കഥയെഴുതി കാശുണ്ടാക്കൂ... മെക്കിട്ടു കേറരുത്
നല്ല തിരക്കഥകളില്ലാത്തതാണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെന്ന് മെഗാതാരം മമ്മൂട്ടി മുതല്‍ ലൈറ്റ് ബോയ് കൃഷ്ണന്‍കുട്ടി വരെയുള്ളവര്‍ ഏകസ്വരത്തില്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ തിരക്കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ലെന്നതാണ് വാസ്തവം.
കഥ കിടക്കുന്നിടത്തേക്ക് സിനിമക്കാര്‍ നോക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കോതമംഗലം സ്റ്റേഷനിലേക്കൊന്നു നോക്കുക. അവിടെ കാക്കിയണിഞ്ഞ് നടക്കുന്നു ഒട്ടനവധി തിരക്കഥാകൃത്തുക്കള്‍. കാക്കി കഥാകൃത്തുക്കളുടെ തിരക്കഥകള്‍ക്ക് പണിക്കുറവു തീര്‍ക്കാന്‍ മിടുക്കന്‍ ഒരു പത്രക്കാരനും കൂട്ടിനുണ്ട്.
കഞ്ചാവു മാഫിയ, മണല്‍ വാരല്‍ മാഫിയ, ലാന്റ് മാഫിയ, കള്ളത്തടിവെട്ട് മാഫിയ തുടങ്ങി അത്യാവശ്യം വേണ്ട ചേരുവകളൊക്കെ കോതമംഗലം കാക്കി കഥാകൃത്തുക്കള്‍ക്ക് കഥാതന്തുക്കളാവുന്നു. ഈ അസംസ്കൃത വസ്തുക്കളില്‍, ഏതെങ്കിലും ഒരച്ചായന്റെയോ രാഷ്ട്രീയക്കാരന്റെയോ കുടുംബകഥ കൂട്ടിച്ചേര്‍ത്താല്‍ മുന്നൂറു ദിവസം നിര്‍ത്താതെ ഓടാന്‍ പറ്റിയ അടിപൊളി സിനിമാക്കഥയാവും!
ഹോം നഴ്സിംഗ് പഠിക്കാന്‍ പോയ ഒരു നായിക, നായികയുടെയൊരു കൂട്ടുകാരി, ഒരു പഞ്ചായത്തംഗം, പിന്നെ അഞ്ചാറു പെണ്‍വാണിഭക്കാര്‍ എന്നിവരെ ചുറ്റിപ്പറ്റി ഒരുഗ്രന്‍ തിരക്കഥയാണിപ്പോള്‍ പടച്ചു വിട്ടിരിക്കുന്നത്.
ഈ കഥ ലാല്‍ ജോസിന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍ അച്ഛന്‍ മാത്രമല്ല അമ്മയും ആങ്ങളപെങ്ങന്മാരും അയല്‍വക്കക്കാരും വരെ ഉറങ്ങാത്ത വീടുകളുടെ ചലച്ചിത്ര ഭാഷ്യം തകര്‍ത്തോടിയേനെ!
നായികയെ ആദ്യമൊരു കൂട്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു, തിരിച്ചു കൊണ്ടാക്കുന്നു. കൊണ്ടാക്കിയിടത്തു നിന്നും വേറൊരു കൂട്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു, വല്ലാര്‍പാടത്തമ്മയുടെ സന്നിധാനത്തില്‍ ഉപേക്ഷിക്കുന്നു. 'രക്ഷക' അവതരിക്കുന്നു, അവശനിലയിലായ പെണ്‍കുട്ടിയെ പോലീസിന്റടുത്ത് കൊണ്ടാക്കുന്നു. പശ്ചാത്തലത്തില്‍ ശോകാര്‍ദ്ര കരുണാര്‍ദ്ര ഭക്തിഗാനം!
ആധുനിക ഡീവീഡീ സിനിമകള്‍ പോലെ അസ്വാദകരുടെ ആഗ്രഹമനുസരിച്ച് കഥാഗതിയില്‍ മാറ്റം വരുത്താവുന്ന വിധം രംഗങ്ങളും ഉപകഥകളും അനുബന്ധമായി പടച്ചു വിട്ടുകൊണ്ടിരിക്കെയാണ് തിരക്കഥയിലെ നുണക്കഥ പുറത്താക്കിയ 'വാസ്തവം' പ്രതിനിധി വില്ലനായത്!
സിനിമയിലെ വില്ലനെ അടിച്ചൊതുക്കാന്‍ പറ്റും. സംവിധായകന്‍ പറയുമ്പോള്‍ ഒക്കെ അടികൊള്ളലാണല്ലൊ ആ പാവങ്ങളുടെ പണി!
ഇവിടതു പറ്റില്ലെന്ന് അറിഞ്ഞിട്ടും നിര്‍മ്മാതാക്കളും സംവിധായകരും കാക്കിതിരക്കഥാകൃത്തുക്കളും സഹനടീനടന്മാരും പറ്റാവുന്ന നമ്പരുകള്‍ ' വാസ്തവ'ത്തിന്റെ നേര്‍ക്കെടുക്കുന്നു!
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, സിനിമക്കാര്‍ക്കു തിരക്കഥ കൊടുത്താല്‍ മിക്കവാറും കാശു കിട്ടില്ലെന്നു മാത്രമല്ല പേരു പോലും പുറത്തു കേള്‍ക്കില്ല.
സ്റ്റേഷന്‍ തിരക്കഥകള്‍ക്ക് കാശൊരുപാട് കിട്ടും. കണ്ടമാനം കാശു കിട്ടിയവന്‍ കൊടുത്തവരോടു കൂറൂ കാട്ടുന്നതില്‍ തെറ്റില്ല.
പക്ഷെ മെക്കിട്ടു കേറാന്‍ വരരുത്...
മംഗളം.
ശുഭം!
2 comments :
വില്ലന്റെ പശ്ചാത്തല അനുഭവങ്ങള്‍ അറിയില്ല. എങ്കിലും പൊസ്റ്റ് നന്നായി.
thatti kondu pooya pen kutty ninte pengal aanalley?? ee mayiru edapaadu onnu nirthaamoo??? vaayichu vaayichu maduthu. oru penniney randu pravasyam thatti kondu poovuka. Unnatharkku kazhcha vakkaan kondu pooya pen kuttiye bhakshanam poolum kodukkathey upekshikkuka, suicide cheyyaan kanyakumarikku poovuka... aa kacheeri thaazhathinu munpulla paalathinte mukalil ninnum thazhottu chaadiyal mathiyayirunnallo. sakala preshnavum theernnu kittiyeney.
Post a Comment