Wednesday, December 19, 2007

യുവാക്കളേ അതിലേ ഇതിലേ.... ഏതിലേ?

ഏക ഭാര്യാവ്രതമെന്നൊക്കെ പറയുന്നത്‌ ഒരു പഴഞ്ചന്‍ സങ്കല്‍പ്പമാണ്‌. ആണുങ്ങളായാല്‍ ചെളി കണ്ടാല്‍ ചവിട്ടും, വെള്ളം കണ്ടാല്‍ കഴുകും എന്നായിരുന്നു പണ്ടത്തെ വേലിചാട്ടക്കാരുടെയൊക്കെ ഞായം!

വന്നുവന്ന്‌ അടിപൊളി ചുരിദാറിനും ഫൈവ്സ്റ്റാര്‍ ഫുഡിനും വേണ്ടി ചെളിയില്‍ ചവിട്ടാനും വെള്ളത്തില്‍ കഴുകി വെടിപ്പാകാനും പെണ്ണുങ്ങളും തയ്യാറായിരിക്കുന്നു.

വേശ്യാവൃത്തിയെന്നത്‌ ഒരു ഹീനകൃത്യമല്ലാതാകുന്നത്‌ അരിമേടിക്കാനുള്ള ഒരു വഴിയായി അത്‌ മാറുമ്പോഴാണ്‌.

ഇതതല്ല കാര്യം. മെട്രോ നഗരത്തിന്റെ ആര്‍ഭാടങ്ങളില്‍ അഭിരമിക്കാനുള്ള ആക്രാന്തമാണ്‌ ഈ ചെളി ചവിട്ടാനുള്ള ഹേതു.

കഴിഞ്ഞദിവസം ഒരു സിനിമാനടിയുള്‍പ്പെടെ കളമശേരി പോലീസ്‌ പിടികൂടിയ പെണ്ണുങ്ങളെ നോക്കുക. ഇരുപത്തി അയ്യായിരം മുതലായിരുന്നത്രേ അവരുടെ റേറ്റ്‌!

കൊച്ചിയിലെ ചില വമ്പന്‍ കച്ചവടക്കാര്‍ മുതല്‍ പ്രതിമാസം ഇരുപത്തയ്യായിരവും മുകളിലും കിട്ടുന്ന ഉദ്യോഗസ്ഥര്‍ വരെ ചേച്ചിമാരുടെ 'സഹപ്രവര്‍ത്തക'രായിരുന്നത്രേ!

എല്ലിനിടയില്‍ വറ്റുകയറിയാല്‍ ഒരു ലക്ഷവും അതിലപ്പുറവും മുടക്കിപ്പോകും മനുഷ്യര്‍!

യുവാക്കള്‍ (യുവതികളും) വഴിതെറ്റുന്നുവെന്ന്‌ പരിതപിക്കാന്‍ വരെട്ടെ.
യുവജനം ആരെ കണ്ടാണ്‌ പഠിക്കേണ്ടത്‌? അപ്പാപ്പന്റെ പ്രായമുള്ള ആണുങ്ങളാണ്‌ കൊച്ചു പിള്ളേരെ കാണുമ്പോള്‍ ഹാലിളകുന്നവരിലേറെയും.

ഒരു രാജ്യത്തെ കീഴ്പ്പെടുത്താന്‍ അവിടത്തെ സംസ്കാരം തകര്‍ത്താല്‍ മതിയെന്ന്‌ സാമ്രാജ്യത്വത്തിനറിയാം.
അതുകൊണ്ടാണ്‌ ഭരണക്കാരുടെ കൂട്ടുപിടിച്ച്‌ ടൂറിസം, ടൂറിസം എന്ന്‌ വിളിച്ചു കൂവുന്നത്‌. ചാനലുകളായ ചാനലുകളിലൊക്കെ ഒരു തരം നയനഭോഗത്തിനു പറ്റിയ റിയാലിറ്റി 'തുള്ളിക്കളി'കള്‍ നടക്കുന്നത്‌. സിനിമകളിലൊക്കെ രണ്ടും മൂന്നും വസ്ത്രങ്ങള്‍ മീതെയ്ക്കുമീതെ ധരിച്ച നായകര്‍ക്കൊപ്പം നായികമാര്‍ തുണിരഹിതരായി അഴിഞ്ഞാടുന്നത്‌!

ആര്‍ഷഭാരത പാരമ്പര്യം മണ്ണാങ്കട്ട.

ഒരുപാട്‌ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഇരിക്കട്ടെ ലൈംഗികസ്വാതന്ത്ര്യവും!

സ്വപ്നം കാണാന്‍ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ ചെറുപ്പക്കാര്‍ മുഴുവനും മുഴുപ്പുള്ള സിനിമാനടിമാരെയും എയര്‍ഹോസ്റ്റസുമാരെയും സ്വപ്നം കണ്ടാണ്‌ നടക്കുന്നത്‌.

പുതുതലമുറയോട്‌ നിലത്തുനോക്കി നടക്കാന്‍, ഇടക്ക്‌ പിന്തിരിഞ്ഞ്‌ നോക്കി ജീവിക്കാന്‍ ആരുപദേശിക്കും- ആരു വഴികാട്ടും?

2 comments :

  1. ഒരു “ദേശാഭിമാനി” said...

    നമ്മുടെ ഒരു മന്ത്രി ഉപയോഗിക്കുന്ന ഒരു വാക്ക്ക്കുണ്ടല്ലോ------ “പിതൃശൂന്യന്‍”.
    അങ്ങനെ ഉള്ളവരുടെ തൊഴിലാണു ഇതൊക്കെ സഹോദരാ!
    നമ്മടെ മക്കളെ നമ്മള്‍ നോക്കണം! അല്ലങ്കില്‍ അവരേയും ഇവര്‍ വഴി തെറ്റിക്കും.

  2. chithrakaran ചിത്രകാരന്‍ said...

    പണം പണ്ട് നംബൂതിരിയില്‍ നിന്നും നായരിലേക്ക് ഒഴുകിയതും ഈ വിധമായിരുന്നു.
    പണം അനധികൃതമായ എവിടെ കുമിഞ്ഞുകൂടിയാലും ഈ വിധമൊക്കെ ഒഴുകിക്കൊണ്ടിരിക്കും. ഇതൊരു പ്രകൃതിപ്രതിഭാസമല്ലെ? നന്നായി കാശുവാങ്ങുന്നുണ്ടല്ലോ... അപ്പോള്‍ പീഡനമെന്നു പറയാനാകില്ല.ചൂഷണമെന്നും.
    പുതിയ സാംബത്തിക സവര്‍ണ്ണതകള്‍ സൃഷ്ടിക്കപ്പെടുന്നു...!!!