Saturday, February 2, 2008

പ്രണാമം മഹാനുഭാവ

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ശൈലിക്ക്‌ അന്വേഷണാത്മകഥയും അതിസാഹസികതയും നല്‍കി വാര്‍ത്തകള്‍ വളച്ചൊടിക്കാനുള്ളതല്ലെന്നും വാസ്തവങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ളതാണെന്നും പഠിപ്പിച്ച കരഞ്ചിയ....

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും തന്റെ നിലപാടുകള്‍ കൈവിടാതിരുന്ന കരഞ്ചിയ...

സഹായിക്കാന്‍ പാളത്താറുടുത്തെത്തിയ വ്യവസായപ്രമുഖനുമുമ്പില്‍ തന്റെ വേഷവും മീശയുടെ രീതിയും മാറ്റില്ലെന്ന്‌ ശഠിച്ച്‌ നട്ടെല്ലുറപ്പുകാട്ടിയ കരഞ്ചിയ....

ടാബ്ലോയ്ഡ്‌ പത്രപ്രവര്‍ത്തനശൈലിക്ക്‌ ഇന്ത്യന്‍ മുഖവും മുഖ്യധാര മാധ്യമരീതികള്‍ക്ക്‌ മാതൃകയും ചെയ്ത്‌ തന്റെ കാലത്ത്‌ ജനവികാരങ്ങള്‍ക്ക്‌ വേണ്ടി അക്ഷരം നിരത്തിയ കരഞ്ചിയ...

കരഞ്ചിയ മരിച്ചു...
മരണം സുനിശ്ചിതമായ ഒരു സത്യം...
മരണം ദുഃഖവും വേദനയും നഷ്ടവും സാധാരണ ജനങ്ങളില്‍ ഉളവാക്കുമ്പോള്‍ ഇത്തരം മഹാനുഭാവന്മാരുടെ വിടപറയല്‍ വേദനയല്ല; മുന്നോട്ടുപോകാനുള്ള പ്രചോദനമാണ്‌ നല്‍കുന്നത്‌.
സാര്‍ത്ഥവാഹക സംഘങ്ങള്‍ നായ്ക്കളുടെ കുരകേട്ട്‌ പേടിക്കരുതെന്ന പാഠം പഠിപ്പിച്ച അനുപമമായ ജീവിതങ്ങള്‍...
കരഞ്ചിയയുടെ ഓര്‍മ്മിക്കുമുന്നില്‍ ഞങ്ങളും നമ്രശിരസ്കരാകും....

0 comments :