Thursday, March 6, 2008

SSLC പരീക്ഷ(ണം) മന്ത്രി ബേബി മറുപടി പറയണം

ടൈറ്റസ്‌ കെ വിളയില്‍
 
കൊച്ചി: എസ്‌.എസ്‌.എല്‍.സി പരീക്ഷാ സമയം ഉച്ചകഴിഞ്ഞാക്കാനുള്ള തീരുമാനം എംഎ ബേബി വിദ്യാഭ്യാസ മന്ത്രിയായ ശേഷമുള്ള തുഗ്ലഖ്‌ പരിഷ്കാരങ്ങളുടെ ഒടുവിലത്തെ തിരിച്ചടിയാവുകയാണ്‌.
 
പരീക്ഷാ സമയം മാറ്റിയതോടെ ബുദ്ധിമുട്ടിലാകുന്നത്‌ ഉള്‍പ്രദേശ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാ പകരുമാണ്‌. പ്രത്യേകിച്ച്‌ മലയോരമേഖലയിലുള്ളവര്‍.
 
അതുകൊണ്ടുതന്നെ ഈ മേഖലയിലെ കുട്ടികളും, അധ്യാപകരും, രക്ഷകര്‍ ത്താക്കളും സമയമാറ്റത്തെ എതിര്‍ക്കുന്നു. യാത്രാ ബുദ്ധിമുട്ടും, കാലാവസ്ഥയും, പഠന സൗകര്യവും കണക്കിലെടുക്കുമ്പോള്‍ സമയമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ കുട്ടികളും, അധ്യാപക രും, രക്ഷകര്‍ത്താക്കളും.
 
പല ജില്ലകളും പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്‌. ഇതാണ്‌ വിദ്യാര്‍ഥികളെ ഏറെ വലയ്ക്കുന്നത്‌. ഒപ്പം അന്തരീക്ഷ താപനില കൂടതലുള്ള ഉച്ചസമയത്ത്‌ പരീ ക്ഷയ്ക്കെത്തുന്നതോടെ കുട്ടികള്‍ വല്ലാതെ ക്ഷീണിതരാകുമെന്ന്‌ അധ്യാപകരും, രക്ഷ കര്‍ത്താക്കളും ആശങ്കപ്പെ ടുന്നു.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും പരീക്ഷ കഴിഞ്ഞ്‌ ബസുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട്‌ വര്‍ണനാതീതമാണ്‌. ഈ പ്രദേശങ്ങളില്‍ നിന്ന്‌ പരീക്ഷാ ഡ്യൂട്ടിക്കെത്തുന്ന അധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പരീക്ഷാ സമയം കഴിഞ്ഞ്‌ ഉത്തരക്കടലാസുകള്‍ നല്‍കി അധ്യാപകര്‍ സ്കൂളില്‍ നിന്നും പുറത്തിറങ്ങാന്‍ ഏറെ വൈകും. വനിതാ അധ്യാപ കരാണ്‌ പരീക്ഷാ ഡ്യൂട്ടിക്ക്‌ നിയോഗിക്ക പ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇവരുടെ മടക്കയാത്രയും വിദ്യാര്‍ഥികള്‍ക്കൊപ്പം ദുരിത ത്തിലാകും.
 
സാങ്കേതികമായ നിരവധി ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെയാണ്‌ പരീക്ഷാ സമയം മാറ്റിയതെന്ന്‌ അധ്യാപക - രക്ഷകര്‍തൃ സംഘടനകള്‍ ആരോപിക്കുന്നു.മാത്രമല്ല ചോദ്യപേപ്പറുകള്‍ ബാങ്കുകളില്‍ സൂക്ഷിച്ചാല്‍ ഉണ്ടാകാവുന്ന ക്രമക്കേടുകള്‍ സ്കൂളില്‍ സൂക്ഷിച്ചാല്‍ ഉണ്ടാകുന്നതിലും ഗൗരവതരമായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക്‌ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ സര്‍ക്കാരിന്‌ എന്തു നടപടിയെടുക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലാത്തതാണ്‌ മുഖ്യ പ്രശ്നം. അധ്യാപകരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി പുറത്തുള്ള ഏജന്‍സിയെ സുരക്ഷാ ചുമതല ഏല്‍പിച്ച നടപടി പ്രതിഷേ ധാര്‍ഹമാണെന്ന്‌ അദ്ധ്യാപക സംഘടന കളും റിട്ടയേര്‍ഡ്‌ അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
 
 
എസ്‌.എസ്‌.എല്‍.സി പരീക്ഷാ സമയമാറ്റം ഗുണമോ, ദോഷമോ...?

അഭിപ്രായങ്ങള്‍
9846529050, 9846236026, 9846242060
എന്നീ നമ്പറുകളിലോ
exambusting[അറ്റ്‌]vasthavam[ഡോട്‌]com
എന്ന ഇ-മെയില്‍ വിലാസത്തിലോ
താഴെ കമന്റായോ അറിയിക്കുക:
ചീഫ്‌ എഡിറ്റര്‍
 

0 comments :