വെടക്കുകളുടെ കരകാട്ടം!
മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് ചെകുത്താന്മാര്‍ കേറി സിനിമാറ്റിക് ഡാന്‍സ് കളിക്കും!
'പരിപാവന'മായ ക്ഷേത്രഭരണത്തിനായുള്ള ദേവസ്വം ബോര്‍ഡില്‍ വെടക്കുകള്‍ കേറി കരകാട്ടം നടത്തും!
'വെടക്കുകള്‍ക്ക് പ്രവേശനമില്ലെന്റെ മുറിയില്‍...' എന്ന് ചുള്ളിക്കാട് പാടിയിട്ടില്ല. കാരണം വെടക്കുകള്‍ക്കാണ് ജനാധിപത്യത്തില്‍ ഭൂരിപക്ഷം!
ഒരു വെടക്കു കയറി പ്രധാനമന്ത്രിയായ കാലത്താണ് ബാബറി പള്ളി പൊളിക്കപ്പെട്ടത്. ഒരു വെടക്കു കയറി ആഭ്യന്തരമന്ത്രിയായ കാലത്താണ് രാജനെ ഉരുട്ടിക്കൊന്നത്. ഒരു വെടക്ക് ഗുജറാത്തില്‍ വീണ്ടും വിഷം ചീറ്റുന്നു. ഒരു വെടക്ക് എന്‍സിപിയില്‍ കേറി അടിയുണ്ടാക്കുന്നു!
വെടക്കുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല മതത്തിലും ജാതി സംഘടനകളിലും തേര്‍വാഴ്ച നടത്തുന്നു.
നസ്രാണികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോസ്റ്ററൊട്ടിക്കില്ലെന്ന് എഴുതി നല്‍കണമെന്നാണ് പുതിയ 'വെടക്കു' പ്രസ്താവന. ഐക്യമുന്നണി പണ്ടേ ഒരു വെടക്കു മുന്നണിയായിരുന്നു. ഇടതു മുന്നണിയിലും അടുത്ത കാലത്തായി വെടക്കുകളാണ് അധിപതികള്‍.
കഞ്ഞി കുടിക്കാന്‍ ഗതിയില്ലാത്തവരോട് മുട്ടേം പാലും കഴിക്കാന്‍ പറയുന്നതരം വെടക്കുകള്‍ ഇതാദ്യമായാണ് ഇടതുമുന്നണിയില്‍ കയറി വാഴുന്നത്!
സാംസ്കാരിക രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. മേധാപട്കറെ ഇപ്പോള്‍ മിക്കവാറും വെടക്കുകള്‍ അറിയില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ പ്രതികരണശേഷി കൂടുകയും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മുസ്ലിപവര്‍ കഴിച്ചിട്ടും ശേഷികൂടാത്തവരുമായ ഒരുതരം വെടക്കുകളുടെ ഘോഷയാത്രയാണവിടെ!
ഒക്കെയും നേരെയാക്കാന്‍ നടക്കുന്ന ദൃശ്യമാധ്യമങ്ങളാവട്ടെ എല്ലാത്തരം വെടക്കുകളേയും സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാട്ടാരെ മുഴുവന്‍ 'വെടക്കു' വര്‍ത്താനങ്ങള്‍ കേള്‍പ്പിക്കുന്നു.
ഈ വക വെടക്കുകള്‍ ഉണ്ടാക്കിവക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കില്ലാത്തതാണ്. മരങ്ങളായ മരങ്ങളൊക്കെ വെട്ടിയൊതുക്കി ഉണ്ടാക്കുന്ന ടണ്‍ കണക്കിന് കടലാസാണ് ഇവന്മാരുടെ വെടക്കു പ്രസ്താവനകള്‍ അടിച്ചുനിരത്താന്‍ പ്രിന്റ് മീഡിയ നശിപ്പിക്കുന്നത്.
ചുറ്റും വെടക്കുകള്‍ അഴിഞ്ഞാടുമ്പോള്‍ നാട്ടാര്‍ വെറും വെടക്കുകളായി മാറുന്ന കാലം വരും. അന്നാളില്‍ ജി. സുധാകരന്‍ വരെ അറിയും, പൗരന്മാര്‍ വെടക്കുകളായാലത്തെ ഗുണദോഷങ്ങള്‍!
2 comments :
യുഡിഎഫ് ഭരിക്കുമ്പോള്‍ പ്രതികരണശേഷി കൂടുകയും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മുസ്ലിപവര്‍ കഴിച്ചിട്ടും ശേഷികൂടാത്തവരുമായ ഒരുതരം വെടക്കുകളുടെ ഘോഷയാത്രയാണവിടെ!
ഒക്കെയും നേരെയാക്കാന്‍ നടക്കുന്ന ദൃശ്യമാധ്യമങ്ങളാവട്ടെ എല്ലാത്തരം വെടക്കുകളേയും സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാട്ടാരെ മുഴുവന്‍ 'വെടക്കു' വര്‍ത്താനങ്ങള്‍ കേള്‍പ്പിക്കുന്നു.
Suuuppper
വാസ്തവം...!
ഈ ബെടക്ക് എന്നെന്നും ഉണ്ടാകും അല്ലെ, :)
മാധ്യമ സിന്‍ഡിക്കെറ്റിന്റെയും ഗ്രൂപ്പ്കളിക്കിടെയിലുമൊക്കെ സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ ഇത് പോലെയുള്ള ബ്ലോഗുകള്‍ സഹായിക്കുന്നു എന്നും അറിയിച്ചു കൊള്ളട്ടെ..
Post a Comment