Friday, April 11, 2008

27% ?!

വെണ്ണപ്പാളിയും കോടതികളും സര്‍ക്കാരുകളും വീണ്ടുമൊരു പോരാട്ട ഭൂമിയാകാന്‍ പോകുന്നു.

സംവരണം ഭരണഘടനയുടെ ആത്മാവായി, അംബേദ്കര്‍ സങ്കല്‍പിച്ചപ്പോള്‍ ജാതി മത ഭാഷാ ഭേദങ്ങളാല്‍ ഛിന്ന ഭിന്നമാക്കപ്പെട്ട ഇന്ത്യക്ക്‌ ഏകശിലാഘടന നല്‍കാനായിരുന്നു ശ്രമിച്ചത്‌.

എന്നാല്‍ അതിജീവന രാഷ്ട്രീയ വേതാളങ്ങള്‍ ഈ വിശുദ്ധ സങ്കല്‍പത്തെ വ്യഭിചരിച്ചു. അതോടെ തര്‍ക്കവും കോടതി ഇടപെടലുകളും നിത്യ സംഭവമായി.

ഈ വ്യവഹാരങ്ങളില്‍ നീതി നിഷേധിക്കപ്പെട്ടത്‌ സമൂഹത്തിന്റെ താഴേക്കിടയിലുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാര്‍ക്കാണ്‌. അപ്പോഴും സവര്‍ണ സമ്പന്ന രാഷ്ട്രീയക്കാരും കോടതികളും സംവരണത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടേയിരുന്നു.

ശ്രമിക്‌ സംഘടനയുടെ നേതാവും ആദിവാസി പോരാളിയും കവിയുമായ വഹാരു സോനാവന്‍ ഇവിടെയാണ്‌ പ്രസക്തി നേടുന്നത്‌. സോനാവന്റെ വാക്ക്‌ ശ്രദ്ധിക്കുക:

"ഞങ്ങള്‍ അരങ്ങിലേക്ക്‌ പോയില്ല
ഞങ്ങളെ ആരും വിളിച്ചില്ല
ഞങ്ങള്‍ക്ക്‌ ഇടം കാണിച്ചുതന്ന്‌
ഇരിക്കാന്‍ പറഞ്ഞു;
പക്ഷേ അവര്‍, അരങ്ങിലിരുന്ന്‌
ഞങ്ങളുടെ ദുരിതങ്ങള്‍ പറയുന്നത്‌ തുടര്‍ന്നു
ഞങ്ങളുടെ ദുരിതങ്ങള്‍
ഞങ്ങളുടേത്‌ മാത്രമായി തുടര്‍ന്നു"

ഈ അവസ്ഥയുടെ സ്ഥാപന വല്‍ക്കരണത്തിനെ 27% ഉതകുകയുള്ളൂ.

1 comments :

  1. ബാബുരാജ് ഭഗവതി said...

    സത്യത്തില്‍ എനിക്കീ ബ്ലോഗിന്റെ ആശയം വ്യക്തമായില്ല.
    ജാതി സംവരണത്തിനെയാണോ മേല്‍ത്തട്ടുകാരെ ഒഴിവാക്കിയതിനെയാണോ ഇതില്‍ വിമര്‍‌ശിക്കുന്നതെന്നു എനിക്കു മനസ്സിലായില്ല.
    എന്തായാലും ജാതിസംവരണത്തില്‍ സാമ്പത്തികമാനദണ്ഡം കൊണ്ടുവന്നത് ശരിയല്ല.