അയക്കൂ... ഒരെസ്സെമ്മസ്!
കവിതയില്‍ ഒരുപാടു വിതച്ചയാളായിരുന്നു മഹാകവി ജി. ശങ്കരക്കുറുപ്പ്. കാലത്തോട് കലഹിക്കുന്നവനത്രെ കവി. പണ്ടത്തെപ്പോലെ കവിതയിലിപ്പോള്‍ വിതയുമില്ല; കൊയ്ത്തുമില്ല.
വായില്‍ തോന്നിയ അസംബന്ധങ്ങള്‍ വ്യാകരണപ്പിശകോടെ പടച്ചുവിടുന്നതിനെയാണിപ്പോള്‍ മലയാള കവിത എന്നു പുകഴ്ത്തുന്നത്.
എന്നാല്‍ പിന്നെ, മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാമധേയത്തിലുള്ള ജി. ഓഡിറ്റോറിയത്തില്‍ രാഷ്ട്രീയക്കാര്‍ എങ്കിലും കലഹിക്കട്ടെ എന്നാവാം ഉടമകളായ സമസ്ത കേരള സാഹിത്യ പരിഷത്തുകാരുടെ ഉള്ളിലിരിപ്പ്!
എന്‍.സി.പിക്കാര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തത് നമ്മള്‍ ലൈവായി കണ്ടു. അടുത്ത് റിലീസാവാനിരിക്കുന്ന സുരേഷ്ഗോപി പടത്തിന്റെ കാര്യമാണ് കഷ്ടമാകാന്‍ പോകുന്നത്. എന്തായിരുന്നു അടി! ഷാജി കൈലാസണ്‍നും ഒന്നുമല്ല...
അടികാണാന്‍ നല്ല ശേലായിരുന്നു. ഒതുക്കത്തില്‍ കിട്ടിയാല്‍ ഏതവനിട്ടും കൂട്ടയിടി നടത്താന്‍ വേണ്ട ധീരരായ മലയാളി മനസാണവിടെ വെളിവായത്. എന്തായിരുന്നു ആ ചേച്ചിമാരുടെ പെര്‍ഫോമന്‍സ്! ഇവരെയല്ലേ യഥാര്‍ത്ഥത്തില്‍ വനിതാരത്നമായി തെരഞ്ഞെടുക്കേണ്ടത്? അയക്കൂ.... ഒരെസ്സെമ്മസ്!
പണ്ടുകാലം മുതല്‍ ഒരു വനിതാരത്നത്തെപ്പോലെ സംസാരിച്ചുപോരുന്ന വേണുഗോപാലിന്റെ ശൂരതയും നാട്ടുകാര്‍ കണ്ട് അന്തം വിട്ടു. മുരളീധരന്‍ സൂക്ഷിച്ചോ........
ലീഡറുടെ മോനാണെന്നൊന്നും നോക്കില്ല. കുറുമ്പെടുത്താല്‍ ചുട്ട അടികൊള്ളും!
എന്‍.സി.പിക്കാരുടെ കൈയാങ്കളി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി ചുട്ട അടി!
വാര്‍ത്തയെടുക്കന്‍ പോകുമ്പോള്‍ പേനയും കടലാസ്സും കാമറയും പോരാ;ഒരു വടിവാള്‍ കൂടി കരുതുന്നത് നന്ന്...
ഫ്രണ്ട് പേജ് മൊത്തമായും ഉള്ളില്‍ രണ്ട് പേജ് ചില്ലറയായും ചെലവാക്കിയാണ് കൊച്ചിയിലെ ഒരു സായാഹ്ന പത്രം ഈ ' അടിപൊളി 'ആഘോഷിച്ചത്.
ഗുണ്ടകള്‍ക്കും തെണ്ടികള്‍ക്കും വേണ്ടിയുള്ള ഈ ആഘോഷം ഗംഭീരം തന്നെ...!
( ' പത്രാധിപര്‍ 'എന്നു പുകള്‍പെറ്റ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.സുകുമാരന്‍ എന്നായിരുന്നു ആ മനുഷ്യന്റെ പേര്. ആ മനുഷ്യനെ കുറിച്ച് പത്രക്കാരെല്ലാം അറിഞ്ഞിരിക്കണം.ചുരുങ്ങിയത് ' ഗുണ്ടവാര്‍ത്താഘോഷ 'ക്കാരെങ്കിലും അറിഞ്ഞിരിക്കണം ! )
എന്‍ സി പി ക്കാര്‍ അടിയുണ്ടാക്കി എന്നതില്‍ അത്ഭുതത്തിന് വകയില്ല.അവര്‍ ഗാന്ധിയന്മാരത്രെ ! തന്നെ കുരിശിലേറ്റിക്കൊന്നവരോടുപോലും പൊറുത്ത ക്രിസ്തുവിന്റെ ആള്‍ക്കര്‍ വെറുപ്പിന്റേയും ശത്രുതയുടേയും വര്‍ത്തമാനങ്ങളുമായി നടക്കുന്ന കാലത്ത് ഗാന്ധിയന്മാരെന്തിന് അടിനടത്താതിരിക്കണം...?
0 comments :
Post a Comment