മണ്ടരര് ഭക്തരര്...
ഓരോരുത്തര്‍ക്കും ഓരോന്നിലാണ് ശരണം!
ചിലര്‍ക്കു പണമേ ശരണം, ചിലര്‍ക്കു പവറേ ശരണം, ചിലര്‍ക്കു പെണ്ണേ ശരണം,
അങ്ങനെയങ്ങനെ....
മാര്‍ക്സേ ശരണം എന്ന മന്ത്രം മാത്രം ഉരുവിട്ടു നടക്കുന്ന പ്രമുഖ വായ്മൊഴി
വഴക്ക കലാകാരാന്‍ സ്വാമിയേ ശരണം എന്നു മാത്രം മന്ത്രം മുഴങ്ങുന്ന ശബരിമല
ഭരിക്കാനിറങ്ങിയാല്‍ ഇങ്ങനെയിരിക്കും.
ഓര്‍ക്കണം, പുലിപ്പാല്‍ കൊണ്ടുവന്ന് വളര്‍ത്തമ്മയായ പന്തളം മഹാറാണിയുടെ
ജീവന്‍ കാത്തവനാണ് ശ്രീ അയ്യപ്പന്‍. ആ ശ്രീ അയ്യപ്പനെ നോമ്പു നോറ്റു
കാണാനെത്തുന്ന ഭക്തര്‍ക്ക് നേരേ ചൊവേ അരവണ കൊടുക്കാന്‍ പോലും
സാമര്‍ത്ഥ്യമില്ലാത്തവര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കാനിറങ്ങിയാല്‍
ഇങ്ങനെയിരിക്കും.
അണുബോംബുണ്ടാക്കാനറിയാം എന്നൂറ്റംകൊണ്ടു നടക്കുന്ന മാന്യന്മാര്‍ക്ക്
അരവണയുണ്ടാക്കാന്‍ പോലുമറിയില്ലെന്നു വന്നാല്‍ എന്താ കഥ?
മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന
മാതിരിയാണിപ്പോള്‍ അരവണ വിതരണം. അഞ്ചു ബോട്ടില്‍ ചോദിച്ചാല്‍ രണ്ടു
ബോട്ടില്‍ കിട്ടും.
ആഴ്ചയില്‍ അഞ്ചു കിലോ അരി വേണ്ട വീട്ടിലേക്ക് രണ്ട് യൂണിറ്റ് അരി
മാത്രം കൊടുക്കുന്ന റേഷന്‍ കട മോഡല്‍ നേര്‍ച്ച!
അരവണ നിര്‍മ്മാണം വല്ല ചൈനീസ് കമ്പനിയേയും ഏല്‍പ്പിക്കുന്ന കാര്യം
ആലോചിക്കാവുന്നതാണ് - തട്ടിപ്പും വെട്ടിപ്പും നടത്താതെ ശുദ്ധമായ
എലിവാല്‍ രഹിത അരവണയുണ്ടാക്കി മനോഹരമായി പാക്ക് ചെയ്ത് ചൈനക്കാര്‍
പറഞ്ഞ നേരംകൊണ്ട് എത്തിച്ചേനേ!
സംസ്ഥാന ഖജാനയിലേക്ക് കോടികള്‍ വരുമാനമേകുന്ന ശബരിമലയുടെ ദുഃസ്ഥിതി
കാണുമ്പോള്‍ ഇവന്മാരെയൊക്കെ പുലി പിടിക്കണേ എന്നു പ്രാര്‍ത്ഥിക്ക മാത്രേ
വഴിയുള്ളൂ. പണ്ടായിരുന്നെങ്കില്‍ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ എപ്പൊ പുലി
പിടിച്ചൂന്ന് ചോദിച്ചാല്‍ മതി. ഇപ്പഴാണെങ്കില്‍ കാടുമില്ല, കാട്ടില്‍
പുലിയുമില്ല. ആകെയുള്ളത് നാട്ടിലുള്ള കഴുതപ്പുലികള്‍ മാത്രം!
ദൈവത്തിന്റെ കാര്യങ്ങള്‍ അല്‍പന്മാരായ മനുഷ്യന്മാര്‍ നോക്കാന്‍ തുടങ്ങിയ
കാലം മുതല്‍ തുടങ്ങിയതാണ് ഇത്തരം കെടുതികള്‍. ഒരു ജാതി മന്ത്രി, ഒരു
ജാതി തന്ത്രി, ഒരു ജാതി ദേവസ്വം, ഒരു ജാതി കരാറുകാര്‍ ... !
ഭക്തരുടെ കാര്യം സ്വാമി ശരണം!
1 comments :
അരവണ നിര്‍മ്മാണം വല്ല ചൈനീസ് കമ്പനിയേയും ഏല്‍പ്പിക്കുന്ന കാര്യം
ആലോചിക്കാവുന്നതാണ്
No doubt about that. you will get lead tainted aravana with cheapest price. probably you can sell thru walmart. why do you want to get it from sabarimala itself.
അങ്ങനെ നടക്കട്ടെ മാഷെ, ഇതിന്റെ പുറകില്‍ കുറെ ജനം കഞ്ഞികുടിക്കണില്ലേ :)
Post a Comment