പെസഹാ
ആദ്യമനുഷ്യനായ ആദാമിലൂടെ മനുഷ്യരാശിക്കുമേല്‍ പതിച്ച പാപത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ മനുഷ്യപുത്രനായി അവതാരമെടുത്ത യേശുക്രിസ്തു, തന്റെ കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാരുമായി അന്ത്യഅത്താഴം പങ്കുവച്ചതിന്റെ ഓര്‍മ്മപുതുക്കുന്ന പെസഹാ തിരുനാള്‍...
ശിഷ്യന്മാര്‍ യേശു കല്‍പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു. അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍: "നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു" എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: "ഞാനോ, ഞാനോ, കര്‍ത്താവേ" എന്നു ഓരോരുത്തന്‍ പറഞ്ഞുതുടങ്ങി. അവന്‍ ഉത്തരം പറഞ്ഞതു: "എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു." അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: "ഞാനോ, റബ്ബീ" എന്നു പറഞ്ഞതിന്ന്: "നീ തന്നേ" എന്നു അവന്‍ പറഞ്ഞു. അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കും കൊടുത്തു: "വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം" എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: "എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.... പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലയ്ക്കു പുറപ്പെട്ടുപോയി. (മത്തായിയുടെ സുവിശേഷം, അദ്ധ്യായം 26, 19 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍)

0 comments :
Post a Comment