Monday, March 24, 2008

ഇനിയെങ്കിലും കെഎസ്‌കെടിയുവിന്റെ കണ്ണുതുറക്കുമോ?

ഓര്‍മ്മയില്‍ ഒരിക്കലും പെയ്തിറങ്ങിയിട്ടില്ലാത്ത മീനമഴ വരുത്തിവച്ച കഷ്ടപ്പാടിലും കണ്ണീര്‍ കായലിലുമാണ്‌ കേരളത്തിലെ എല്ലാ വിഭാഗം കര്‍ഷകരും.

എന്നാല്‍ ഏറ്റവും അധികം തിരിച്ചടി ഏറ്റത്‌ നെല്‍ കര്‍ഷകര്‍ക്കാണ്‌; പ്രത്യേകിച്ച്‌ കുട്ടനാട്ടിലെ നെല്‍കൃഷിക്കാര്‍.

കാലം തെറ്റിയെത്തിയ മീനമഴ 15 പേരുടെ ജീവന്‍ അപഹരിക്കുകയും 110 കോടിരൂപയുടെ നഷ്ടം സംസ്ഥാനത്തിന്‌ വരുത്തിവയ്ക്കുകയും ചെയ്തു. ഇതില്‍ 50 കോടിയും കുട്ടനാട്ടിലെ നെല്‍കൃഷിക്കാരുടെ നഷ്ടമാണ്‌.

കൃഷി പൂര്‍ണ്ണമായി നശിച്ചവര്‍ക്ക്‌ നഷ്ടം മുഴുവന്‍ നല്‍കുമെന്നുള്ള കേരളസര്‍ക്കാരിന്റെ തീരുമാനവും വിളനഷ്ടം സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മന്ത്രിമാരും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ ന്യൂഡല്‍ഹിയിലേക്ക്‌ തിരിച്ചതും ആശാവഹമായ നടപടികളാണ്‌.

പക്ഷെ ഇതുകൊണ്ടൊന്നും നഷ്ടം സംഭവിച്ച കര്‍ഷകരുടെ കഷ്ടം ഉടനെയൊന്നും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ബാങ്കുകളില്‍ നിന്ന്‌ വായ്പ്പയെടുത്തും ആഭരണവും പറമ്പും പണയപ്പെടുത്തിയുമാണ്‌ കുട്ടനാട്ടിലേതുള്‍പ്പെടെയുള്ള നെല്‍കൃഷിക്കാരും മറ്റു കര്‍ഷകരും ഇത്തവണ കൃഷിയിറക്കിയത്‌. എല്ലാ കൃഷിയും വിളവെടുപ്പിന്‌ പാകമായപ്പോഴാണ്‌ പ്രകൃതിയുടെ തിരിച്ചടിയായി മീനമഴ എത്തിയതും പ്രതീക്ഷകളില്‍ മടവീണതും.

പ്രകൃതി ദുരന്തമായി പൊതുവെ ഈ തിരിച്ചടിയെ വിശേഷിപ്പിക്കാമെങ്കിലും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന്‌ പ്രാഥമികമായി ഉത്തരവാദികള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ്‌ കര്‍ഷക തൊഴിലാളി യൂണിയനാണ്‌. ഇന്നും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും ജീര്‍ണ്ണത ബാധിച്ചതുമായ തൊഴില്‍ മൂല്യങ്ങളെ മുറുകെപിടിച്ച്‌ ഇവര്‍ നടത്തിയ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളാണ്‌ കുട്ടനാട്ടില്‍ വന്‍ നാശത്തിന്‌ കളമൊരുക്കിയത്‌. നശിച്ച ഈ ട്രേഡ്‌ യൂണിയന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ തോരാമഴയും മടവീഴ്ചയുമൊന്നും കര്‍ഷകരെ കണ്ണീര്‍ക്കയത്തില്‍ ആഴ്ത്തുമായിരുന്നില്ല.

115 ദിവസം കൊണ്ട്‌ പാകമാകുന്ന നെല്‍വിത്താണ്‌ ഇത്തവണ കുട്ടനാട്ടിലെ കര്‍ഷകര്‍ വിതച്ചത്‌. പ്രതീക്ഷിച്ചതുപോലെ കഠിനാദ്ധ്വാനത്തിന്‌ നൂറ്‌ മേനിക്കടുത്ത്‌ വിളവ്‌ ലഭിക്കുകയും ചെയ്തു. എന്നാല്‍ കഷ്ടപ്പാടിന്റെ പാടത്ത്‌ വിരിഞ്ഞ കതിരുകള്‍ കൃത്യസമയത്ത്‌ കൊയ്തെടുക്കാന്‍ കെഎസ്കെടിയു വിന്റെ നെറികെട്ട തൊഴിലാളി പ്രേമം സമ്മതിക്കാതിരുന്നതാണ്‌ നഷ്ടങ്ങള്‍ക്കെല്ലാം കാരണമായത്‌. കൊയ്ത്തു തൊഴിലാളികളെ ലഭിക്കാനില്ല എന്നത്‌ കേരളത്തില്‍ പൊതുവെയുള്ള പ്രശ്നമാണ്‌. അതുകൊണ്ട്‌ കുട്ടനാടുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ്‌ കുറേ നാളുകളായി കൊയ്ത്തു നടത്തുന്നത്‌. എന്നാല്‍ ഇത്തവണ തൊഴിലാളികളെ കൊണ്ട്‌ തന്നെ കണ്ടം കൊയ്യിക്കണമെന്ന കെഎസ്കെടിയുവിന്റെ പിടവാശി മൂലമാണ്‌ കൊയ്തെടുത്ത കറ്റകളെല്ലാം മീനമഴയില്‍ കുതിര്‍ന്ന്‌ കിളിര്‍ത്തതും പലയിടത്തും കൊയ്ത്ത്‌ നടക്കാതെ പോയതും. വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച്‌ കതിരുകള്‍ കൊയ്തെടുത്ത്‌ പാടവരമ്പത്ത്‌ സൂക്ഷിച്ചവര്‍ക്കാണ്‌ മീനമഴയില്‍ കനത്ത നഷ്ടമുണ്ടായത്‌.

കൊയ്ത്തുയന്ത്രം ഉപയോഗിച്ച്‌ കൊയ്യണമെങ്കില്‍ കെഎസ്കെടിയുവിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന നിര്‍ബന്ധവും അതിന്‌ പ്രത്യേക ലെവിയും കൂടാതെ കൊയ്ത്തുതൊഴിലാളികള്‍ക്ക്‌ നോക്കുകൂലി നല്‍കണമെന്ന വാശിയുമൊക്കെയാണ്‌ കുട്ടനാട്ടില്‍ കൊയ്തെടുത്ത കതിരുകള്‍ കിളിര്‍ത്തുപോകാന്‍ കാരണമായത്‌.

ഇന്നിപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിപോലും ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം കെഎസ്കെടിയുവിന്റെ തലയില്‍ കെട്ടിവച്ച്‌ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. നെറികേടിന്റെ ഈ രാഷ്ട്രീയം ഇത്‌ ആദ്യമായിട്ടല്ല പാര്‍ട്ടി പയറ്റുന്നത്‌. വെട്ടിനിരത്തല്‍ സംഭവമുണ്ടായപ്പോഴും ഇതേ നിലപാടാണ്‌ പാര്‍ട്ടി സ്വീകരിച്ചത്‌. അന്ന്‌ അതിന്‌ നേതൃത്വം നല്‍കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളായ അച്യുതാനന്ദന്‍ അടക്കമുള്ളവരായിരുന്നു. എന്നാല്‍ ജനവികാരം ഈ നടപടിക്ക്‌ എതിരായി എന്ന്‌ കണ്ടപ്പോള്‍ വെട്ടിനിരത്തലിനെ തള്ളിപ്പറയുകയും പഴി കെഎസ്കെടിയുവിന്റെ പിടലിക്ക്‌ കെട്ടിവയ്ക്കുകയുമാണുണ്ടായത്‌. അതേ തന്ത്രമാണ്‌ ഇപ്പോഴും പാര്‍ട്ടി നേതൃത്വം അവലംബിച്ചിട്ടുള്ളത്‌. മാത്രമല്ല ഈ പൊതുനഷ്ടത്തിന്റെ പാടത്ത്‌ പാര്‍ട്ടിപ്പോരിന്റെ വിത്തുവിതയ്ക്കാനും ഔദ്യോഗികപക്ഷം ശ്രമിക്കുന്നുണ്ട്‌. കുട്ടനാട്ടിലും പരിസരങ്ങളിലും അച്യുതാനന്ദന്‍ വിഭാഗത്തിനാണ്‌ മേല്‍ക്കൈ ഉള്ളത്‌. അത്‌ ലാക്കാക്കിയാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നീക്കം.

അതേസമയം വയല്‍നികത്തി അവിടെ പാര്‍ട്ടിഓഫീസ്‌ പണിയാനും ബാര്‍ഹോട്ടലുകള്‍ പണിയാനും കുട്ടനാട്ടിലെ എല്ലാപഞ്ചായത്തുകളും അനുമതി നല്‍കിയതിനുപിന്നില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയാണുള്ളത്‌. പാടശേഖരങ്ങള്‍ തരിശിടുന്നതിന്‌ പിന്നിലും ഇവരുടെയൊക്കെ കുരുട്ടുബുദ്ധികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കര്‍ഷകനെ ദ്രോഹിച്ച്‌ നേതാക്കന്മാര്‍ ലാഭത്തിന്റെ കൊയ്ത്തുത്സവമായിരുന്നു കുട്ടനാട്ടില്‍ ആഘോഷിച്ചിരുന്നത്‌. അതിന്റെയെല്ലാം തിരിച്ചടിയാണ്‌ ഇപ്പോഴുണ്ടായത്‌. ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ കെഎസ്കെടിയു മാന്യമായി കര്‍ഷകത്തൊഴിലാളികളോടുള്ള പ്രതിബദ്ധത പാലിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

12 comments :

  1. ഫസല്‍ ബിനാലി.. said...

    ഓരോ കൊയ്ത്തു കാലവും കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കു കൂടി ഓരോ നെല്‍പ്പാടങ്ങളിലും കൊയ്ത്താണ്. കൊയ്ത്ത യന്ത്രം അനുവദിക്കുന്നതിന്‍ കര്‍ഷകന്‍റെ കയ്യില്‍ നിന്ന് കൊയ്ത്ത യന്ത്രത്തിനുള്ള വാടകയ്ക്കു പുറമേ പാര്ടിയ്ക്കുള്ള സംഭാവനയിലും ഇത് ഒതുങ്ങുന്നില്ല, എങ്ങാനും കുറച്ചു കര്‍ഷക തൊഴിലാളികള്‍ കൊയ്യാന്‍ തയ്യാറായാല്‍ അവരുടെ കയ്യില്‍ നിന്നും പാര്‍ട്ടിക്കുള്ള സംഭാവന വാങ്ങുന്ന ( പിച്ച ചട്ടിയിലെ കയ്യിട്ട് വാരല്‍) അമേരിക്കന്‍ നെറികേട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അവരുടെ കര്‍ഷകരെ സംരക്ഷിക്കുന്ന യൂണിയനിലും കാണാം എന്നത് ഒരു കര്‍ഷകനായിരുന്ന ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

  2. മായാവി.. said...

    wxsn( പിച്ച ചട്ടിയിലെ കയ്യിട്ട് വാരല്‍) അമേരിക്കന്‍ നെറികേട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അവരുടെ കര്‍ഷകരെ സംരക്ഷിക്കുന്ന യൂണിയനിലും കാണാം എന്നത് ഒരു കര്‍ഷകനായിരുന്ന ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

  3. കടവന്‍ said...

    നശിച്ച ഈ ട്രേഡ്‌ യൂണിയന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ തോരാമഴയും മടവീഴ്ചയുമൊന്നും കര്‍ഷകരെ കണ്ണീര്‍ക്കയത്തില്‍ ആഴ്ത്തുമായിരുന്നില്ല.

    കഷ്ടപ്പാടിന്റെ പാടത്ത്‌ വിരിഞ്ഞ കതിരുകള്‍ കൃത്യസമയത്ത്‌ കൊയ്തെടുക്കാന്‍ കെഎസ്കെടിയു വിന്റെ നെറികെട്ട തൊഴിലാളി പ്രേമം സമ്മതിക്കാതിരുന്നതാണ്‌ നഷ്ടങ്ങള്‍ക്കെല്ലാം കാരണമായത്‌. .....തൊഴിലാളികളെ കൊണ്ട്‌ തന്നെ കണ്ടം കൊയ്യിക്കണമെന്ന കെഎസ്കെടിയുവിന്റെ പിടവാശി മൂലമാണ്‌ കൊയ്തെടുത്ത കറ്റകളെല്ലാം മീനമഴയില്‍ കുതിര്‍ന്ന്‌ കിളിര്‍ത്തതും പലയിടത്തും കൊയ്ത്ത്‌ നടക്കാതെ പോയതും. വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച്‌ കതിരുകള്‍ കൊയ്തെടുത്ത്‌ പാടവരമ്പത്ത്‌ സൂക്ഷിച്ചവര്‍ക്കാണ്‌ മീനമഴയില്‍ കനത്ത നഷ്ടമുണ്ടായത്‌.

    കൊയ്ത്തുയന്ത്രം ഉപയോഗിച്ച്‌ കൊയ്യണമെങ്കില്‍ കെഎസ്കെടിയുവിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന നിര്‍ബന്ധവും അതിന്‌ പ്രത്യേക ലെവിയും കൂടാതെ കൊയ്ത്തുതൊഴിലാളികള്‍ക്ക്‌ നോക്കുകൂലി നല്‍കണമെന്ന വാശിയുമൊക്കെയാണ്‌ കുട്ടനാട്ടില്‍ കൊയ്തെടുത്ത കതിരുകള്‍ കിളിര്‍ത്തുപോകാന്‍ കാരണമായത്‌.

    ... നെറികേടിന്റെ ഈ രാഷ്ട്രീയം ഇത്‌ ആദ്യമായിട്ടല്ല പാര്‍ട്ടി പയറ്റുന്നത്‌. വെട്ടിനിരത്തല്‍ സംഭവഴും അതിന്‌ നേതൃത്വം നല്‍കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളായ അച്യുതാനന്ദന്‍ അടക്കമുള്ളവരായിരുന്നു.തന്ത്രമാണ്‌ ഇപ്പോഴും പാര്‍ട്ടി നേതൃത്വം അവലംബിച്ചിട്ടുള്ളത്‌. കുട്ടനാട്ടിലും പരിസരങ്ങളിലും അച്യുതാനന്ദന്‍ വിഭാഗത്തിനാണ്‌ മേല്‍ക്കൈ ഉള്ളത്‌. അതേസമയം വയല്‍നികത്തി അവിടെ പാര്‍ട്ടിഓഫീസ്‌ പണിയാനും ബാര്‍ഹോട്ടലുകള്‍ പണിയാനും കുട്ടനാട്ടിലെ എല്ലാപഞ്ചായത്തുകളും അനുമതി നല്‍കിയതിനുപിന്നില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയാണുള്ളത്‌. പാടശേഖരങ്ങള്‍ തരിശിടുന്നതിന്‌ പിന്നിലും ഇവരുടെയൊക്കെ കുരുട്ടുബുദ്ധികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കര്‍ഷകനെ ദ്രോഹിച്ച്‌ നേതാക്കന്മാര്‍ ലാഭത്തിന്റെ കൊയ്ത്തുത്സവമായിരുന്നു കുട്ടനാട്ടില്‍ ആഘോഷിച്ചിരുന്നത്‌. അതിന്റെയെല്ലാം തിരിച്ചടിയാണ്‌ ഇപ്പോഴുണ്ടായത്‌. ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ കെഎസ്കെടിയു മാന്യമായി കര്‍ഷകത്തൊഴിലാളികളോടുള്ള പ്രതിബദ്ധത പാലിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.
    ഈ നഗ്ന സത്യങ്ങളെന്ന് ജനങ്ങള്‍ മനസ്സിലാക്കും? ആരവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കും? തലച്ചോര്‍ വര്‍ക്ക് ചെയ്യാത്ത ഒരു പറ്റം അണികള്‍ ഇനിയെന്തൊക്കെ സംഭവിച്ചാലും, ചിന്തിക്കാന്‍ തയാറില്ലല്ലോ?

  4. മായാവി.. said...

    ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ കെഎസ്കെടിയു മാന്യമായി കര്‍ഷകത്തൊഴിലാളികളോടുള്ള പ്രതിബദ്ധത പാലിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നുസത്യങ്ങളോ യാഥാര്‍ഥ്യങ്ങളൊ അറിയാഞ്ഞിട്ടല്ല, അവര്ക്കാവശ്യം വിവരമില്ലാത്ത തലച്ചോറുപയോഗിക്കാത്ത അണികളെയാണ്‌, നേതാക്കള്ക്ക് മുതലെടുക്കാന്, യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടത് അനുയായികളാണ്.

  5. പ്രിയ said...

    ഇനി കപ്പയോ മുട്ടയോ മീനോ നൂട്ലെസോ ഒക്കെ തിന്നാം. എന്തായാലും നെല്കൃഷി ഇറക്കേണ്ട പാടം മണ്ണിട്ട് നെകത്തി വീട് പണിതത് കൊണ്ടാ കേരളത്തില് അരി ഇല്ലാതായതെന്നു ഇനിയാരും കരയില്ലല്ലോ. ഭാഗ്യം.

    മനസ്സിലാക്കേണ്ടത് ആരാ. എന്തായാലും ഹെക്ടര് കണക്കിന് നെല്കൃഷി ഉള്ള കര്ഷക ജന്മികള് മനസിലാക്കിയിട്ടു കാര്യമില്ല. കാരണം അവര് ആ നേതാക്കളുടെ അണികള് അല്ല. നോക്കുകൂലിയും അല്ലാത്ത കൂലിയും വാങ്ങിക്കുന്ന തൊഴിലാളികളും മനസിലാക്കേണ്ട കാര്യം ഇല്ല. കാരണം അവര്ക്കു കിട്ടാനുള്ളത് കിട്ടിയല്ലോ.

  6. Unknown said...

    കണ്ണ് ഉണ്ടെങ്കിലല്ലേ തുറക്കാന്‍ പറ്റൂ ! പിന്നെ ഈ KSKTU,CITU,DYFI,SFI എന്ന് പറയുന്ന എല്ലാം തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത് . സി.പി.എം. കേരളത്തിന് ഒരു ബാധ്യത ആയിട്ട് വര്‍ഷങ്ങളായി . കേരളത്തിന്റെ ഭാവി തലമുറയെ പണയപ്പെടുത്തിയിട്ട് പോലും തങ്ങളുടെ പാര്‍ട്ടി വളര്‍ത്തണമെന്നേ അതിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും ചിന്തയുള്ളൂ . നെറി കെട്ട ഒരു കച്ചവട സ്ഥപനമാണ് ഇന്ന് സി.പി.എം. എന്ന് അത് തകരുന്നുവോ അന്ന് കേരളം രക്ഷപ്പെടും !

  7. Spark said...

    ഭോപ്പാല്‍ ഗാസ് ട്റാജഡി ഉണ്ടായപ്പോള്‍ ചില ക്ഷുദ്രജീവികള്‍ ഇങനെ റിപ്പോര്‍ട് ചെയ്തു : "ഭോപ്പാലില്‍ ഇപ്പോള്‍ കൊതുകുകളില്ല; കാക്കകളുടെ കാതടപ്പിക്കുന്ന ശബ്ദമില്ല. ഏതാണ്ടതുപോലെ കുട്ടാനാട്ടിലെ കൃഷിക്കാരന്റെ നിത്യശത്രുവിനെപ്പോലെയാണിവിടെ കര്ഷകത്തൊഴിലാളി പരാമര്‍ശിക്കപ്പെടുന്നത്. ആത്മ വഞ്ചന കുലത്തൊഴിലാവുകയും അജ്ഞത കൊടിയടയാളമാവുകയും ചെയ്യുമ്പോള്‍ ഇതും ഇതിലധികവും സംഭവിക്കും. യഥാര്‍ഥത്തില്‍ കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ശത്രുക്കളല്ല. എന്നാല്‍ യഥാര്‍ഥ ശത്രുവോ ആഗോളവല്ക്കരണത്തിന്റെ വക്താക്കളായ കോണ്ഗ്രസ്സാണുതാനും. ഇതു മറച്ചുവെച്ചാണ്‌ ചിലര്‍ തൊഴിലാളിയേയും മാര്ക്സിസ്റ്റ് പാര്‍ടിയേയും കുറ്റം പറയുന്നത്.

  8. പ്രിയ said...

    സ്പാര്ക്ക്, ഒരു പാര്ട്ടിയേയും പറയുന്നതല്ലെങ്കിലും , കുട്ടനാടില് സംഭവിച്ചത് കര്ഷകനന്മക്ക് അല്ലെന്കില് ദേശതിന്റെ നന്മക്കു എന്ന് പറയാന് ആകുമോ? തൊഴിലാളി യുണിയന് പലപ്പോഴും ചെയുന്നത് സാധാരണ ജനങ്ങള്ക്ക് തീര്ത്തും ഉപദ്രവകരം ആയിത്തന്നെ ആണ്. ആഗോളവല്കരണത്തിന്റെ നന്മക്കായോ അമേരിക്കയുടെ പ്രയോജനത്തിനോ വേണ്ടി അല്ലല്ലോ കൊയ്തുമെതിയന്ത്രം ഉപയോഗിക്കാന് ആവശ്യപെട്ടത്. പാടത്തെ നെല്ല് നശിച്ചുപോകുബോളും അത് ഒഴിവാക്കാന് ശ്രമിക്കാത്തത് തെറ്റല്ലേ?

    രാഷ്ടിയം അത് ഇടതായാലും വലതായാലും വെറും പ്രഹസനം ആകാതിരിക്കാന് ശ്രമിക്കാന് ആരുമില്ല. രാഷ്ടിയം ഇല്ലാത്ത സാദാ ജനങ്ങള്ക്ക് എല്ലാം കണക്കാ.ലോകം മുഴുവന് പുരോഗതിയിലേക്ക് നീങ്ങുമ്പോളും വര്ഷങ്ങള് മുന്പത്തെ ആദര്ശം പറഞ്ഞു ഇരുന്നിട്ടെന്തു കാര്യം. ഇന്നു കര്ഷകതോഴിലാളികള് അല്ലെങ്കില് തൊഴിലാളി യുണിയന് ചെയ്തത് തീര്ത്തും സ്വാര്ത്ഥത തന്നെയാണ്. പലമനുഷ്യരുടെ അധ്വാനതിനെ പാഴാക്കി കളഞ്ഞു. എന്നിട്ടും നിരലജ്ജം അതിനെ ന്യായികരിക്കാന് ശ്രമിക്കുന്നു.

  9. Spark said...

    Easy-Chair intellectuals & Right wing politicians are busy in presenting agri-labour force as the enemy of farmer.
    They write primary school level essays on "Lazy attitude of Keralites and their apathy to agriculture & other work".

    Agriculture is the least-attractive employment sector for various reasons.
    Main reason among them is the SHORT Time Span of agricultural activities.
    It is during 45 or 60 days (maximum) one person will get employment in this sector in an year.

    Anybody who has little knowledge about farming paddy can understand easily the burning issues in this sector.
    Let it be any activity in farming like ploughing, sowing the seeds or harvest.
    ALL farmers in any particular area will be interested in completing the activities SIMULTANEOUSLY (in the SAME time period).
    This is because of the dependency of agriculture with climatic conditions, njaattuvEla etc.
    And that is the reason why there is a pressure on the part of farmers to depend on mechanisation.
    And it is the same reason why there are NOT many agri-wokers available for farming.
    In this situation, we cannot go ahead by blaming one section against the other.
    UDF & their advisors should take note of this fact.

    Lack of availablity of man power at the right time is a big issue in the entire agri-sector.
    Leave alone Kuttanaadu or Palghat Paddy fields where the area of cultivation is huge.
    Even the smallest farmer with hardly 40 OR 50 cent of paddy filed also will be eating fire during harvest.
    This is a real practical problem existing in Kerala and many other parts of the world.
    In a society with least bothering to human-considerations can solve this issue to some extent
    by just ignoring the living conditions of agricultural workers. That is what is happening in states ruled by BJP & Congress.
    We cannot make such states as a model. Kerala is a difference land where we respect the right of every worker to co-exist.

    This is NOT orissa where the agri-workers and other weaker sections are treated like animals.
    This is NOT Rajasthan, Bihar or UP where the labour class or agri-workers are treated as mere worms.

    Then... How come Omman Chandi and his team is daring to speak the same tone of cruel Congress leaders in
    North India like Jagannath Mishra, Siddarh Shanker Ray, Chenna Reddy etc. ?

    By what name we can call the "Harvest of Cheap Politricks in Kuttanaad" by the shameless UDF leaders?
    Is it not the same kind of "kazhukan raashTreeyam" (Vulture Politics) that the UDF tried to en-cash in relation to RSS attacks in Kannur?

    UDF got isolated from people on many issues in the recent past.
    People found them enjoying, eating and dancing with anti-people forces on Swasraya & many other issues.
    They lost their face in many false campaigns like Farmers suicide, Munnar, HMT land etc.
    Now the only option left for UDF is to mislead people based on local issues and that too outside the districts where it is happening.

    One can easily find much similarities in these 2 issues in Kannur & Kuttanaadu.

    1) UDF cannot mislead people of Kannur over RSS attack because it is crystal clear
    that RSS is playing with fire with the moral support from UDF.
    And from False campaigns against Kannur, UDF is expecting to reap political benefits outside Kannur district.

    2) UDF cannot mislead people of Kuttanaadu over the agriculture loss in the Summer Rain.
    And through their self-styled False campaigns against agri-workers, UDF is expecting to reap political benefits outside Alappuzha district.

    It was the same trick the UDF played all over Kerala in relation to a Non-Existing Nadapuram Rape issue in 2001.

  10. പ്രിയ said...

    :O

    ഒരിക്കല് ഒരു ബ്ലോഗ് വായിച്ചിരുന്നു , സ്ത്രീധനബാക്കിയെ കുറിച്ചു മരുമോന് ചോദിച്ച കത്തിനു അമ്മയിയപ്പന് അമേരിക്കന് പ്രശ്നം പറഞ്ഞു മറുപടി എഴുതുന്നതായി. കാരണം മകന്റെ ശ്രദ്ധ മാറ്റാന് ആയിട്ട്. ഇതിപ്പോ അത് പോലെ ആയില്ലേ സ്പാറ്ക്കേ?

    ഞാന് ഇത്രയും നാള് കണ്ട വാര്ത്തകള് എല്ലാം UDF കൊയ്ത്ത് മേതി യന്ത്രം കൊണ്ടു വരുന്നതിനു വേണ്ടി വാദിക്കുന്നതാ. ആത്മാര്ഥത ഉണ്ടോ ഇല്ലെയോ എന്നത് ഔട്ട് ഓഫ് സിലബസ്

    എന്തായാലും ഞാന് ഇനി ഒന്നും പറയുന്നില്ലേ. കാരനം രാഷ്ട്രീയതിന്റ്റെ ശരിയാ പ്രതികരണ മനോഭാവം ആണ് താങ്കള് ഇപ്പൊ ചെയ്യുന്നത്. ബോറ് ആയിട്ട് തോന്നുന്നില്ലേ?

  11. Spark said...

    Priya,

    Truth is always bitter.
    Try to learn things in detail, rather than roaming around the SENSATION alone.

    Regards

  12. Spark said...

    ഓരോ കൊയ്ത്തു കാലവും കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കു കൂടി ഓരോ നെല്‍പ്പാടങ്ങളിലും കൊയ്ത്താണ്

    Fasal,

    If you think correctly.....
    Kazhukan rashtreeyam kaLikkunna Umman Chandiyalle yadhaarthathil koythu nadathunnath~?

    Kuttanaadu issue shows that these UDF leaders are having NO shame to play dirty politics in any issue.

    SPARK