ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധനായ ആന്റണി
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ലിന് രാഷ്ട്രീയ
ആള്‍രൂപമാകുമ്പോള്‍ അത് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി
ആകുന്നു. സസ്യഭുക്കും ലളിത ജീവിതം നയിക്കുന്ന വ്യക്തിയും അഴിമതി
രഹിതനുമാണ് എ കെ ആന്റണി. എന്നാല്‍ സ്ഥാനമാനങ്ങള്‍
കൈപ്പിടിയിലൊതുക്കുന്നതിനും താന്‍ രാഷ്ട്രീയത്തിലെ ഏക ശുദ്ധനാണെന്ന്
വരുത്തിത്തീര്‍ക്കു ന്നതിനും ആന്റണി അവലംഭിക്കുന്ന കൗശലങ്ങള്‍ കേരളരാ
ഷ്ട്രീയത്തിലെ ചാണക്യനായ കെ കരുണാകരനുപോലും പലപ്പോഴും മുന്‍കൂട്ടി
കാണാന്‍ കഴിയാത്തതും അദ്ദേഹത്തെ അസ്ഥപ്രജ്ഞനാക്കുന്നതുമാണ്.
രാജന്‍ കേസിന്റെ പേരിലും പാമോയില്‍ കേസിന്റെ പേരിലും മുഖ്യമന്ത്രിസ്ഥാനം
രാജിവയ്ക്കേണ്ടിവന്നപ്പോള്‍ ഒരിക്കലും ആന്റണി ആയിരിക്കും തനിക്ക് പകരം
മുഖ്യമന്ത്രി ആവുക എന്ന് കരുണാകരന്‍ സ്വപ്നത്തില്‍ പോലും വിചാ
രിച്ചിരുന്നില്ല. നെഹ്രു കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം
പുലര്‍ത്തുന്ന ഇന്ത്യയിലെ സീനിയര്‍ നേതാവെന്ന് കരുണാകരന്‍
അഹങ്കരിക്കുമ്പോഴും അദ്ദേഹത്തെ മലര്‍ത്തി യടിക്കാനുള്ള സ്വാധീനം
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആന്റണി സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അമ്പേ തറപറ്റിയപ്പോള്‍
ഇനി ഒരു അധികാര സ്ഥാനത്തേക്കും ഇല്ലെന്നും കേരളത്തെ സേവിച്ച്
സാമ്പാറുകൂട്ടി ചോറുണ്ട് ഇവിടൊക്കെത്തനെ ശിഷ്ടകാലം കഴിക്കും എന്നൊക്കെയാ
യിരുന്നു ആന്റണി മലയാളികള്‍ക്കെല്ലാം ഉറപ്പ് നല്‍കിയത്. ആദര്‍ശധീരനായ
ആന്റണിയുടെ വാക്കുകള്‍ ഒരു പരിധിയില ധികം എല്ലാവരും വിശ്വസിച്ചിരുന്നു.
എന്നാല്‍ കരുണാകരനെ മാത്രമല്ല അന്റണി ഗ്രൂപ്പിലെ നേതാക്കളേയും അണികളെയും
അമ്പരപ്പിച്ചുകൊണ്ട് ദിവസ ങ്ങള്‍ക്കുള്ളില്‍ ആന്റണി കേന്ദ്ര
മന്ത്രിയാവുകയായിരുന്നു. എല്ലം യാദൃശ്ഛികമെന്ന് പറഞ്ഞ് തന്റെ
കൗശലങ്ങള്‍ക്ക് ഖദര്‍ വസ്ത്രം അണിയിക്കുകയയിരുന്നു ആന്റണി. ഇന്ന്
കേന്ദ്രമന്ത്രിസഭയില്‍ കരുത്തനായ പ്രതിരോധ മന്ത്രിയാണ് അദ്ദേഹം.
കരുണാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരുവാന്‍ ഇതിനിടയില്‍
അന്റണി ആരുമറിയാതെ ഒട്ടേറെ നീക്കങ്ങള്‍ നടത്തി. സീനിയര്‍ നേതാവായ
കരുണാകരന്‍ കോണ്‍ഗ്രസി ലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്
വിഘാതം നില്‍ക്കുന്നത് ശരിയല്ല എന്ന ന്യായമാണ് ഇക്കാര്യത്തില്‍ ആന്റണി
മുന്നോട്ട് വച്ചത്. അതേസമയം അതൊരു വലിയ രാഷ്ട്രീയ പാരയായിരുന്നു.
കെപിസിസിയില്‍ ഉമ്മന്‍ ചാണ്ടി - ചെന്നിത്തല സഖ്യം നേടിയെടുത്തിട്ടുള്ള
അപ്രമാദിത്വം തകര്‍ത്ത് ഇരുവര്‍ക്കും കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള
സാധ്യ ത ഇല്ലാതാക്കുക എന്നതായിരുന്നു ആന്റണിയുടെ ഉള്ളിലിരിപ്പ്.
ഈ രാഷ്ട്രീയ ദുഷ്ടതയുടെ മറ്റൊരു ബഹിര്‍സ്ഫുരണമാ യിരുന്നു കാര്‍ഷിക
പാക്കേജിലെ കേന്ദ്ര സഹായം കേരളം കൈപ്പറ്റിയില്ല എന്ന ആരോപണം. പതിനേഴായിരം
കോടി രൂപയുടെ പാക്കേജില്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ആദ്യ ഗഡു
ഇതിനകം വാങ്ങിയെന്നും കേരളം ഇതുവരെ അതിന് ശ്രമിച്ചില്ല എന്നുമായിരുന്നു
ആന്റണിയുടെ കുറ്റപ്പെടു ത്തല്‍. ഇരുമുനയുള്ള അമ്പായിരുന്നു അത്.
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം മന്ത്രി മുല്ലക്കര രത്നാക
രന്റെ അനാവശ്യ ഇടപെടല്‍ കൊണ്ട് താറുമാറാക്കിയെങ്കിലും കേരളസര്‍ക്കാര്‍
സ്വീകരിച്ച ചില കര്‍ഷക സഹായ പദ്ധതികളിലൂടെ കടക്കെണിയില്‍ പെട്ട്
ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ എണ്ണം കുറയ്ക്കാന്‍ സാധി
ച്ചിരുന്നു. ഇത് ആന്റണിക്ക് സഹിക്കാവുന്നതിലും അപ്പുറമാ യിരുന്നു.
കര്‍ഷക മനസുകളില്‍ നിന്ന് ഇന്ന് സര്‍ക്കാരിനുള്ള സ്ഥാനം തെറുപ്പിക്കുക
എന്നതായിരുനു മുഖ്യ ഉദ്ദേശം. കേന്ദ്രം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ
കര്‍ഷകരുടെ ഉന്നമനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും അതിന്റെ
പ്രയോജനം ലഭിക്കുന്നതില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ അച്യുതാനന്ദന്‍
സര്‍ക്കാര്‍ തമസ്കരിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കേണ്ടതും
ഉണ്ടായിരുന്നു. അതിനാണ് ബംഗാളിന്റെ പേര് അദ്ദേഹം ബോധപൂര്‍വ്വം
പറഞ്ഞത്.
എന്നാല്‍ അത്തരത്തിലൊരു പദ്ധതിയേക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന്
സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരനും കേന്ദ്ര കൃഷി മന്ത്രി ശരദ്
പവാറും വെളിപ്പെടുത്തിയപ്പോള്‍ ആന്റണിയുടെ നില പരുങ്ങലിലായി. കേരളത്തില്‍
വച്ച് ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍
നിന്ന് കൗശലപൂര്‍വ്വം ഒഴിഞ്ഞു മാറിയ ആന്റണി ഡെല്‍ഹിയിലെത്തിയപ്പോള്‍
മറ്റൊരു മലക്കം മറിച്ചില്‍ നടത്തി. സഹകരണ മേഖലയെ പുനരുദ്ധരിക്കാന്‍
കേന്ദ്ര ഗവണ്‍മന്റ് പ്രഖ്യാപിച്ച സ്പെഷ്യല്‍ പാക്കേജിനെ കാര്‍ഷിക
പാക്കേജിന്റെ ഭാഗമായി കണക്കാക്കി നടത്തിയ പ്രസ്താവനയാണ് തെറ്റിദ്ധാരണ
ഉണ്ടാക്കിയതെന്നായിരുന്നു വിശദീകരണം. ഇതിനെ സംസ്ഥാന സഹകരണ മന്ത്രി ചോദ്യം
ചെയ്തപ്പോള്‍ വിശദീകരണമില്ലാതെ മൗനം പാലിക്കുകയാണ് ആന്റണി.
കേന്ദ്രത്തില്‍ നിന്ന് ചില മന്ത്രിമാര്‍ കേരളത്തിലെത്തി
പുളുവടിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ജി സുധാകരന്‍ തന്റെ
സ്വതസിദ്ധമായ വാമൊഴി വഴക്കത്തിലൂടെ ചുട്ട മറുപടി നല്‍കുകയും ചെയ്തു.
കേരള സര്‍ക്കാരിന്റെ പല നയങ്ങളും സ്വീകാര്യമല്ലെങ്കില്‍ പോലും
സര്‍ക്കാരിനോട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള അനു ഭാവപൂര്‍ണ്ണമായ
നിലപാടിനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു നട്ടാല്‍ കുരുക്കാത്ത ഈ
കള്ളങ്ങളെല്ലാം ആന്റണി എഴുന്ന ള്ളിച്ചത്. അതെ, ദുഷ്ടന്റെ ഫലം ചെയ്യുന്ന
ശുദ്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് താനെന്ന് ആന്റണി ഒരിക്കല്‍ക്കൂടി
തെളിയിച്ചിരിക്കുകയാണ്.
1 comments :
You said it
Post a Comment