Friday, February 1, 2008

ആടാം പാടാം... അച്ച്യുമ്മാന്‍ പണ്ട്‌...

ആടാം പാടാം...
അച്ച്യുമ്മാന്‍ പണ്ടങ്കം
വെട്ടിയ കഥകള്‍
ധീരകഥകള്‍
വീരകഥകള്‍
അത്ഭുതകഥകള്‍....!

ഇനി സൂതരും മാകധരും പാടിപ്പുകഴ്ത്തി
കാലയാപനം നടത്തിയ
ഓര്‍മ്മകളും നമുക്കുണ്ട്‌.
വേണമെങ്കില്‍ നമുക്കും
സൂതരാകാം മാകധരാകാം
പക്ഷെ,
സ്തുതി പാഠനവും
സ്തുതി പാഠകരും
തൊട്ടാവാടി ഇലയെക്കാളും
പെട്ടെന്ന്‌ കൂമ്പുന്നവരാണ്‌.
നമുക്ക്‌ വേണ്ടത്‌ അതാണ്‌.

മൂന്നാര്‍
മെര്‍ക്കിസ്റ്റണ്‍
എച്ച്‌എംടി

ഇതില്‍ എവിടെയാണ്‌ സുഹൃത്തേ
എന്റെയും നിങ്ങളുടെയും ഭൂമിക?

1 comments :

  1. siva // ശിവ said...

    ഓരോ താമശയേ....