എര്‍ണാളം കത്തീത് പൊട്ടനറിഞ്ഞില്ലാ...!
സൈബര്‍ സിറ്റി വന്നത് ഐടി വകുപ്പും അറിഞ്ഞില്ല!
കളമശേരിയില്‍ എഴുപതേക്കര്‍ സ്ഥലത്താണ് സൈബര്‍ സിറ്റി വരാന്‍ പോകുന്നത്. ഉദ്ഘാടനവേദിയില്‍ അച്യുതാനന്ദന്‍ എത്തിയില്ലെന്നാലും രണ്ട് മന്ത്രി സത്തമന്മാര്‍ അണിനിരന്നിരുന്നു!
എന്നിട്ടും ജോസഫ് മാത്യു എന്ന മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് പറയുന്നത് സംഭവത്തെപ്പറ്റി യാതൊരറിയിപ്പുമില്ലെന്നാണ്.
ഫ്ലാറ്റുകള്‍ വില്ലകള്‍ എന്നിവ പണിതു മാത്രം ശീലമുള്ള ഹൗസിംഗ് ഡവലപ്മന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് സൈബര്‍ സിറ്റി തുടങ്ങാന്‍ പോണത്.
വേലികെട്ടുകാരന്‍ വിമാനമോടിക്കാന്‍ പോയാലത്തെ സ്ഥിതിയെന്താവും!
കെട്ടിടം പണിക്കാര്‍ക്കിങ്ങനെ ഐടി പ്രേമം മൂര്‍ഛിച്ചതെന്താവാം എന്നു തലപുകയ്ക്കേണ്ട. സംഗതി സിമ്പിള്‍!
എച്ച്‌എംടി എന്ന രാജ്യത്തിന്റെ സമയം സൂക്ഷിപ്പുകാര്‍ വിറ്റുതുലച്ച എഴുപതേക്കറിലാണ് സൈബര്‍ സിറ്റി വരാന്‍ പോണതെന്നറിയുമ്പോള്‍ സംശയമെല്ലാം തീരും.
ഐടീന്നു പറഞ്ഞു കെട്ടിടം പണിഞ്ഞ് വിറ്റ് നാലിരട്ടി കാശുണ്ടാക്കാനൊരു ഉഡായിപ്പ്!
ചട്ടങ്ങള്‍ ലംഘിച്ചാണ് ഭൂമി ഇടപാടു നടന്നതെന്ന് കോണ്‍ഗ്രസുകാരായ രണ്ടെമ്മെല്ലേമാര്‍ പ്രസ്താവിച്ചിരിക്കുന്നു. 'ചട്ടങ്ങള്‍' പിന്നെന്തിനുള്ളതാണ് സാറന്മാരെ! ലംഘിക്കാനുള്ളതാണ് അഥവാ മാറ്റിമറിക്കാനുള്ളതാണ് 'ചട്ടങ്ങള്‍' എന്നല്ലോ കുമാരേട്ടനും ശേഷം വയലാറാശാനും എഴുതി നാമെല്ലം ഒരുപാടു കാലം പാടിപ്പരിപ്പെടുത്തത്!
വാക്കുകള്‍ ലംഘിക്കുമെന്നുറപ്പുള്ളതിനാലാണ് സകല ചട്ടങ്ങളും എഴുതി വച്ചിരിക്കുന്നത്. എഴുതിവച്ചവ വച്ചിടത്തിരിക്കും. സാമര്‍ത്ഥ്യമുള്ളവന്‍ കാര്യം നടത്തും. മുഖ്യനറിഞ്ഞില്ല, ഐടി വകുപ്പറിഞ്ഞില്ല എന്നൊക്കെ പറയുമ്പോള്‍ തന്നെ, വ്യവസായ വകുപ്പുമായി ചര്‍ച്ച നടത്തിയെന്നും സൈബര്‍ സിറ്റിക്ക് ചുക്കാന്‍ പിടിച്ചത് വ്യവസായ വകുപ്പാണെന്നും വെളിപ്പെടുത്തുന്നു!
'സുഡുക്കു' പോലൊരു കുടുക്കു പദപ്രശ്നമാണ് സര്‍ക്കാര്‍ നാട്ടുകാരുടെ മുന്നിലിട്ടുകൊടുത്തിരിക്കുന്നത്. കുറെ നാള്‍ നാട്ടുകാരിതുകൊണ്ട് നേരം കളഞ്ഞുകൊള്ളും, അരിയില്ലാത്തതിന്റെ വിഷമവും മാറിക്കിട്ടും!
ആറാം ക്ലാസില്‍ പഠിക്കുന്ന പിള്ളേരുപോലും ചെറിയ ചെറിയ ഭൂമി ഇടപാടുകള്‍ നടത്തുന്ന നാടാണിത്. രണ്ടുപേര്‍ തമ്മില്‍ രണ്ടു മിനിറ്റ് വര്‍ത്തമാനം പറഞ്ഞാല്‍ അതിലൊരു ഭൂമി കച്ചവടകാര്യം കടന്നുവരുമെന്ന നിലയിലാണ് നാടു വളരുന്നത്/വരളുന്നത്!
അപ്പോള്‍പിന്നെ കയ്യില്‍ കാശും പിടിപാടും ഉള്ളവര്‍ ഭൂമി കച്ചവടം നടത്താതിരിക്കുമോ!
പൊട്ടന്മാര്‍ നമ്മള്‍ ഒന്നും അറിയുന്നില്ല!
1 comments :
vupമുന്‍പുണ്ടായിട്ടുള്ള മുഖ്യമന്ത്രിമാര്‍ക്ക അഭ്യന്തരം പോലെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉണ്ടായിരുന്നു. ഈ മുഖ്യ മന്ത്രിക്ക് അങ്ങനേയുള്ള ഒരു പ്രശ്നവും ഇല്ല, എന്നിട്ടും തന്‍റെ ഇരിപ്പിടത്തിനു ചുറ്റും നടക്കുന്നത് അദ്ദേഹം അറിയുന്നില്ല, പിന്നെയും അദ്ദേഹം അരയും ചുമലും ആട്ടി നൃത്തം ആടിക്കൊണ്ടിരിക്കുന്നു.....ആദരാഞ്ചലികള്‍
Post a Comment