കാരാട്ടിന്റെ കൊലച്ചതി
കൊലച്ചതി എന്ന വാക്ക് ഇത്ര ഭംഗിയായി, കൗശലത്തോടെ പ്രവൃത്തിയായി
വിവര്‍ത്തനം ചെയ്ത കാരാട്ടിനെയും യെച്ചൂരിയെയും ബുദ്ധദേവ്
ഭട്ടാചര്യയെയും എ.ബി. ബര്‍ദ്ദാനെയും സാഷ്ടാംഗം നമിക്കുക..!
ബുഷിനും മന്‍മോഹനും സോണിയക്കും വേണ്ടി വെടിവഴിപാട് നടത്തുക...!!
കൊക്കകോളയും മൈക്രോസോഫ്റ്റും സലീം ഗ്രൂപ്പും നന്ദിഗ്രാമും
ആണവകരാറുമില്ലെങ്കില്‍ എന്തു വികസനം...!!!
അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ഡബ്ല്യു
ബുഷ് ജൂനിയറിന് മത്സരിക്കാനും ഹിലാരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ അവസരം
ലഭിച്ചില്ലെങ്കില്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പ്രസക്തിയെന്ത്...!!!!
ജെഎന്‍യു കമ്യൂണിസ്റ്റായ സീതാറാം യെച്ചൂരിയും നന്ദിഗ്രാം കമ്യൂണിസ്റ്റായി
ബുദ്ധദേവ് ഭട്ടാചര്യയും ലോകബാങ്ക് കോണ്‍ഗ്രസുകാരനായ മന്‍മോഹനും സ്വിസ്
കോണ്‍ഗ്രസുകാരിയായ സോണിയയും ചേര്‍ന്ന്, അങ്ങനെ നാനാത്വത്തിലെ ഏകത്വമെന്ന
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന് ചതിയുടെയും കൂട്ടികൊടുപ്പിന്റെയും പുതിയ
ഏട് രചിച്ചിരിക്കുന്നു...!!!!!
വണ്‍ടുത്രീ കരാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്‌ആക്ടിലെ 123-ാം
വകുപ്പ് പ്രകാരം ഇന്ത്യയുടെ സ്വയം ശീര്‍ഷത്വം കീഴടക്കാനുള്ള ബുഷിന്റെ
കുതന്ത്രങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചുവപ്പു പരവതാനി
വിരിച്ചുകഴിഞ്ഞു....!!!!!!
ആണവകരാര്‍ സംബന്ധിച്ച് ഇതുവരെ കാരാട്ടും കൂട്ടരും ഉയര്‍ത്തിയിരുന്ന
എതിര്‍പ്പുകള്‍, ബലമായി തന്നെ പ്രാപിക്കാനെത്തുന്ന ഒരു ഗുണ്ടയോട്
തെരുവുവേശ്യ പുലര്‍ത്തുന്ന അനഭിമതത്വം മാത്രമായിരുന്നുവെന്ന്
തെളിഞ്ഞിരിക്കുന്നു....!!!!!!!
പാര്‍ലമെന്റില്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ച വരുമ്പോള്‍ എന്‍ഡിഎയുമായി
ചേര്‍ന്ന് വോട്ട് ചെയ്ത് മന്‍മോഹന്‍ സര്‍ക്കാരിനെ
മുട്ടുകുത്തിക്കുമെന്ന് ആദ്യവും വോട്ടിംഗില്ലാതെ ചര്‍ച്ച മതിയെന്ന്
പിന്നീടും കാരാട്ട് പറഞ്ഞപ്പോള്‍ വിവേകമുള്ളവര്‍ക്കെല്ലാം ഈ ജെഎന്‍യു
കമ്യൂണിസ്റ്റുകളുടെ മനസിലിരുപ്പ് വ്യക്തമായതാണ്. ആ ഭയം ഇപ്പോള്‍
സാക്ഷാത്കരിച്ചിരിക്കുന്നു. ആണവകരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച
ഐഎഇഎയുമായുള്ള (ചതിയുടെ) ചര്‍ച്ചയ്ക്ക് മന്‍മോഹനും സോണിയക്കും അനുമതി
നല്‍കിയിരിക്കുകയാണ് കാരാട്ടും കൂട്ടരും.
ഇന്നലെവരെ ആണവകരാറിനെതിരെ കടുത്ത നിലപാടുകളെടുത്തവരായിരുന്നു കാരാട്ടും
കൂട്ടരും. ഈ എതിര്‍പ്പിന്റെ പേരില്‍ മന്‍മോഹന്‍ കയര്‍ത്തതും
പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതും ഓര്‍ക്കുക. ഇതൊരു
അഭിനയമായിരുന്നില്ല. ബുഷിന്റെ സമ്മര്‍ദ്ദം മൂലമുള്ള
പൊട്ടിത്തെറിയായിരുന്നു. ആ സാഹചര്യത്തില്‍ കാരാട്ടും പാന്ഥെയുമടങ്ങുന്ന
ആണവകരാര്‍ വിരുദ്ധരെ ഹൈജാക്ക് ചെയ്യാന്‍ യെച്ചൂരിക്കും ബുദ്ധദേവ്
ഭട്ടാചാര്യക്കും മാത്രമേ കഴിയുകയുള്ളൂവെന്ന് സോണിയക്ക്
അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ യുപിഎയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും
തമ്മില്‍ നയപരമായ കാര്യങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചക്കായി
സോണിയ യെച്ചൂരിയെ തെരഞ്ഞെടുത്തിരുന്നത്.
പ്രാതല്‍-തീന്‍മേശ-സ്ട്രാറ്റജിയിലൂടെ യെച്ചൂരിയെയും അതിലൂടെ
ഭട്ടാചാര്യയെയും സോണിയ വശീകരിച്ചെടുക്കുകയായിരുന്നു. അവരെ ഉപയോഗിച്ച്
കാരാട്ട് അടക്കമുള്ളവരെ ഹൈജാക്ക് ചെയ്യുന്നതില്‍ സോണിയ-മന്‍മോഹന്‍
സഖ്യം വിജയിക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ, ഈ അന്തക കരാറിന് അനുമതി നല്‍കാനുള്ള തന്ത്രത്തിന്റെ
ഭാഗമായിരുന്നു നന്ദിഗ്രാം വെടിവയ്പ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അധികാര രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രങ്ങളില്‍ മാതാപിതാക്കളെയും
സഹോദരങ്ങളേയും വധിച്ചും ജനങ്ങളെ വഞ്ചിച്ചും സ്ഥാനം നിലനിര്‍ത്തുന്ന
കുടിലമായ ചില തന്ത്രങ്ങളുണ്ടല്ലോ. അതിന്റെ വികൃതമായ രൂപമായിരുന്നില്ലേ
നന്ദിഗ്രാം വെടിവയ്പ്. നന്ദിഗ്രാമില്‍ ബംഗാളിലെ കമ്യൂണിസ്റ്റ്
പാര്‍ട്ടിയും ഭരണകൂടവും സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധവും
ഒരുവിധത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും മരിച്ചവരുടെ
ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്നും
കല്‍ക്കട്ട ഹൈക്കോടതി പോലും ഉത്തരവിറക്കേണ്ട സാഹചര്യമായിരുന്നു. ഈ
സാഹചര്യത്തിലേക്ക് എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല
എന്നായിരുന്നു സമാധാനകാംഷികളുടെയെല്ലാം സന്ദേഹവും ആശങ്കയും.
ഇപ്പോള്‍ അവയ്ക്കെല്ലാം വ്യക്തത വന്നിരിക്കുന്നു. നന്ദിഗ്രാം
പ്രശ്നത്തില്‍ കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ.
ആണവകരാറിന് പിന്തുണനല്‍കുക. ആ കൊടുംചതിയാണ് കാരാട്ടും കൂട്ടരും
കാണിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന
ബഹുമാനിക്കുന്ന പരശതം പൗരന്മാരോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്.
"ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍..."
1 comments :
ആണവകരാര്‍ സംബന്ധിച്ച് ഇതുവരെ കാരാട്ടും കൂട്ടരും ഉയര്‍ത്തിയിരുന്ന
എതിര്‍പ്പുകള്‍, ബലമായി തന്നെ പ്രാപിക്കാനെത്തുന്ന ഒരു ഗുണ്ടയോട്
തെരുവുവേശ്യ പുലര്‍ത്തുന്ന അനഭിമതത്വം മാത്രമായിരുന്നുവെന്ന്
തെളിഞ്ഞിരിക്കുന്നു....!!!!!!!excellent
Post a Comment