ഒരു CPI ഡയറിക്കുറിപ്പ്
എണ്ണത്തില്‍ കുറവാണെന്നാലും വണ്ണത്തില്‍ വിപ്ലവം പറയുന്നവരാണ് സിപിഐക്കാര്‍ എന്നു പറഞ്ഞു പരത്തുന്നത് കമ്യൂണിസ്റ്റ് വിരുദ്ധരായ കോണ്‍ഗ്രസുകാരല്ല. പിന്നെയാരാണെന്നു മാത്രം ചോദിക്കരുത്, പറയില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു വേറൊരുപാട് പണികളുണ്ട്!
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പ്രഭയില്‍, ശക്തി പ്രകടനത്തില്‍, സമാപന സമ്മേളനത്തില്‍, പെരുമഴയില്‍, കുപ്പിയേറില്‍, പിണറായിയുടെ സമാപന സന്ദേശത്തിന്റെ ആരവത്തില്‍ സിപിഐയുടെ സംസ്ഥാന സമ്മേളനം ശോഭിക്കാതെ പോയെന്നതു നേര്.
അതു പണ്ടേ അങ്ങനെയാണ്. നീതിമാന്മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആളു കുറവായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.
ചോരാന്‍ വേണ്ട രഹസ്യങ്ങള്‍ പണ്ടേ സിപിഐക്കില്ല. എന്നിട്ടും സംഘടനാ റിപ്പോര്‍ട്ട് ചോര്‍ന്നു. ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ട് വച്ച് ഇന്ത്യാ വിഷനില്‍ വാര്‍ത്തയും ചര്‍ച്ചയും വന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പ്രകോപിപ്പിക്കുംപോലെ സിപിഐയെ പ്രകോപിപ്പിക്കാനാവില്ല. ഇരുത്തം വന്നവരാണ് പണ്ടേയതിന്റെ നേതാക്കള്‍.
എന്തു കേട്ടാലും കുറെയേറെ നേരം ഇരുന്നിട്ടേ അതെക്കുറിച്ചു വെളിയം മിണ്ടൂ. വെളിയം മിണ്ടിയാല്‍ മിണ്ടിയപോലിരിക്കും. മന്ത്രി സുധാകരനോടു ചോദിച്ചാലറിയാം വെളിയത്തിന്റെ പവറ്!
സംഘടനാ റിപ്പോര്‍ട്ട് ചോര്‍ത്തിയതാരാണെന്നു കണ്ടുപിടിക്കാന്‍ അന്വേഷണ കമ്മീഷനെ വയ്ക്കുക. അന്വേഷണ കമ്മീഷന്‍ എവിടെപോയൊളിച്ചു എന്നന്വേഷിക്കാന്‍ വേറൊരു കമ്മീഷനെ വയ്ക്കുക തുടങ്ങിയ സരളമായ വഴികളൊന്നും സിപിഐക്കു ശീലമില്ല.
വെളിയം എളുപ്പവഴിയില്‍ വേറൊരു ക്രിയ ചെയ്തു.
സമ്മേളനത്തില്‍ വിതരണം ചെയ്ത റിപ്പോര്‍ട്ടു ബുക്കുകള്‍ പ്രതിനിധികളില്‍ നിന്നും തിരിച്ചുവാങ്ങി.
അപ്പോഴല്ലേ യഥാര്‍ത്ഥ വിപ്ലവം നടന്നത്. ഒരു പ്രതിനിധി മാത്രം റിപ്പോര്‍ട്ട് തിരിച്ചു കൊടുത്തില്ല. സഖാവേ റിപ്പോര്‍ട്ടെന്തിയേ എന്നു ചോദിച്ചപ്പോള്‍ 'കാണാനില്ലാ'യെന്ന് നിഷ്കളങ്കമായ മറുപടി.
ചുരുക്കിപ്പറയാമല്ലോ; ആ സഖാവിപ്പോള്‍ നിയമസഭയിലുണ്ട്; സിപിഐ സ്റ്റേറ്റ് കൗണ്‍സിലിലില്ല!
സിപിഐയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
0 comments :
Post a Comment