Saturday, February 9, 2008

യെസ്‌ യുവര്‍ ഓണര്‍

കുടിയിറക്കപ്പെടുന്നവന്റെ നോവും നീറ്റലും നഷ്ടങ്ങളും തിരിച്ചറിയാന്‍ ഒരു കോടതിയും ഒരു ന്യായാധിപനും ഉണ്ടായി എന്നത്‌ പ്രതീക്ഷക്ക്‌ വകനല്‍കുന്ന സൂചനകളാണ്‌.

നാലുവരി പാതയൊരുക്കാന്‍ നാട്ടുകാരെ ദ്രോഹിക്കരുതെന്ന്‌ എറണാകുളം ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശം അതിലേറെ ആശ്വാസം നല്‍കുന്നതാണ്‌.

ആഗോളീകരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ കോടതികളും ന്യായാധിപന്മാരും അധിനിവേശ ശക്തികളുടെ നാക്കായും വാക്കായും മാറുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ജസ്റ്റിസ്‌ പത്മനാഭനെപ്പോലുള്ളവര്‍ നീതിതേടുന്ന സാധാരണക്കാരന്റെ അവസാനത്തെ അത്താണിയാകുകയാണ്‌.

ഇല്ല; നമ്മുടെ ന്യായാസനങ്ങള്‍
പൂര്‍ണ്ണമായും ജന വിരുദ്ധമായിട്ടില്ല.

ഇല്ല, നമ്മുടെ ന്യായാധിപന്മാര്‍
മുഴുവനും ജനകീയ പ്രശ്നം
തിരിച്ചറിയാന്‍ കഴിവില്ലാത്തവരുമായിട്ടില്ല.

കുടിയിറക്കപ്പെട്ട്‌
കൂരപോലുമില്ലാതെ
രണ്ടുവരി പാതയോരത്ത്‌
അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട
മൂലമ്പിള്ളിയിലെ നിസഹായര്‍ക്കുവേണ്ടി;

ഇതേ അനുഭവം ഇനി ഉണ്ടാകാനുള്ള
എല്ലാവര്‍ക്കും വേണ്ടി

കോടതിയുടെ ഈ നിലപാടിനെ
നന്ദിപൂര്‍വ്വം ഞങ്ങള്‍ സ്വീകരിക്കുന്നു.

(കോടതി പറഞ്ഞത്‌ അനുസരിക്കാന്‍ ഇനിയെങ്കിലും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ തയ്യാറാകുമെന്ന്‌ കരുതട്ടെ)

0 comments :