Saturday, December 1, 2007

അപ്പോള്‍ യേശുവും അയ്യപ്പനും സിപിഎമ്മായി.

ഈശ്വരന്‍മാരുടെ പ്രശ്നങ്ങള്‍ വച്ചുനോക്കിയാല്‍ മനുഷ്യന്മാരുടെ പ്രശ്നങ്ങള്‍ എത്ര നിസാരം !

വിശ്വാസികള്‍ ഭരിച്ച കാലത്തുപോലും തിരുവാഭരണം മുതല്‍ അടിവസ്ത്രം വരെ നഷ്ടപ്പെട്ടവരാണ്‌ ഈശ്വരന്മാര്‍. !!
അപ്പോള്‍ പിന്നെ സുധാകരന്‍ ഭരിച്ചാലത്തെ കാര്യം പറയണോ, മാനം വരെ പോകും!!!

ഈ പ്രപഞ്ചം മൊത്തമായും ചില്ലറയായും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഈശ്വരന്‍മാരെയാണ്‌ ഈ തുക്കട മനുഷ്യന്മാരിട്ട്‌ കോലുകളിക്കുന്നത്‌...!!!!ഈശ്വരന്‍ സിപിഎമ്മാണോ കോണ്‍ഗ്രസാണോ എന്നുവരെ ആയിരിക്കുന്നു തര്‍ക്കം. ശബരിമല തീര്‍ഥാടകരിലേറെയും സിപിഎമ്മുകാരാണെന്നാണ്‌ ടി. ശിവദാസമേനോന്‍ പറയുന്നത്‌. പറയുന്നത്‌ ടി. ശിവദാസമേനോന്‍ ആയതിനാല്‍ സംഗതി നേരാകാന്‍ സാധ്യതയുണ്ട്‌.
അങ്ങനെ വരുമ്പോള്‍

ശ്രീ അയ്യപ്പന്‍ സിപിഎമ്മാകാനാണ്‌ സാധ്യതയേറെ.

കാരണം ഈശ്വരനായാലും ഭൂരിപക്ഷത്തിന്റെ കൂടെയേ നില്‍ക്കൂ; ഇതൊരു ജനാധിപത്യരാജ്യമല്ലേ!
സംസ്ഥാനത്തെ ബിഷപ്പുമാരിലും പാതിരിമാരിലും ഭൂരിപക്ഷം പേരും സിപിഎമ്മിനെ പിന്തുണക്കുന്നുവെന്നും മേനോന്‍ പറയുന്നു.

അപ്പോള്‍ യേശുവും സിപിഎമ്മായി.....!!

തമിഴ്‌നാട്ടില്‍ ഖുശ്ബു എന്ന മാദക തിടമ്പ്‌ ചെരിപ്പിട്ടുകയറി ഈശ്വരനെ അപമാനിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നു. രാമസ്വാമി എന്നയാളാണ്‌ കേസുകൊടുത്തിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഈശ്വരന്‌ പരാതി ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഈശ്വരന്‍ നേരിട്ട്‌ കോടതിയില്‍ ഹാജരാകേണ്ടിവരും.

നിലവിലുള്ള ഈശ്വരന്മാരുടെ ഗതി ഇത്രമാത്രം അധോഗതിയായിട്ടും പുതിയ പുതിയ ഈശ്വരന്മാര്‍ അവതരിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതിന്റെ ഗുട്ടന്‍സ്‌ വിശ്വാസികള്‍ക്കറിയില്ലെങ്കിലും സായിപ്പിന്മാര്‍ക്ക്‌ അറിയാം. പുതിയ അവതാരങ്ങളെ മുത്താന്‍ സായിപ്പന്‍മാരും മദാമ്മമാരും ക്യൂ നില്‍ക്കുന്നു. വെള്ളക്കാര്‍ മുത്തിയതൊക്കെ വിശിഷ്ടമാണെന്നകാര്യം നമ്മളെ വേറെ ആരെങ്കിലും പറഞ്ഞു പഠിപ്പിക്കണോ.

പത്തറുപത്‌ സ്വാതന്ത്ര്യദിനങ്ങള്‍ ' മുട്ടായി ' തിന്ന്‌ ആഘോഷിച്ചിട്ടും വെള്ളക്കാര്‍ ഇപ്പോഴും നാടുകൊള്ളയടിച്ചുകൊണ്ടേയിരിക്കുന്നു. പൗരന്മാര്‍ പൂജയും ഭജനയുമായി ഈശ്വരന്മാരുടെ മുന്നില്‍ ഇരുപത്തിനാലു മണിക്കൂറുമിരിക്കുന്നു .അതുകൊണ്ട്‌ സായിപ്പിന്‌ പണി വളരെ എളുപ്പം.അറിയുക, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കേണ്ടത്‌ ഇക്കണ്ട ഈശ്വരന്‍മാരല്ല.

അത്‌ പൗരന്മാരുടെ പണിയാണ്‌.

3 comments :

  1. Anonymous said...

    Nannayirikunnu. Oru padu nallayi malayalathil malayaliyude swathasiddhamaya narmmathodu koodiya oru lekhanam vayichittu. Ezhuthikondirikku.

  2. ക്രിസ്‌വിന്‍ said...

    സത്യം പറയുവാണങ്കില്‍ ദാ ഇങ്ങനെ പറയണം
    ആശംസകള്‍

  3. മുക്കുവന്‍ said...

    ഹഹഹ്ഹ... നന്നായിരിക്കുന്നു.

    ആശംസകള്‍