സിന്റായുടെ തല്ലിനോളം വരുമോ കാട്ടിലെ കല്ല്!
ഒടുവില്‍ ചതിയനായ കാരണവര്‍ തന്നെ മുടിയനായ കിങ്ങിണിക്കുട്ടന്റെ ശിരസില്‍ ഇരുമുടിക്കെട്ടേറ്റി.
കിങ്ങിണിക്കുട്ടന്‍ കരിമല കേറാനൊരുങ്ങുന്നേരം കാരണവര്‍ എങ്ങും തൊടാതെ പറഞ്ഞു: 'സൂക്ഷിക്കണം, കാട്ടില്‍ കല്ലുണ്ട്, മുള്ളുണ്ട്. കഴിഞ്ഞ ദിവസം ചില കടുവകളും ഇറങ്ങിയിട്ടുണ്ടെന്ന് പത്രവാര്‍ത്ത കണ്ടു!'
കിങ്ങിണിക്കുട്ടനും എങ്ങും തൊടാതെയാണ് മറുപടി പറഞ്ഞത്: 'അവരവര്‍ സൂക്ഷിച്ചാല്‍ മതി. സിന്റാ ജേക്കബിന്റെ തല്ലിനോളം വരുമോ കാട്ടിലെ കല്ല്! വീട്ടിലെയും നാട്ടിലെയും കടുവകളോളം വരുമോ കാട്ടിലെ കടുവകല്‍!'
വീണ്ടും കാരണവര്‍ ഗദ്ഗദ കണ്ഠനായി പതിയെ പറഞ്ഞു: 'അതു പോട്ടെ. വയ്യാഞ്ഞിട്ടാണ്, അല്ലെങ്കില്‍ ഞാന്‍ നേരിട്ടു പോയേനെ. നീ അയ്യന്റടുക്കല്‍ ചെന്ന് എനിക്കിട്ട് പാരപണിയരുത്!'
കിങ്ങിണിക്കുട്ടന്‍ ഉവാച: 'കാരണവരും മോനും വീട്ടില്‍. പവാറണ്ണന്റെ പവറ് വിട്ടൊരു കളിക്ക് ഞാനില്ല! എനിക്കും എന്‍ സീപിക്കും വേണ്ടിയല്ലാതെ ഞാമ്പിന്നെ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍!'
ഇതുകേട്ട് കാരണവര്‍ കുണ്ഠിതപ്പെട്ടു. അങ്ങേര്‍ ആത്മഗതം ചെയ്തു: 'ഇവനെന്തൊരു മണ്ടന്‍! ഇവനു വല്ലതുമറിയാമോ? രാഷ്ട്രീയംന്നുവച്ചാ ചുക്കോ ചുണ്ണാമ്പോന്നറിയാത്ത പാവത്താന്‍. തന്നെ കുഴീലേക്കെടുക്കും മുമ്പെ കിങ്ങിണിക്കുട്ടനൊരു 'വഴി'യുണ്ടാക്കാനല്ലെ താനീ പെടാപ്പാടു പെടണത്!'
കാരണവരുടെ ആത്മഗതം കിങ്ങിണിക്കുട്ടന്‍ മനസുകൊണ്ട് കേട്ട് കോള്‍മയിര്‍ കൊണ്ടു.
കാരണവര്‍ ഊറിച്ചിരിച്ചു, കിങ്ങിണിക്കുട്ടനും ഊറിച്ചിരിച്ചു. വികാരഭരിതമായ ഈ രംഗത്തിനു സാക്ഷിയായ പത്രക്കാര്‍ പിറ്റേന്നത്തെ പത്രത്തില്‍ എഴുതിപ്പിടിപ്പിച്ചു.
കാരണവരും കിങ്ങിണിക്കുട്ടനും ഒരക്ഷരം മിണ്ടിയില്ല. കെട്ടു നിറച്ചു, കണ്ണു നിറച്ചു, തലയില്‍ കൈവച്ചു, അനുഗ്രഹിച്ചു. ബാക്ഗ്രൗണ്ടില്‍ ശോകാര്‍ദ്രമായ വയലിന്‍ നാദം.
പേറ്റുവേദനയ്ക്കിടയ്ക്കാണ് ഈ വയലിന്‍ വായന!
സ്വമിയേ.......
1 comments :
ee tholinja ezhuthu nirthi pooyineda.
Post a Comment