Thursday, May 29, 2008

തങ്ങൾ ആരാ ദൈവമാണോ?

ആര്യാടൻ മുഹമ്മദും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം രൂക്ഷമായത്‌ ഒരർത്ഥത്തിൽ നന്നായി. ഇതുവരെ ആരും പറയാൻ ധൈര്യപ്പെടാതിരുന്ന ഒരു സത്യം ആ തർക്കത്തിനിടയിൽ വെളിയിൽവന്നു. തന്നെയും തന്റെ പിതാവിനെയും താറടിച്ചുകാണിക്കാൻ മുസ്ലീം ലീഗ്‌ നേതൃത്വം കൈക്കൊണ്ട തന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ്‌ ആര്യാടന്റെ പുത്രൻ ആര്യാടൻ ഷൗക്കത്ത്‌ ആ സത്യം തുറന്നടിച്ചത്‌.

പാണക്കാട്ടെ തങ്ങളുടെ വീട്‌ റെയ്ഡ്‌ ചെയ്യാൻ ഏതെങ്കിലും സർക്കാരിന്‌ ധൈര്യമുണ്ടോ. പൂജയുടെയും മന്ത്രവാദത്തിന്റെയും വെള്ളം ഓതിക്കൊടുക്കലിന്റെയും ചരട്‌ ജപിച്ചുകെട്ടുന്നതിന്റെയും പേരിൽ ആൾദൈവങ്ങളുടെ ആസ്ഥാനം റെയ്ഡ്‌ ചെയ്യുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമ്പോൾ അതേ പ്രവൃത്തികൾ നടത്തി മലബാറിലെ മുസ്ലീംങ്ങളെ കബളിപ്പിക്കുന്ന തങ്ങളുമാരെ തൊടാൻ ആർക്കുണ്ട്‌ ധൈര്യം എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ ചോദ്യം.

കോഴിക്കോടൻ ശൈലിയിൽ പറഞ്ഞാൽ 'ഓനാണാങ്കുട്ടി'.

തീർച്ചയായും ആര്യാടൻ ഷൗക്കത്ത്‌ ബഹുമാനവും കൃതജ്ഞതയും അർഹിക്കുന്നു. കാരണം ഇവിടത്തെ യുക്തിവാദികളും യുവമോർച്ചക്കാരും സംഘപരിവാർ ശിങ്കങ്ങളും മാർക്ക്സിസ്റ്റ്‌ വിപ്ലവകാരികളും വാലും ചുരുട്ടി കണ്ണടച്ചുനിന്ന്‌ ഇരുട്ടാക്കിയ ഒരു സത്യത്തിനുനേരെ വീശിയ വെളിച്ചമായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ.

പ്രവാചകന്റെ പിൻമുറക്കാരെന്ന്‌ അവകാശപ്പെട്ടാണ്‌ പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ അലി തങ്ങളും കുടുംബാംഗങ്ങളും മലബാറിലെ മുസ്ലീംങ്ങളെയും മുസ്ലീം ലീഗിനെയും കൈയിലെടുത്ത്‌ കേരള രാഷ്ട്രീയത്തിലെ വിലപേശൽ ശക്തികളായി വിലസുന്നത്‌. മൂന്നാംകിട സിദ്ധന്മാർ നടത്തുന്ന ഓതലും ചരട്‌ ജപിച്ചുകെട്ടലും ഇവർ മുടക്കം കൂടാതെ നടത്തുന്നുണ്ട്‌. കുടപ്പനയ്ക്കൽ തറവാട്ടിൽ ഈ ആവശ്യവുമായി എത്തുന്നവരുടെ തിരക്കാണ്‌ ദിവസവും. കേരള രാഷ്ട്രീയത്തിൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങളുണ്ടാകുമ്പോൾ കുടപ്പനയ്ക്കൽ തറവാട്ടിൽവച്ചാണ്‌ അവയ്ക്ക്‌ പരിഹാരം കാണുന്നത്‌. ഈ ചർച്ചകൾ നടക്കുമ്പോഴും ശിഹാബ്‌ അലി തങ്ങളുടെ സഹോദരന്മാർ അടക്കമുള്ളവർ ആവശ്യവുമായെത്തുന്ന വിശ്വാസികൾക്ക്‌ ഓതിയും ചരട്‌ ജപിച്ചും നൽകുന്നത്‌ നിരവധിതവണ മാധ്യമപ്രവർത്തകർ കണ്ടിട്ടുള്ളതാണ്‌. സമ്പന്നരാണ്‌ കുടപ്പനയ്ക്കൽ തറവാട്ടുകാരെങ്കിലും ആത്മീയവും ഭൗതീകവുമായ പ്രശ്നങ്ങളുടെ പരിഹാരം തേടി ഓതിക്കാനെത്തുന്നവരുടെ പക്കൽനിന്ന്‌ കൃത്യമായി പണം ഇവർ എണ്ണി വാങ്ങാറുണ്ട്‌.

ഈ വസ്തുതകളെല്ലാം ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകർക്കും വ്യക്തമായി അറിയാവുന്നതായിരുന്നു. എന്നിട്ടും ഈ ചൂഷണത്തെ, മുതലെടുപ്പിനെ എതിർക്കാൻ ഇവരിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല.

അഞ്ചു തലമുറകൾക്കുമുൻപ്‌ യമനിൽനിന്നാണ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങളുടെ കുടുംബം കേരളത്തിലെത്തുന്നത്‌. വളപട്ടണത്തായിരുന്നു അവർ ആദ്യം എത്തിയത്‌. അവിടെനിന്ന്‌ കോഴിക്കോട്ടേക്കും പിന്നെ മലപ്പുറത്തേക്കും താമസം മാറ്റുകയായിരുന്നു. പ്രവാചകന്റെ പിന്മുറക്കാർ എന്ന്‌ ധരിപ്പിച്ച്‌ വിദ്യാവിഹീനരും വിശ്വാസികളുമായ മുസ്ലീംങ്ങളെ ഇക്കാലമത്രയും മുതലെടുത്ത്‌ വളർന്നുപന്തലിച്ച 'രാഷ്ട്രീയ ശക്തി'യാണ്‌ ഈ തങ്ങൾമാർ.

ഇതുപറയുമ്പോഴും പോയ തലമുറയിൽ രാഷ്ട്രസ്നേഹവും ദേശസ്നേഹവും വിറ്റുതുലയ്ക്കാതിരുന്ന സത്യസന്ധരും ഈ തായ്‌വഴിയിലുണ്ടായിരുന്നു. 1921ലെ കലാപകാലത്ത്‌ മുസ്ലീംങ്ങളുടെ രക്ഷകരായി മുന്നിൽനിന്നത്‌ ഈ തറവാട്ടിലെ കാരണവന്മാരായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നേതാക്കന്മാരും സമുദായ പ്രമാണിമാരും സ്വാർത്ഥത്തിന്റെയും സമ്പത്ത്‌ സമാഹരണത്തിന്റെയും കുടിലശക്തികളായി മാറിയതിന്‌ സമാനമായ പരിണാമം കുടപ്പനയ്ക്കൽ തറവാട്ടിൽ സംഭവിച്ചു. ആ വഞ്ചന ഇന്നും തുടരുകയാണവർ.

പ്രവാചകന്റെ പിന്മുറക്കാരായി ആരും നിയോഗിക്കപ്പെട്ടിട്ടില്ല. അടിസ്ഥാനപരമായ ആ കള്ളപ്രചാരണത്തിലൂടെ മതപരവും രാഷ്ട്രീയവുമായ അധികാരം കവർന്നെടുത്ത്‌ മുസ്ലീം സമുദായത്തിന്റെ അവസാനത്തെ വാക്കാണ്‌ തങ്ങൾ എന്ന അഹന്തയിൽ രാഷ്ട്രീയ വിലപേശൽ നടത്തി വിലസുകയാണ്‌ ഈ തങ്ങൾമാർ. കുറ്റം പറയരുത്‌, ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ പാണക്കാട്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങൾ തയ്യാറായിട്ടില്ല. എങ്കിലും ഭരിക്കുന്നത്‌ യുഡിഎഫ്‌ ആയാലും എൽഡിഎഫ്‌ ആയാലും അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഒരു ചരട്‌ ശിഹാബ്‌ അലി തങ്ങളുടെ കൈയിലും സഹോദരന്മാരുടെ കൈയിലും മക്കളുടെ കൈയിലും എന്നുമുണ്ടായിരുന്നു; ഇന്നുമുണ്ട്‌.

അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബിയോടുകൂടി പ്രവാചക പരമ്പര അവസാനിക്കുമെന്ന്‌ ഖുറാൻ പറയുമ്പോഴാണ്‌ മലബാറിലെ മുസ്ലീംങ്ങൾ അടക്കമുള്ളവരെ തങ്ങൾ പ്രവാചകന്റെ പിന്മുറക്കാരാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയവും സാമുദായികവുമായ മേൽകൈയും നിയന്ത്രണവും തങ്ങൾക്കാണെന്നും ആത്മീയവും ഭൗതീകവുമായ രോഗങ്ങൾ ഭേദമാക്കാൻ തങ്ങൾക്ക്‌ കഴിവുണ്ടെന്നും ഇവർ പ്രചരിപ്പിക്കുന്നത്‌.

അതിജീവനത്തിനും നിലനിൽപ്പിനും വ്യക്തികളും സംഘടനകളും ഇത്തരം പ്രചാരണങ്ങൾ നടത്തുക സ്വാഭാവികം. എന്നാൽ ജനങ്ങളെ അന്ധവിശ്വാസത്തിൽനിന്നും അജ്ഞതയിൽനിന്നും എല്ലാവിധ മുതലെടുപ്പുകളിൽനിന്നും മോചിപ്പിക്കുകയാണ്‌ തങ്ങളുടെ ജന്മദൗത്യമെന്ന്‌ അവകാശപ്പെടുന്നവർ നൂറ്റാണ്ടുകളായി തങ്ങൾമാർ തുടർന്നുപോരുന്ന ഈ വഞ്ചനയ്ക്ക്‌ കൂട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾമാരുടെ ഈ അപ്രമാദിത്തത്തിന്‌ ഉത്തരവാദികൾ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും യുക്തിവാദികളും സാംസ്ക്കാരിക സംഘടനകളും നായകന്മാരുമാണെന്ന്‌ ഞങ്ങൾ പറയും.

ഈ വിധേയത്വത്തിന്റെ ഏറ്റവും നാണംകെട്ട മുഖം 2005ൽ സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. അന്ന്‌ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്‌ കേരള ടൂറിസം ഡിപ്പാർട്ട്മന്റ്‌ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുടെ പട്ടികയിൽ മലപ്പുറത്തെ കുടപ്പനയ്ക്കൽ തറവാടുണ്ടായിരുന്നു. ഒരു സർക്കാരിന്‌, ഒരു വ്യക്തിക്കു മുന്നിൽ എത്രമാത്രം ദാസ്യവേല ചെയ്യാമെന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമായിരുന്നു അത്‌.

തണ്ടെല്ല്‌ നിവർത്തി സത്യം പറയാൻ തയ്യാറില്ലാത്ത, ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരും സാമുദായിക പ്രവർത്തകരും സാംസ്ക്കാരിക നായകന്മാരും ഉള്ള ഒരു സമൂഹം ഇത്തരത്തിൽ ദുഷിപ്പിക്കപ്പെട്ടില്ലെങ്കിൽ, തങ്ങൾമാരെപോലെയുള്ള കപടവിശുദ്ധന്മാരാൽ ചൂഷണം ചെയ്യപ്പെട്ടില്ലെങ്കിൽ അത്ഭുതപ്പെട്ടാൽ മതി.

ഈ കാപട്യത്തിനെതിരെ ശബ്ദിക്കാൻ സോളിഡാരിറ്റിക്കും സിമിക്കും കഴിയാതെപോകുമ്പോൾ തങ്ങൾമാർ എത്ര പ്രബലരാണെന്ന്‌ ഊഹിക്കുക.

ഇൻഷാ അള്ളാ...

Also see: "Even the newspapers are afraid of touching the Thangals"
(Vasthavam Team proved this statement -ve)

13 comments :

  1. നന്ദു said...

    വാസ്തവം ടീം. അഭിനന്ദനാർഹമായ പോസ്റ്റ്. ചില അപ്രിയ സത്യങ്ങൾ പറയാൻ ആരും തയാറാവില്ല. ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾ ലീഗിന്റെ അനിഷേദ്ധ്യനേതാവു മാത്രമല്ല മലബാർ മുസ്ലീം സമൂഹത്തിന്റെ കാണപ്പെട്ട ദൈവം കൂടിയാണ്. അതിനാൽ അവിടെ റെയ്ഡ് ചെയ്യാൻ ധൈര്യം ഇടതിനും വലതിനും ഉണ്ടാവില്ല.. ഈ വിഷയത്തിൽ ശ്രീ ഫിറോസ് രണ്ടു ദിവസം മുൻപേയിട്ട ഈ പോസ്റ്റും ശ്രദ്ധേയമാണ്.

  2. krish | കൃഷ് said...

    വാസ്തവം.. വാസ്തവം.

  3. Sajjad said...

    റൈഡു ചെയ്യപ്പെടാന്‍ വേണ്ടി എന്തു കുറ്റമാണ്‍ തങ്ങള്‍ ചെയ്തത്?
    ചരടു മന്ത്രിക്കുന്നത് തെറ്റ് തന്നെയാണ്.(സൌദി യിലൊക്കെ ഇതുചെയ്താല്‍ തങ്ങ്ളുടെ തല വെട്ടും)
    പിന്നെ അതു ഒരു യാഥസ്തിക വിഭാഗത്തിന്റെ അന്ധ വിശ്വാസമായി കാണാം .
    #
    തങ്ങള്‍ ഒരു രാഷ്റ്റ്രീയ നേതാവിനെ പ്പൊലെ തരം താണിട്ടില്ലാ.നല്ലൊരു വ്യക്തിത്വ മായി നിന്നു കൊള്ളട്ടെ.
    ലീഗിന്റെ ദൈനമ്ദിന കാര്യങളില്‍ അദ്ധേഹം ഇടപെടാരുമില്ലല്ലൊ? അതൊക്കെ കു.കുട്ടിയുടെ തീരുമാനമല്ലെ?
    തങ്ങള്‍ ഒരു പാവ മാത്രവും .
    #
    ആര്യാടന്‍ മാറ്ക്ക് ആത്മാര്തത ഉണ്ടെങ്കില്‍ ഇതിന്റെയൊക്കെ wholesale agent (pakka orthodox) ആയ് എ.പി വിഭാഗത്തിനെയല്ലെ എതിര്ക്കേണ്ടത്?
    അവര്‍ ആര്യാടന്റെ അനുയായികളുമാണ്

  4. ബഷീർ said...

    ശിഹാബ്‌ തങ്ങള്‍ ദൈവമാണെന്ന് വാദിച്ചിട്ടില്ല

    തങ്ങളെ ദൈവമായി മുസ്ലിംങ്ങള്‍ കരുതുന്നില്ല

    പ്രവാചകന്റെ കുടുംബ പരമ്പര എന്നാല്‍ പ്രവാചകര്‍ എന്നല്ല അര്‍ത്ഥം

    ഖുര്‍ ആന്‍ വചനങ്ങള്‍ കൊണ്ട്‌ മന്ത്രിക്കല്‍ അനിസ്ലാമികമല്ല.


    സുന്നികളെ കാഫിറാക്കുന്ന വഹാബി / മുജാ ഹിദുകള്‍ ജിന്ന് പൂജകരായി മാറിയിരിക്കുന്നു..

    വിവരക്കേടില്‍ നിന്നും വ്യക്തി വിരോധത്തില്‍ നിന്നും ഉയര്‍ന്നതാണു ഈ പോസ്റ്റ്‌..


    ഞാന്‍ മുസ്ലിം ലീഗ്‌ കാരനല്ല...

  5. തറവാടി said...

    ഒരു പ്രശ്നമില്ലാതിരിക്കുമ്പോളായിരുന്നു ഇത്തരത്തിലുള്ള ഒരു വാചകം ഷൗക്കത്തില്‍ നിന്ന് വന്നിരുന്നതെങ്കില്‍ ഇങ്ങനെ വിലയിരുത്തുന്നതില്‍ തെറ്റില്ല ( ഷൗക്കത്തിനെക്കുറിച്ച് ) , വാപ്പാട് ഉടക്കുന്നവരോടെടുക്കുന്ന ചില സ്വയമ്പന്‍ വാക്കുകളില്‍ കൂടുതലായി ഒന്നും തോന്നുന്നില്ല.

    ഷിഹാബ് തങ്ങളെന്നല്ല ഒരു തങ്ങളേയും ' തങ്ങള്‍ ' എന്ന രീതിയില്‍ അംഗീകരിക്കുന്നില്ല. പിന്നെ തങ്ങളെ നിങ്ങള്‍ പറയുന്ന 'തല'ത്തില്‍ കരുതുന്ന ഒരു ചെറിയ സമൂഹമെയുള്ളു എന്നാണെന്റെ പക്ഷം.

  6. Sajjad said...

    ===അതിനാൽ അവിടെ റെയ്ഡ് ചെയ്യാൻ ധൈര്യം ഇടതിനും വലതിനും ഉണ്ടാവില===
    ഇതു താക്കറെയുടെ മലപ്പുറം പതിപ്പ് ദ്യോതിപ്പിക്കാന്‍ എഴുതിയത് പൊലെയുണ്ട്
    പക്ഷേ അദ്ധേഹവും പാര്ട്ടിയും ഇന്ഡ്യന്‍ നിയമത്തിന്ന് അതീതരാവാന്‍ ശ്രമിച്ചിട്ടില്ലല്ലൊ?

  7. Unknown said...

    വിവരമില്ലായ്മ.

    മുന്‍വിധി.

    ഒരു വട്ടമെങ്കിലും അയാളോട് സംസാരിക്കാനോ അവിടെ പോവാനോ കഴിയാത്തത് കൊണ്ടുണ്ടായ തെറ്റിദ്ധാരണ. തങ്ങള്‍ ആരാണെന്ന് പാണക്കാട്ടുകാരോട് ചോദിച്ചാല്‍ മതി.

    നന്ദു എന്ന വര്‍ഗ്ഗീയ വാദിയെ തന്നെ കിട്ടി അല്ലേ ആദ്യ കമന്റിന്.

  8. ഹരിയണ്ണന്‍@Hariyannan said...

    ഹഹ..

    പാവം നന്ദുവിനെ വര്‍ഗീയവാദിയെന്നൊക്കെ പറഞ്ഞ് ആശ്വസിക്കാമെന്നല്ലാതെ ഇതിന്റെ വാസ്തവത്തെ മറക്കാനൊക്കുമൊ?

    തങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ പൊള്ളുന്നതെന്തിന്? പുള്ളിയും ഒരാള്‍ദൈവമായതുകൊണ്ടല്ലേ?

    സന്തോഷ് മാധവന്മാരും തങ്ങള്‍മാരുമൊക്കെ ഒരേതൂവല്‍ പക്ഷികള്‍ തന്നെ!!
    ഉള്ളതുപറയുമ്പോള്‍ തുള്ളീട്ടുകാര്യമില്ല!!

  9. Malayali Peringode said...

    അല്ല! (തലക്കെട്ടിനുള്ളത്)
    ഖുര്‍‌ആന്‍ വചനങ്ങള്‍ കൊണ്ട് മന്ത്രിക്കല്‍ അനിസ്‌ലാമികമല്ല, ശരി. പക്ഷേ, അതിനു ദക്ഷിണ വാങ്ങിയാല്‍ അവന്‍ തങ്ങളാകട്ടെ മുസ്‌ലിയാരാകട്ടെ മുസ്‌ലിമല്ല!!

    ഇസ്‌ലാമില്‍ വ്യാജനും ഒറിജിനലും ആയി സിദ്ധന്മാര്‍ ഇല്ല. എല്ലാം വ്യാജം തന്നെ!

    ബഷീറേ...
    എല്ലാ മുജാഹിദുകളും ജിന്നുപൂജകരായിട്ടില്ല.

    ജയേ...
    ഈ വര്‍ഗ്ഗീയ വാദം എന്നു പറഞ്ഞാല്‍ എന്താ? അറിയാന്‍ വയ്യാത്തോണ്ട് ചോദിക്യാ ഒന്ന് പറഞ്ഞുതരണേ...

    സന്തോഷ് മാധവന്മാരും തങ്ങള്‍മാരുമൊക്കെ ഒരേതൂവല്‍ പക്ഷികള്‍ തന്നെ!!
    ഉള്ളതുപറയുമ്പോള്‍ തുള്ളീട്ടുകാര്യമില്ല!! (കട. ഹരിയണ്ണന്‍)

  10. എ.ജെ. said...

    അല്ല നന്ദൂ... ഈ തങ്ങള്‍ മലബാര്‍ മുസ്ലിങ്ങളുടെ കാണപ്പെട്ട ദൈവം ആണെന്ന് തന്നോടു ആരാ പറഞ്ഞേ ?

  11. ബഷീർ said...

    തറവാടി >

    ശിഹാബ്‌ തങ്ങളെ ദൈവമായി കരുതുന്ന ഏതെങ്കിലും മുസ്ലിം ( ലീഗിനു അകത്തും പുറത്തും ) ഉണ്ടെന്ന് ഇസ്‌ ലാമികമായി എന്തെങ്കിലും വിവരമുള്ളവര്‍ പറയില്ല.
    നബി(സ ) തങ്ങളെ വരെ അംഗീകരിക്കാത്ത ഒരു വിഭാഗം മുസ്ലിം നാമത്തില്‍ പ്രവര്‍ത്തിക്കുന്ന്. അതിനാല്‍ നബി നബിയാവാതിരിക്കില്ല.

    ഹരിയണ്ണന്‍ >

    എന്ത്‌ ഉള്ളത്‌ എന്ത്‌ ഇല്ലാത്തത്‌ എന്ന് ആരാണു നിശ്ചയിക്കുന്നത്‌ ? വിവരക്കേടിനും ഒരു അതിരു വേണ്ടേ ?

    തങ്ങള്‍ എന്നല്ല ആരു തന്നെയായാലും ആള്‍ ദൈവം എന്നതും പൗരൊഹിത്യം എന്നതും ഇസ്ലാമിനു പുറത്താണു. ഇവിടെ ലീഗ്‌ കാരല്ലാത്തവര്‍ ( ഞാന്‍ ഒരു ഉദാഹരണം ) തങ്ങള്‍ക്കെതിരെയുള്ള ഈ ആരോപണത്തിനെ എതിര്‍ക്കുന്നത്‌ അതില്‍ യാതൊരു വാസ്തവവും ഇല്ലാത്തതിനാലാണു


    മലയാളി >

    താങ്കളുടെ ( മുജാഹിദിന്റെ ) നേതാക്കള്‍ തന്നെ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നബി(സ) യും സ്വഹാബത്തും ഖുര്‍ ആന്‍ വചനങ്ങള്‍ ഓതി ചികിത്സിച്ചതും അഹ്റ്റിനു പ്രതിഫലം സ്വീകരിച്ചതും എഴുതി വെച്ചിട്ടുള്ളത്‌ വായിക്കുക. അപ്പോള്‍ നബി യും വ്യാജനാണെന്നാണല്ലോ നിങ്ങളുടെ കള്ള വാദം..

    അതൊരു തൊഴിലാക്കി ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കെതിരെ ആക്രോശിക്കൂ.. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍

    പിന്നെ മുജാഹിദും ജിന്നു പൂജയും .. ബാക്കി ഇനി കുറച്ച്‌ കൂടിയല്ലേ ഉള്ളൂ.. നിങ്ങള്‍ തങ്ങന്മാര്‍ക്കെതിരില്‍ വ്യാജ പടയൊരുക്കം നടത്തുന്നതിനു മുന്നെ മുജാഹിദ്‌ ജിന്ന് സേവ കേന്ദ്രങ്ങള്‍ക്കെതിരെ പടയൊരുക്കൂ.. സ്ത്രീ പീഢനങ്ങള്‍ക്കെതിരെ മുജാഹിദ്‌ മൗലവിച്ചികളെ അണിനിരത്തി ജാഥ നടത്തൂ.. ആദ്യം

  12. നന്ദു said...

    ജയാ, ദുഷ്ടാ :)

    എ.ജെ, പുതിയതലമുറയില്പെട്ടവർക്കല്ലായിരിക്കം പഴയതലമുറയ്ക്ക് അങ്ങിനെ തന്നെ ഇപ്പോഴും. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ സ്വാധീനം തള്ളിക്കളയാൻ പറ്റുമോ?

  13. Shabeeribm said...

    തങ്ങള്‍ ദൈവമോന്നുമല്ല ....ദൈവീക ശക്തി ഉണ്ടെന്നു അവകാശപെടുന്നതും കേട്ടിട്ടില്ല ..ഒരിക്കല്‍ കോളേജില്‍ SFI ക്കെതിരെ ഒരു സമരം ഉണ്ടായിരുന്നു ... അന്ന് ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞത് പാണകാട് ശിഹാബ് തങ്ങള്‍ അവര്‍ക്ക് ദൈവമാണന്നാണ് (പാര്‍ട്ടിയുടെ )..അല്ലാതെ കേരളത്തിലെ ഒരു മുസ്ലിമും തങ്ങളെ ദൈവമായി കാണുന്നതായി അറിവില്ല ....കാണുന്നുണ്ടെങ്കില്‍ അവന്‍ മുസ്ലി‌മുമല്ല .

    എന്തുകൊണ്ടാനെന്നറിയില്ല കേരളത്തിലെ വ്യാപാരികള്‍ക്ക് ഒരു വിശ്വാസമുണ്ട് ,തങ്ങള്‍ കട ഉല്‍ഖാടനം ചെയ്‌താല്‍ നല്ല വരുമാനം ഉണ്ടാകുമെന്ന് ...ചിലപ്പോള്‍ തങ്ങള്‍ നബി പരബരയില്‍ പെട്ടതാണ് എന്ന വിശ്വാസം കൊണ്ടാകാം .ഉല്‍ഖാടനം ചെയുന്ന കടകളില്‍ നിന്നൊക്കെ കാശ് വാങ്ങിക്കുമെന്ന് കേട്ടിട്ടുണ്ട് .ചിലപ്പോള്‍ ഷൈരും ചോദിക്കാരുണ്ടത്രേ ..

    എന്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്കു എതിരെ ഒരു ആരോപണം വന്ന സ്തിതിക്ക് തങ്ങള്‍ തീര്ച്ചയായും തന്റെ സ്വത്ത് വീവരവും മറ്റും വെളിപെടുത്തണം ...കള്ളത്തരമിലെങ്ങില്‍ പേടിക്കേണ്ട കാര്യം ഇല്ലല്ലോ !!!


    ആള്‍ ദൈവങ്ങളെ കുറിച്ച് ഞാന്‍ ബ്ലോഗില്‍ എഴുതിയത് ഇവിടെ