യൂണിയന്‍ പുലികളും കര്‍ഷക നായ്ക്കളും
വെള്ളത്തില്‍ വീണ പുലിയെ കരകയറ്റാന്‍ എന്തായിരുന്നു ഉത്സാഹം! വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തീ ശക്തി വകുപ്പ് തുടങ്ങി ഒരുപാടു വകുപ്പുകള്‍ ഒത്തു പിടിച്ചാണ് ഇന്നലെ, നായയെ പിടിക്കാനോടി കിണറ്റില്‍ വീണൊരു പുലിയെ കരകയറ്റി ടിഎ/ഡിഎ കൊടുത്ത് മുത്തങ്ങാ കാട്ടിലേക്ക് യാത്രയയച്ചത്!
കുട്ടനാട്ടില്‍ ഒന്നല്ല ഒരുനൂറു കര്‍ഷകര്‍ വെള്ളത്തിലായിട്ട് തിരിഞ്ഞു നോക്കാന്‍ പോലും ഒരു വകുപ്പുമില്ലാത്തതു കാണുമ്പോള്‍ പുലിയുടെ ഭാഗ്യമോര്‍ത്താരും അസൂയപ്പെട്ടുപോകും!
വേനല്‍ മഴയാണ് കുട്ടനാട്ടിലെ കര്‍ഷകരെ വെള്ളത്തിലാക്കിയതെന്നാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പറഞ്ഞു പരത്തുന്നത്. വേനല്‍ ഉണ്ടായ കാലം മുതല്‍ വേനല്‍ മഴയും നിലവിലുള്ളൊരു സംസ്ഥാനമാണ് കേരളം.
കേരളം ഉണ്ടായതിനു മുമ്പെ കൃഷി തുടങ്ങിയവരാണ് കുട്ടനാട്ടിലെ കര്‍ഷകര്‍. വേനല്‍മഴയ്ക്കു മുമ്പെ വിളവെടുപ്പു നടത്തണമെന്നും കര്‍ഷകര്‍ക്കറിയാം. എന്നിട്ടെന്തേ വിളവെടുത്തില്ല എന്ന ചോദ്യത്തിന് കര്‍ഷകര്‍ നല്‍കുന്ന ഉത്തരം, ഉത്തരം താങ്ങികളായ യൂണിയന്‍ നേതാക്കള്‍ക്കു നേരെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്!
വിളവെടുപ്പിന് തൊഴിലാളികള്‍ ഇല്ലതായെന്ന ഭീഷണമായ യാഥാര്‍ത്ഥ്യം എരയാംകുടിയില്‍ വിത്തെറിഞ്ഞു പോയ സാംസ്കാരിക പ്രവര്‍ത്തകരുടേയോ രാഷ്ട്രം ഭരിച്ചു വിലസുന്ന മന്തന്മാരുടെയോ വിഷയമാവുന്നില്ല.
കൊയ്ത്തിന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് യൂണിയന്‍കാര്‍ പറയാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. കൊയ്ത്തിന് യന്ത്രങ്ങള്‍ ഉപയോഗിച്ച പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷിയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇനിയും കണ്ടു പഠിക്കാത്ത കഴുതകള്‍ നേതാക്കളായി നടക്കുന്നതാണ് കൃഷിനാശത്തിനു കാരണം എന്നുമാത്രം ആരും കണ്ടുപിടിക്കുന്നില്ല!
കൃഷിനാശം വന്നവര്‍ക്ക് നഷ്ടം കൊടുക്കണം. അതിലും വേഗം യൂണിയന്‍ നേതാക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം.
ഉള്ള കൃഷികൂടി ഇല്ലാതായിപ്പോയിട്ട് പിന്നെവിടെപ്പോയി കൊടികുത്തും, എവിടെപ്പോയി സമരം ചെയ്യും എന്നെങ്കിലും നേതാക്കള്‍ ഓര്‍ക്കണം!
'ഇ-കൃഷി' ചെയ്യാന്‍ നടക്കുന്ന ഇടതു സര്‍ക്കാരേ, ഈ കൃഷി കൂടി ഇല്ലാതാക്കിയേ അടങ്ങൂ എന്നുണ്ടോ???
2 comments :
കൃഷിനാശം വന്നവര്‍ക്ക് നഷ്ടം കൊടുക്കണം. അതിലും വേഗം യൂണിയന്‍ നേതാക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം.
ഉള്ള കൃഷികൂടി ഇല്ലാതായിപ്പോയിട്ട് പിന്നെവിടെപ്പോയി കൊടികുത്തും, എവിടെപ്പോയി സമരം ചെയ്യും എന്നെങ്കിലും നേതാക്കള്‍ ഓര്‍ക്കണം!
വാസ്തവം :-)
Post a Comment