കപ്പയാണ് താരം
ടൈറ്റസ് കെ വിളയില്‍
കൊച്ചി : ഉര്‍വശീ ശാപം ഉപകാരം-പിടിച്ചാല്‍ കിട്ടാത്തിടത്തേയ്ക്ക് അരിവിലകുതിക്കുമ്പോള്‍, ഇടക്കാലത്ത് ഉപേക്ഷിച്ച കപ്പയ്ക്ക് ജനങ്ങളില്‍ പ്രിയം വര്‍ദ്ധിക്കുന്നു.കപ്പയ്ക്ക് പുറമെ ചക്ക, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയ്ക്കും ആവശ്യക്കാരേറുകയാണ്.രണ്ടുമാസം മുന്‍പ് വരെ 11 രൂപയുണ്ടായിരുന്ന അരിക്കിപ്പോള്‍ 9 മുതല്‍ 11 രൂപ വരെ വില വര്‍ദ്ധിച്ചു. പച്ചരിക്കുപോലും തീ വില-കിലോയ്ക്ക് 18 രൂപ.
കപ്പ, ചക്ക, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയ്ക്ക് ഗ്രാമച്ചന്തകളിലാണ് ഇപ്പോള്‍ ഏറെ പ്രിയം . എന്നാല്‍ നഗരങ്ങളിലേയ്ക്കും നാടന്‍ ഭക്ഷണ രീതി വ്യാപിക്കുകയാണ്.
രണ്ടുമാസം മുന്‍പ് വരെ കിലോയ്ക്ക് അഞ്ചു രൂപയുണ്ടായിരുന്ന കപ്പയ്ക്കിപ്പോള്‍ എട്ട് രൂപയായി. മതിയായ വില കിട്ടാതെ കരഭൂമിയിലും വയലുകളിലും കൃഷി നിലച്ചുപോയ കപ്പയിപ്പോള്‍ കൃഷിയിടങ്ങളില്‍ മടങ്ങി വന്നിരിക്കുകയാണ്.
ഇപ്പോള്‍ ഗ്രാമീണമേഖലകളിലെയും നഗരപ്രദേശങ്ങളിലെയും ചന്തകളില്‍ കപ്പയാണ് താരം. കപ്പയ്ക്ക് പ്രിയം വര്‍ധിച്ചതോടെ കര്‍ഷകരും കച്ചവടക്കാരും ആഹ്ലാദത്തിലാണ്.
അരിവില സര്‍വകാല റെക്കോഡ് സൃഷ്ടിച്ച് 20 രൂപയിലധികമായി. ചില ജില്ലകളില്‍ 23 രൂപവരെ വിലവര്‍ധിച്ചു. മലയാളികളുടെ മുഖ്യാഹാരമായ അരിക്ക് ഇത്രയേറെ വിലക്കയറ്റമുണ്ടായ കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്ത് ആവശ്യമുള്ള അരിയുടെ 20 ശതമാനംപോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. നിലം നികത്തി കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിയുന്നു. നിലവിലുള്ള നിലങ്ങള്‍പോലും തരിശിടുന്നു. കൃഷി നഷ്ടമായതാണ് കാരണം. ഈ സാഹചര്യത്തിലാണ് വീണ്ടും കപ്പ താരമാകുന്നത്.
1 comments :
കോഴിയും മൊട്ടേം പാലുമൊന്നും എന്നാലും ഒന്നു പരീക്ഷിക്കരുത്... എത്ര പറഞ്ഞാലും ഈ ജനം നന്നാവൂല്ലാന്ന് വച്ചാല്‍ എന്താണ് ചെയ്ക ......
Post a Comment