ജീവിതം പടമായി; തമാശപ്പടം!
ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണ് ടെന്‍ഷന്‍!
എല്‍കെജിയില്‍ പടിക്കുന്ന അപ്പൂസ് എന്ന മൂന്നു വയസുകാരന്‍ മുതല്‍ പെന്‍ഷന്‍ പറ്റിയിട്ട് നാല്‍പതാണ്ട് പിന്നിട്ട പാപ്പു ചേട്ടനും വരെ ടെന്‍ഷന്‍ ഒഴിഞ്ഞ നേരമില്ല.
അപ്പൂസിന് ക്ലാസ് ടീച്ചറുടെ ദുര്‍മുഖം ഓര്‍മ്മയില്‍ വരുമ്പോഴാണ് ടെന്‍ഷന്‍. പാപ്പു ചേട്ടന് 'കാലന്‍' പിന്നാലെ നടക്കുന്നതോര്‍ത്താണ് ടെന്‍ഷന്‍!
ടെന്‍ഷന്‍ കുറയ്ക്കാന്‍ മരുന്നേറെയുണ്ട്. കാശ് കയ്യിലൊരുപാടുള്ളവര്‍ക്ക് 'കാന്തകിടക്ക'യില്‍ മലര്‍ന്നു കിടന്ന് ടെന്‍ഷന്‍ അകറ്റാം!. അത്രയധികം കാശില്ലാത്തവനു സ്മോളടിച്ച് ടെന്‍ഷനൊഴിച്ച് കാനയില്‍ മലര്‍ന്നോ കമഴ്‌ന്നോ കിടക്കാം! ബാക്കിയുള്ളവര്‍ക്ക് സിനിമ കാണാം, സര്‍ക്കസു കാണാം, അങ്ങനെയങ്ങനെ......
അനുദിനം ടെന്‍ഷന്‍ ഏറിവരുന്നൊരു ലോകത്ത് തമാശക്കാരുടെ എണ്ണവും ഏറിവരും. കാരണം കാശുചെലവില്ലാതെ ടെന്‍ഷന്‍ കുറക്കാനുള്ള ഏകവഴി തമാശു പറയലോ കേള്‍ക്കലോ ആണ്.
ഓണമെത്തുമ്പോള്‍ ആരുടെ കാണം വില്‍ക്കണം എന്ന ടെന്‍ഷന്‍ തലയില്‍ കയറി വട്ടം കറങ്ങുന്ന മലയാളികള്‍ നാദിര്‍ഷയുടെ '...പുട്ടുകച്ചവടം' കാസറ്റ് വാങ്ങി കാണാതെ പഠിക്കുന്നത് ടെന്‍ഷന്‍ കുറക്കാന്‍ മാത്രമാണല്ലോ!
വളരെ സീരിയസായ ഒരു ഐതിഹ്യകഥയിലെ നായകനായ മാവേലി ഇന്നസെന്റായവതരിച്ച് ജഗതിയോടൊപ്പം നമ്പരുകള്‍ ഇറക്കിയാല്‍ ആരാണ് ചിരിച്ചുപോകാത്തത്!
അങ്ങനെ അഞ്ചുപത്തു കൊല്ലം കൊണ്ട് നാദിര്‍ഷായും കൂട്ടരും മാവേലിയെ വെറും തമാശക്കാരന്‍ കുടവയറനാക്കി!
ഇപ്പോള്‍ സാന്താക്ലോസ് അപ്പൂപ്പനാണ് തമാശക്കാരന്‍! ചാനലുകളിലൊക്കെ ക്രിസ്തുമസ് ദിനത്തില്‍ തലയ്ക്ക് വട്ടുപിടിച്ചപോലെ ചാടിക്കളിക്കുകയായിരുന്നു സാന്താക്ലോസ്. തൂവെള്ള പഞ്ഞിത്തൊപ്പിയും ചുവപ്പന്‍ കൂര്‍പ്പന്‍ തൊപിയും വലിയൊരു കുടവയറും കുലുക്കി ചാട്ടത്തോട് ചാട്ടം!
ഗ്രാമങ്ങളില്‍, നഗരങ്ങളില്‍, കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നിലൊക്കെ തമാശക്കാരനായവതരിച്ചു നമ്മുടെ സാന്താക്ലോസ് അപ്പൂപ്പന്‍!
ടെന്‍ഷന്‍ കൂടുന്തോറും തമാശക്കാര്‍ ഏറുമെന്ന പോലെ, ആരെപ്പിടിച്ചു തമാശക്കാരാക്കും എന്നൊരു പ്രശ്നം കൂടിയുണ്ട് എന്ന് ചുരുക്കം!
കരുണാകര്‍ജി, മുരളീധര്‍ജി, അച്ചുമ്മാമന്‍ എനിവരാണ് രാഷ്ട്രീയക്കാരുടെ ഇടയില്‍ മാര്‍ക്കറ്റുള്ള തമാശക്കാര്‍! ലീഡറും മോനും തമാശയൊരുപാട് പറയാറുണ്ടെങ്കിലും അക്ച്വലി അച്ചുമ്മാമന്‍ അത്ര തമാശക്കാരനല്ല. പറഞ്ഞിട്ടെന്തു കാര്യം! നീട്ടിയും കുറുക്കിയും മിമിക്രിക്കാരുടെ അച്ചുമ്മാന്‍ അടിക്കുന്ന നമ്പരുകളാണ് വിലക്കയറ്റം ഉയര്‍ത്തിവിടുന്ന ഭീകരമായ ടെന്‍ഷന്‍ കുറയ്ക്കുന്നത്!
അഭിനയിക്കാന്‍ പടം കിട്ടാതായ സിനിമാ-സീരിയല്‍ നടിമാരും ടെന്‍ഷന്‍ കുറയ്ക്കാന്‍ വഴി കണ്ടെത്തിയതായാണ് പോയവാരത്തിലെ പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചന. കയ്യില്‍ കാശില്ലാത്തതിന്റെ ടെന്‍ഷന്‍ നടിമാര്‍ക്ക് മാറിക്കിട്ടുമെന്ന് മാത്രമല്ല, നടിമാരെ തേടിപ്പോകുന്ന ചേട്ടന്മാര്‍ക്ക് കാശു പോകുന്നതിന്റെ ടെന്‍ഷനും മാറിക്കിട്ടും!
ജീവിതം മൊത്തമായും ചില്ലറയായും ഒരു തമാശപ്പടമായി മാറിക്കൊണ്ടിരിക്കുകയാണ്!
0 comments :
Post a Comment