Monday, February 4, 2008

സൈബര്‍ സിറ്റി X അച്യുതാനന്ദന്‍

ഈ പറയുന്നത്‌ വാര്‍ത്തകള്‍:

"എച്ച്‌എംടി ഭൂമി ബ്ലൂസ്റ്റാറിന്‌..."

"വ്യവസ്ഥകള്‍ ലംഘിച്ച്‌ ഭൂമി വില്‍പ്പന നടത്തിയ കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിവേണം."
-എറണാകുളം ജില്ലാ കളക്ടര്‍.

"വ്യവസായേതര ഉപയോഗങ്ങള്‍ക്ക്‌ ഈ ഭൂമി ഉപയോഗിക്കാന്‍ കഴിയില്ല. ഉപയോഗിച്ചാല്‍ നോട്ടീസ്‌ പോലും നല്‍കാതെ സര്‍ക്കാരിന്‌ തിരിച്ചെടുക്കാം"
- റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി.

"ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തത്‌ കേരള ലാന്റ്‌ റിസോംസ്‌ ആക്ടില്‍ നിന്ന്‌ ഒഴിവാക്കിയാലും ഭൂമി ഏറ്റെടുക്കല്‍ നിയമം നിലനില്‍ക്കുന്നു"
- നിയമവകുപ്പ്‌ സെക്രട്ടറി.

"മുബൈ കമ്പനിക്ക്‌ നല്‍കിയ ഭൂമിയുടെ പോക്കുവരവിനുള്ള നിരോധനം ഉടന്‍ നീക്കണം."
- വ്യവസായ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം.

"അച്യുതാനന്ദന്റെയും ഐടി വകുപ്പിലെ ബന്ധപ്പെട്ട ഉന്നതന്മാരുടെയും അറിവോടെയാണ്‌ സൈബര്‍ സിറ്റിക്ക്‌ സ്ഥലം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചത്‌."

"ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങുമായി നടത്തിയ നിരവധി ചര്‍ച്ചകളിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ അങ്ങയുടെ നേതൃഗുണവും സമയോചിതമായ ഇടപെടലും അങ്ങേയറ്റം സഹായിച്ചു. തറക്കല്ലിടാന്‍ അങ്ങയുടെ സമയം അനുവദിക്കണം...."
-ബ്ലൂസ്റ്റാര്‍ റിയര്‍ടേഴ്സ്‌ മുഖ്യമന്ത്രിക്കയച്ച കത്ത്‌

"എച്ച്‌എംടി ഭൂമി വില്‍പ്പനയില്‍ പോക്കുവരവുനടത്താന്‍ മന്ത്രി കരീം അനാവശ്യമായ താല്‍പ്പര്യം കാണിച്ചു."

"സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്താലും പദ്ധതിയുമായി മുന്നോട്ടുപോകും"
-മന്ത്രി കരീം.

ഇതെല്ലാം വായിക്കുമ്പോള്‍ എന്താണ്‌ തോന്നുന്നത്‌. ആലിബാബയും 40 കള്ളന്മാരും ഇവരെക്കാളൊക്കെ എത്രയോ മാന്യന്മാര്‍. ഇവിടെ ചതിക്കുഴി തീര്‍ത്തത്‌ ചോരക്കളിക്ക്‌ സാഹചര്യമൊരുക്കുന്നതും ആരൊക്കെയാണ്‌? ഫെബ്രുവരി 15 ന്‌ ഒരു മുഖ്യമന്ത്രിയെ നീക്കം ചെയ്യാന്‍ ഇത്രയെല്ലാം കളികള്‍ ഭരണകക്ഷിരാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മുഖ്യപാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ക്ക്‌ വേണ്ടിവരുമായിരിക്കാം.

സമാനസ്വഭാവമുള്ള സഹചര്യം ഉണ്ടാകുമ്പോള്‍ ഇത്രയും കള്ളക്കളികളില്ലാതെ ഉള്ളകാര്യം തുറന്നുപറഞ്ഞ യുഡിഎഫിലെ അധികാര മോഹികളെ ഇപ്പോള്‍ അംഗീകരിക്കാന്‍ തോന്നുന്നില്ലേ.

ആവര്‍ത്തിക്കട്ടെ

സമ്മതിദാനാവകാശം കൃത്യമായി നിര്‍വ്വഹിച്ച്‌ ഇവരെയെല്ലാം അധികാരത്തിലേറ്റിയതിന്‌ ഇത്രയൊക്കെ ശിക്ഷ അനുഭവിക്കേണ്ടതുണ്ടോ?

1 comments :

  1. Liju Kuriakose said...

    തമ്മില്‍ ഭേദം തൊമ്മന്‍ അത്രതന്നെ.