Monday, March 10, 2008

Jaihind tv, Veekshanam തര്‍ക്കം രൂക്ഷം

സ്വന്തം ലേഖിക
കൊച്ചി: ജയ്ഹിന്ദ്‌ ചാനലിന്റെയും വീക്ഷണം പത്രത്തിന്റെയും നടത്തിപ്പിനെതിരെ കോണ്‍ഗ്രസ്സി നുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശ നം. കോണ്‍ഗ്രസ്‌ നേതൃയോഗത്തില്‍ തര്‍ക്കം മൂര്‍ഛിച്ചു .തര്‍ക്കത്തെത്തുടര്‍ന്ന്‌ ജയ്ഹിന്ദ്‌ ഡയറക്ടര്‍ എംഎം ഹസ്സനും വീക്ഷണം മാനേജിംഗ്‌ ഡയറക്ടര്‍ ബെന്നി ബഹ്‌ നാനും രാജിക്കൊരുങ്ങി.

എന്നാല്‍ കെപിസിസി പ്രസി ഡന്റ്‌ രമേശ്‌ ചെന്നിത്തല രാജി സന്നദ്ധത തിരസ്കരിച്ച്‌ തല്‍സ്ഥാ നങ്ങളില്‍ തുടരാന്‍ ഇരുവരോടും നിര്‍ദ്ദേശിച്ചു. കെപിസിസി ഭാരവാ ഹികളുടെ യോഗത്തില്‍ പാര്‍ട്ടി സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കു റിച്ച്‌ നടന്ന ചര്‍ച്ചയ്ക്കിടയിലായിരു ന്നു തര്‍ക്കം. എംഐഷാനവാസാ യിരുന്നു വിമര്‍ശനത്തിന്റെ ചുക്കാന്‍ പിടിച്ചത്‌.

ജയ്ഹിന്ദ്‌ ടിവിയെ പാര്‍ട്ടിയുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവ രണമെന്നാവശ്യപ്പെട്ട്‌ എം. ഐ ഷാന വാസാണ്‌ ചര്‍ച്ച തുടങ്ങിയത്‌. ജയ്ഹിന്ദ്‌, ഒരു ഹോള്‍ഡിംങ്ങ്‌ കമ്പ നിയും അതിന്‌ ഓഹരിയുള്ള ഭാരത്‌ ബ്രോഡ്കാസ്റ്റിംഗ്‌, നെറ്റ്‌ വര്‍ക്‌ ചാനല്‍ നടത്തുന്ന സ്ഥാപനവുമാണ്‌. ജയ്ഹി ന്ദില്‍ കെപിസിസിയ്ക്ക്‌ 51 ശതമാന വും ജയ്ഹിന്ദിന്‌ ഭാരത്‌ ബ്രോഡ്കാ സ്റ്റിംഗ്‌ നെറ്റ്‌ വര്‍കില്‍ 76ശതമാനവും ഓഹരി വേണമെന്നായിരുന്നു ഷാന വാസിന്റെ നിര്‍ദേശം.

ജയ്ഹിന്ദിന്റെ കഴിഞ്ഞ വര്‍ഷത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ പാര്‍ട്ടിയുടെ ഓഹരി ഈ അനുപാദത്തിലേയ്ക്ക്‌ ഉയര്‍ത്താനാണ്‌ തീരുമാനിച്ചിരുന്ന തെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപനങ്ങളില്‍ ഭാരവാഹികളായി വരുന്നവരുടെ ഔദ്യോഗിക സ്ഥാന ങ്ങള്‍ക്ക്‌ കാലപരിധി ഏര്‍പ്പെടുത്തണ മെന്നും ഷാനവാസ്‌ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ സംബന്ധ്ധിച്ച്‌ ചാനല്‍ ഡയറക്ടര്‍ എംഎംഹസ്സന്‍ വിശദീകരണം നല്‍കിയത്‌ ഇങ്ങനെയായിരുന്നു : പാര്‍ട്ടിയ്ക്ക്‌ ഏതാണ്ട്‌ ഒന്നരക്കോടി രൂപ മാത്രമാണ്‌ ചാനലില്‍ മുടക്കുള്ളത്‌. ഇപ്പോള്‍ത്തന്നെ 12കോടിയിലേറെ രൂപ ചാനലിന്‌ മുടക്കിക്കഴിഞ്ഞു. പാര്‍ട്ടിയോട്‌ ആഭിമുഖ്യമുള്ള വിദേശ മലയാളികളാണ്‌ പണം മുടക്കിയത്‌.ഏറ്റവും കുറവ്‌ പണം മുടക്കി പ്രവര്‍ത്തനം തുടങ്ങിയ ചാനലാണ്‌ ജയ്ഹിന്ദ്‌. ഒന്നരക്കോടി മാത്രം മുടക്കിയ കെപിസിസിയുടെ ഓഹരി പങ്കാളിത്തം എങ്ങനെ 51 ശതമാനമാക്കി ഉയര്‍ത്തുമെന്ന്‌ അദ്ദേഹം ചോദിച്ചു.

ഇതിന്‌ മറുപടിയായി സ്ഥാപനം പ്രമോട്ട്‌ ചെയ്തതിന്റെ പേരില്‍ മുപ്പതില്‍പ്പരം കോടിയുടെ ഓഹരി കെപിസിസിയുടെപേരിലേയ്ക്ക്‌ മാറ്റിത്തരണമെന്നാണ്‌ ഷാനവാസ്‌ നേതൃത്വം നല്‍കിയ മറുവിഭാഗം വാദിച്ചത്‌. എന്നാല്‍ ഇങ്ങനെ ഓഹരി മാറ്റണമെങ്കില്‍ പ്രമോട്ടര്‍മാരുടെ പേരിലെ മാറ്റാന്‍ കഴിയുകയുള്ളുവെന്നും കെപിസിസിയല്ല പ്രമോട്ടറെന്നും ഹസ്സന്‍ പറഞ്ഞു.

നിക്ഷേപിക്കാന്‍ വരുന്നവരോട്‌ ചാനലിനെതിരെ ചാനലിന്റെ ഡയറക്ടര്‍ തന്നെ പ്രചാരണം നടത്തുന്നത്‌ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ തര്‍ക്കം മുറുകി, ഏറെ ബുദ്ധിമുട്ടിയാണ്‌ ചാനല്‍ ഈ നിലയിലെത്തിച്ചതെന്നും, ചാനലിനെ നശിപ്പിക്കാനുള്ള വിമര്‍ശനമാണുയരുന്നതെങ്കില്‍ സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്നും ഹസ്സന്‍ പറഞ്ഞു.

വീക്ഷണം നടത്തിപ്പ്‌ സംബന്ധിച്ചും പലരും ആക്ഷേപം പറയുന്നുണ്ടെന്നും വളരെ പ്രയാസപ്പെട്ടാണ്‌ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതെന്നും പറഞ്ഞ്‌ ബെന്നി ബെഹനാനും രാജിയ്ക്കൊരുങ്ങി. ചാനലില്‍ പാര്‍ട്ടിയുടെ ഓഹരി ഉയര്‍ത്തുന്നത്‌ സംബന്ധിച്ച്‌ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന്‌ പറഞ്ഞ്‌ പ്രസിഡന്റ്‌ ഇടപെട്ട്‌ ചര്‍ച്ചയവസാനിപ്പിക്കുകയായിരുന്നു.

0 comments :