പീഡകര്‍ക്കെതിരെ കൂടോത്രം ചെയ്യുക!
ന്യായസനങ്ങള്‍ക്ക് മുമ്പാകെ നീതി തേടി പോകും മുമ്പെ, നമുക്ക് മുന്നില്‍
ഒരുപാട് വഴികളുണ്ട്.
ഒന്നാമത്തെ വഴി നമ്മളെ പീഡിപ്പിച്ചവരോട് ക്ഷമിച്ചുകളയുക എന്നതാണ്. ക്ഷമ
കൊണ്ട് രണ്ടു ഗുണമുണ്ട്. അന്ത്യവിധി നാളില്‍ ആ ദ്രോഹിയെ തമ്പുരാന്‍
തിളച്ച എണ്ണയില്‍ വറുത്തുകൊള്ളുമെന്നതാണ് ഒരു ഗുണം. രണ്ടാമത്തെ ഗുണം
കേസിനും പൊല്ലാപ്പിനും പോയി കീശകാലിയാകില്ലെന്നതാണ്.
രണ്ടാമത്തെ വഴിയില്‍ ഒരുപാട് ഇടവഴികളുണ്ട്. നമുക്ക് വേണമെങ്കില്‍
പ്രാന്തന്‍കുരിശു മുത്തപ്പനു നേര്‍ച്ച നേരാം. റെജീന, പ്രാന്തന്‍ കുരിശു
മുത്തപ്പന് ഒരു നേര്‍ച്ച നേര്‍ന്നിരുന്നെങ്കില്‍. ഇന്നിപ്പോള്‍ കുഞ്ഞാലി
ഭ്രാന്തുപിടിച്ച് ചെവിയില്‍ ചെമ്പരത്തിപൂവും തിരുകി തെക്കുവടക്ക്
അലഞ്ഞേനെ!
അതല്ലെങ്കില്‍ തൃശൂരുവരെ പോയാല്‍ മതി. കുഞ്ഞാലിയെന്നല്ല ഏതു രാജാവിന്റെ
തലയിലും ഉണക്കത്തേങ്ങ വീഴ്ത്താന്‍ ശക്തിയുള്ള ചാത്തന്മാര്‍ കൂട്ടത്തോടെ
വാഴുന്ന സേവാമഠങ്ങളുടെ ആസ്ഥാനമാണ് തൃശൂര്‍. അതുമല്ലെങ്കില്‍
ചെട്ടിക്കാട് പള്ളിയില്‍ നേര്‍ച്ച നേരാം. മലപ്പുറത്തുപോയി കൂടോത്രം
ചെയ്യാം. അങ്ങിനെയങ്ങിനെ ഒരുപാട് ഇടവഴികള്‍.
ഇത്രയും സംവിധാനങ്ങളിവിടെയുണ്ടായിട്ടും പോയി കേസു കൊടുക്കുന്ന അല്‍പ്പ
ബുദ്ധികളെ സമ്മതിക്കണം.
ഇപ്പോഴെന്തായി? ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ ഗതി കണ്ടില്ലേ? കേസ്
പുനര്‍വിചാരണ നടത്താന്‍ മതിയായ കാരണമില്ലെന്ന് ന്യായാസനം
കണ്ടുപിടിച്ചിരിക്കുന്നു. റെജീന കൊടുത്ത ആദ്യമൊഴി പുസ്തകമാക്കി
പ്രസിദ്ധപ്പെടുത്തിയാല്‍ നളിനി ജമീലയുടെ ആത്മകഥയേക്കാള്‍ വാത്സ്യായന്റെ
കാമസൂത്രത്തേക്കാള്‍ കൂടുതല്‍ കോപ്പി വിറ്റുപോകുമെന്നാണ് അറിയുന്നത്.
എന്നിട്ടും കുഞ്ഞാലിയെ ശിക്ഷിക്കാന്‍ മതിയായ കാരണങ്ങളില്ല.
മട്ടാഞ്ചേരി കാണാന്‍ പോയൊരു ന്യായാധിപന്‍ നരകതുല്യമായ ചേരിത്തെരുവുകള്‍
കണ്ട് രോഷാകുലനായത് കഴിഞ്ഞയാഴ്ചയാണ്. ന്യായാസനങ്ങളില്‍ ആസനസ്ഥരായ
തമ്പുരാക്കന്മാര്‍ക്കും പെണ്‍മക്കളുണ്ടാവാം. അവരെയും കുഞ്ഞാലിമാര്‍
കൈവച്ചേക്കാം.
അന്നേരമെ മതിയായ കാരണം കിട്ടൂവെന്നാണ് സ്ഥിതി. അതിനാല്‍ പാവങ്ങള്‍
പീഡകര്‍ക്കെതിരെ കൂടോത്രം ചെയ്യുക!
3 comments :
താങ്കളുടെ ആരെയെങ്കിലും കുഞ്ഞാലി പീഠിപ്പിച്ചിരുന്നൊ? രെജീനയെ പീഠിപ്പിച്ചെങ്കില്‍ ഉഭയസമ്മതത്തൊടെയാവുമല്ലൊ, ആ ഉണക്കമത്തിപോലുള്ള സാധനത്തെ കുഞ്ഞാലി പീഡിപ്പിച്ചൂന്ന് പറഞ്ഞാ
ആര്‍ വിശ്വസിക്കും. പിന്നെന്താ ആരും ഔസേപ്പിന്റെയൊ, കോടിയേരിപുത്രന്റെയോ പുറകെ പോവാത്തത്?, നമ്മെടെയാള്‍ ചെയ്താ തെറ്റില്ല, മറ്റവന്‍ ചെയ്താ തെറ്റ് അല്ലെ. അല്ലാതെ തെറ്റിനോടല്ല വിരോധം)
അനോണി യുടെ comment നോട് വിയോജനം:
"ആ ഉണക്കമത്തിപോലുള്ള സാധനത്തെ കുഞ്ഞാലി പീഡിപ്പിച്ചൂന്ന് പറഞ്ഞാ
ആര്‍ വിശ്വസിക്കും.".കുഞ്ഞാലിയോടുള്ള സ്നേഹം നന്നായി, പക്ഷെ സ്ത്രീകളെ 'സാധനമായി' മാത്രം കാണുന്ന താങ്കള്‍ പുരുഷനോ സ്ത്രീയോ ആണെന്കിലും ആ വര്‍ഗത്തിനു തന്നെ നാണക്കേടാണ്.
3 മാസം പ്രായമുള്ള കുഞ്ഞിനേയും ശരീരം മുഴുവന്‍മൂടി നടക്കുന്ന കന്യാസ്ത്രീകളെയും പോലും വെറുതെ വിടാത്ത നാട്ടില്‍ 'ഉണക്ക മത്തി' യായതുകൊണ്ട് പീഢിപ്പിച്ചില്ല എന്ന് പറഞ്ജോഴിയനാകില്ല.
"രെജീനയെ പീഠിപ്പിച്ചെങ്കില്‍ ഉഭയസമ്മതത്തൊടെയാവുമല്ലൊ": അധികാരം ഉപയോഗിച്ചാല്‍ ഉഭയസമ്മതത്തൊടെയാണെന്കിലും പീഢനം പീഢനം തന്നെയാണേ. ഈ അധികാരത്തില്‍ ഔദ്യോകിക പദവി എന്നതും ഉള്‍പെടും.
"താങ്കളുടെ ആരെയെങ്കിലും കുഞ്ഞാലി പീഠിപ്പിച്ചിരുന്നൊ": ഉണ്ടോ,ഇല്ലെയോ എന്നുള്ളത് താങ്കള്ക്കെന്ഗിനെയരിയാം? അങ്ങിനെയുണ്ടായാല്‍ തന്നെ അങ്ങിനെ പരസ്യമായി പ്രഘ്യാപിക്കണ്ട കാര്യമല്ലല്ലോ ഇതൊന്നും.
നമ്മെടെയാള്‍ ചെയ്താ തെറ്റില്ല, മറ്റവന്‍ ചെയ്താ തെറ്റ് അല്ലെ. അല്ലാതെ തെറ്റിനോടല്ല വിരോധം.
this is the rule nowadays in india
Post a Comment