സത്യം ദുഃഖമാണുണ്ണീ.., എന്നാലും ചുവപ്പ് സുഖപ്രദം!
ഇങ്ങനെ വിളിച്ചുകൂവാമോ ചരിത്രപരമായ സത്യങ്ങളും! അറ്റ്ലീസ്റ്റ് രക്തസാക്ഷിമണ്ഡപങ്ങള്‍ പണിയാന്‍ പിരിവെടുത്ത ബക്കറ്റുകളെയെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ സഖാവേ ബുദ്ധദേവേ.......!
അങ്ങരേ പറഞ്ഞിട്ട് എന്തുകാര്യം! സോഷ്യലിസത്തിനും (കൃത്യമായി) അര്‍ത്ഥമൊന്നുമില്ലെന്ന് സുപ്രീം കോടതിവരെ അഭിപ്രായപ്പെട്ട സ്ഥിതിക്ക്, വായേതോന്നുന്നത് കോതയ്ക്കുപാട്ട്!
ഇതിത്തിരി നേരത്തേ പറഞ്ഞിരുന്നെങ്കില്‍ കൊടിപിടിക്കാന്‍ നടന്ന സമയത്ത് ഞങ്ങടെതായ വയലെല്ലാം ഞങ്ങള്‍ കൊയ്തുമെതിച്ചേനെ. ഇപ്പോ അതും പോയി ഇതും പോയി! അരി കിട്ടാന്‍ ആന്ധ്രക്കാരന്‍ കനിയുന്നതുവരെ ആന്ധ്രവായു പുറന്തള്ളി ഇന്നലെകളുടെ ദുഷിപ്പിന്റെ നാറ്റം സഹിക്കുന്നു!
വര്‍ഗസമരം എന്ന പേരില്‍ ജന്മിത്തം തുടച്ചുനീക്കിയതിനെ 'അളമുട്ടിയാല്‍ ചേരയും കടിക്കും' എന്ന യൂണിവേഴ്സല്‍ ലോ അനുസരിച്ചല്ലെ ഇനി പൊക്കിക്കൊണ്ടുനടക്കാന്‍ പറ്റൂ!
സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും രക്തസാക്ഷി സാക്ഷാത്ക്കാരത്തിനും പിന്നീടവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മിക്കാനും വാര്‍ഷികങ്ങള്‍ ആചരിക്കാനും ചെലവാക്കിയ ഊര്‍ജവും പണവും സംഭരിച്ച് വിനിയോഗിച്ചിരുന്നുവെങ്കില്‍ എന്നേ സമത്വസുന്ദര 'സ്വപ്ന'ലോകമായി മാറിയേനെ ഈ ഭൂമി! ശേഷം ചൊവ്വയിലെ സോഷ്യലിസവും ഏതാണ്ട് പൂര്‍ത്തിയായേനെ!
'സഖാവ് ഫില്ലിന്‍ ദ ബ്ലാങ്ക്സ് രക്തസാക്ഷിദിനാചരണം'
ഈ പരിപാടി നിങ്ങള്‍ക്കായി സ്പോണ്‍സര്‍ ചെയ്യുന്നത് ടാറ്റാ, ബൈ ബൈ, സീയു!
0 comments :
Post a Comment