇതിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കൾ, പ്രമുഖ അഭിഭാഷകർ, വൻ വ്യവസായികൾ, ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ, സിനിമാ താരങ്ങൾ എന്നിവർ ഉൾപ്പെടുന്നു. കടവന്ത്രയിലെ റോയൽ മാൻഷൻ ഫ്ലാറ്റിൽ നിന്നാണ്‌ അശ്ലീല സിഡികൾ കണ്ടെടുത്തത്‌.
ഒളിക്യാമറ ഘടിപ്പിക്കാനുളള സൗകര്യം ഏർപ്പെടുത്തി പ്രത്യേകം രൂപ കൽപന ചെയ്തതാണത്രേ ശാന്തിതീരത്തിലെ മുറികൾ. സിഡികളിൽ ഒരേ ദിശയിൽ നിന്നുളള കാമറാ ദൃശ്യങ്ങളാണ്‌ കാണുന്നത്‌. അതിനാൽ വമ്പൻമാരെ കെണിയിൽ പെടുത്താൻ സ്വാമി ദൃശ്യങ്ങൾ പകർത്തി സിഡിയിലാക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ അനുമാനിക്കുന്നു.

താൻ പിടിയിലായാൽ പല പകൽമാന്യന്മാരും വിവരമറിയുമെന്ന മുന്നറിയിപ്പിനായി സ്വാമി സിഡികൾ ബോധപൂർവം ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ ഊഹിക്കുന്നു. സ്വാമിയെക്കുറിച്ചുളള വെളിപ്പെടുത്തലുകൾ വന്നതോടെ ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും സ്വീകരിച്ച അഴകൊഴമ്പൻ സമീപനത്തിന്‌ കാരണമെന്ത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം അമ്പത്‌ സിഡികളിലുണ്ട്‌.
അമൃത ചൈതന്യയുടെ മാസ്റ്റർപീസായ നഗ്നപൂജയുടെ ദൃശ്യങ്ങളും സിഡിയിലുണ്ട്‌. ഇഷ്ട വിവാഹം, ഭർത്തൃസ്നേഹ വർദ്ധന, സന്താന സൗഭാഗ്യം എന്നിവയ്ക്കാണ്‌ നഗ്നപൂജ നടത്തിയിരുന്നത്‌. ഇഷ്ടദേവതയുടെ ചിത്രത്തിനു മുന്നിൽ യുവതികളെ നൂൽബന്ധമില്ലാതെ ചമ്രം പടിഞ്ഞിരുത്തിയാണ്‌

സ്വാമി പൂജ ചെയ്തിരുന്നത്‌. മന്ത്രോച്ചാരണത്തിന്റെ ശക്തിയിൽ യുവതികൾ മയങ്ങി വീഴുമെന്നും അപ്പോൾ അനുഗ്രഹം ലഭിക്കുമെന്നുമായിരുന്നു പ്രചരണം. ഇങ്ങനെ മയങ്ങി വീഴുന്നവരുടെ നഗ്നത സ്വാമി സിഡിയിൽ ശേഖരിച്ചിട്ടുണ്ട്‌. സ്വാമിയുടെ മുന്നി ൽ ചമ്രം പടിഞ്ഞിരുന്നവരിൽ ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഭാര്യമാരും കൗമാര പ്രായമുളള മക്കളുമുണ്ടത്രേ! സ്വാമിയ്ക്ക്‌ ജാമ്യം ലഭിക്കുമെന്ന്‌ ഉറപ്പു വരുത്താൻ ഉന്നതർ അക്ഷീണം പ്രയത്നിക്കു ന്നതിന്‌ കാരണവും ഈ സിഡികളാണെന്ന കാര്യം ഉറപ്പാണ്‌.

Content courtesy: http://www.thatsmalayalam.com/

1 comments :

  1. ബൈജു സുല്‍ത്താന്‍ said...

    ഇതേ വരികള്‍ കേരള കൗമുദി ഫ്ലാഷിലും പ്രത്യക്ഷപ്പെട്ടു..!!
    എന്തതിശയമേ...