പോലീസിന്റെ വല ഭേദിച്ച് 500 കള്ളന്മാര്‍
ടൈറ്റസ് കെ വിളയില്‍
കൊച്ചി: പോലീസ് വിരിക്കുന്ന വലകളെല്ലാം ഭേദിച്ച് മോഷ്ടാക്കള്‍ വിലസുന്നു. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നുള്ള അഞ്ഞൂറോളം വിദഗ്ധ മോഷ്ടാക്കളാണ് എറണാകുളം-തൃശൂര്‍ ജില്ലകളിലെ മോഷണങ്ങള്‍ക്ക് പിന്നില്‍.
തമിഴ്‌നാട്ടില്‍നിന്നുള്ള നിര്‍മാണതൊഴിലാളികളെ മറയാക്കിയാണ് ഇവരുടെ മോഡസ് ഓപ്പറാണ്ടി. നിര്‍മാണത്തൊഴിലാളികള്‍ ഒരുസ്ഥലത്തും സ്ഥിരമായി താമസിക്കാത്തതും തൊഴിലാളികള്‍ മാറിമാറി വരുന്നതും മുതലാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.
ആയുധങ്ങളില്ലാതെയാണ് ഇവരെത്തുന്നത്. ലക്ഷ്യമിട്ടിട്ടുള്ള വീടുകളുടെ സമീപത്തുനിന്ന് ലഭിക്കുന്ന കമ്പിപ്പാര, കല്ല് തുടങ്ങിയവ ഉപയോഗിച്ച് വാതിലും വെന്റിലേറ്ററുകളും തകര്‍ത്താണ് മോഷണം. രാത്രിയുള്ള ട്രെയിനിലും അന്തര്‍സംസ്ഥാന ബസുകളിലുമെത്തി മോഷണം നടത്തി വെളുപ്പിനുള്ള വണ്ടിക്ക് തിരിച്ചുപോകുകയാണ് മറ്റൊരു രീതി. പിടിക്കപ്പെട്ടാല്‍ സംശയിക്കാതിരിക്കാനാണ് ഇവര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കാത്തത്.
നിര്‍മാണതൊഴിലാളികളായി ഈ സംഘത്തിലുള്ളവര്‍ മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തി വിവരം മൊബെയില്‍ ഫോണിലൂടെ മോഷ്ടാക്കള്‍ക്ക് കൈമാറും. പാതിരാത്രിയ്ക്കെത്തി മോഷണം നടത്തി ഇവര്‍ രക്ഷപെടുകയും ചെയ്യും. പിടിക്കപ്പെട്ട് കേസ് ചാര്‍ജ് ചെയ്താല്‍ ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ പ്രത്യേക അഭിഭാഷണ സംഘത്തെ വന്‍തുക കൊടുത്ത് ഇവര്‍ നിയമിച്ചിട്ടുമുണ്ട്.
മോഷണം പെരുകുന്നത് അപ്പാര്‍ട്ട്മെന്റ് നിര്‍മാതാക്കള്‍ക്ക് പുതിയ ചാകര ഒരുക്കിയിരിക്കുകയാണ്. അപ്പാര്‍ട്ടുമെന്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാസംവിധാനം കുറ്റമറ്റതായതുകൊണ്ട് സുരക്ഷിതത്വം ഉറപ്പാണ്. ഇതാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുടുംബങ്ങള്‍ അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.

1 comments :
ഇനി സാക്ഷാല്‍ അപ്പാര്‍ട്ട്മെന്റ് ലോബിതന്നെയായിരിക്കുമോ തമിഴ്നാട്ടില്‍ നിന്നും ആളെ ഇറക്കിയത്?.gnqgy
Post a Comment