യ: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
പ്രതിരോധിക്കാനും പ്രതിഷേധിക്കാനും ഇല്ലെന്നും വേണ്ടെന്നും പറയാന്‍ കഴിയാതെയും ഗര്‍ഭപാത്രം മുതല്‍ ചുടലക്കളം വരെ പുരുഷപീഡനം സഹിക്കാന്‍ വിധിക്ക പ്പെടുന്ന സ്ത്രീകളെ ഓര്‍ക്കുമ്പോള്‍ സഹതാപമല്ല ഞങ്ങള്‍ക്കുള്ളത്. മറിച്ച് അവര്‍ക്ക് സ്വന്തം കാലില്‍നിന്ന് സ്വന്തം അഭിപ്രായങ്ങള്‍ കരുത്തോടെ ലോകത്തോട് വിളിച്ചുപറയാന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളോടുമുള്ള ആദരവും ഐക്യദാര്‍ഢ്യവുമാണുള്ളത്. വെറുതെ ഒരു ആചാരമായി മാറുന്ന വനിതാദിനത്തില്‍ ഉദ്ബോധനം കൊണ്ട് അന്തരീക്ഷ മലിനീകരണം നടത്തുന്ന എല്ലാ മഹിളാമണികളോടുമുള്ള പ്രതിഷേധവും ഇന്ന് ഈ വനിതാദിനത്തില്‍ ഇവിടെ ഞങ്ങള്‍ രേഖപ്പെടുത്തുന്നു.
1 comments :
സ്ത്രീകള്‍ പീടനമെല്‍ക്കുന്നതിന്റെ കാരണങ്ങള്‍
- മാന്യതക്ക് നിരക്കാത്ത വസ്ത്രധാരണം
-പുരുഷനെ അനുകരിക്കല്‍
-ഖുര്‍ ആനില്‍ പറഞ്ഞ പോലെ വസ്ത്രം ധരിക്കാത്തത്
-ഉത്തമ സ്വഭാവത്തിന് ഖുര്‍ ആന്‍ പറഞ്ഞ പാഠം ഉള്‍ കൊണ്ടില്ല
ശ്രദ്ധിക്കുക -- [ഖുര്‍ ആന്‍ ലോക ജനതക്ക് ആകമാനം ദൈവം മുഹമ്മദ് നബിയിലൂടെ അവതരിപ്പിച്ചതാണ് , അത് മുസ്ലിംങള്‍ക്ക് മാത്രം ഉള്ളതല്ല , ആയതിനാല്‍ അതനുസരിച്ച് സ്ത്രീയും , പുരുഷനും തങ്ങളുടെ ജീവിതം ക്രമപെടുത്തിയാല്‍ അവര്‍ക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകുകയില്ല ].
Post a Comment