ഇ.മ.ര -സ്പെയ്സ്- യുവര്‍നെയിം -സ്പെയ്സ്- ഭാരതരത്നം!
ആരുവാങ്ങുമിന്നാരുവാങ്ങുമീ...
ഇക്കൊല്ലവും 'ഭാരതരത്ന'ത്തെ കണ്ടുപിടിക്കാനൊത്തില്ല. രാജ്യത്തെ പരമോന്നത പുരസ്ക്കാരമായ ഭാരതരത്നം ചൂടാന്‍ നൂറ്റിചില്വാനം കോടിവരുന്ന ഭാരതീയര്‍ എല്ലാവരും യോഗ്യന്മാരായതോടെയാണ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഭാരതരത്നപുരസ്ക്കാരം കൊടുക്കാന്‍ കഴിയാതെ പോകുന്നതത്രെ!
ഭാരതരത്നത്തെ കണ്ടുപിടിക്കാന്‍ കഴിയാതെ അധികൃതര്‍ മാനം നോക്കിയിരിക്കണ കണ്ടപ്പോഴാണ് അദ്വാനി ആദ്യ വെടിമുഴക്കിയത്.
ഇതാ ഇങ്ങോട്ടുനോക്കൂ... ഞങ്ങടെ കൂടെ ഇരിക്കുന്നു ഒരു രത്നം. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയി എന്നായിരുന്നു ആ ആദ്യവെടി!
അദ്വാനി വെടി മുഴക്കിയതോടെയാണ് എല്ലാവരും അവരവരുടെ കൂട്ടത്തില്‍ ഭാരതരത്നം മേടിക്കാന്‍ വേണ്ട യോഗ്യന്മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് നോക്കാന്‍ തുടങ്ങിയത്.
പിന്നങ്ങോട്ട് ഭാരതരത്നങ്ങളുടെ ഘോഷയാത്രയായിരുന്നു. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാടുപേര്‍ രത്നം വാങ്ങാന്‍ യോഗ്യരാണെന്നു തോന്നിത്തുടങ്ങി. ഭഗത്സിംഗ്, ചന്ദ്രശേഖര്‍, ചരണ്‍സിംഗ്, കാന്‍ഷിറാം, ജ്യോതിബസു, ജഗ്ജീവന്റാം, മുഹമ്മദ് റാഫി, കരുണാനിധി, അമൃതാനന്ദമയി തുടങ്ങി പ്രധാനമന്ത്രിക്ക് കിട്ടിയ നാമനിര്‍ദേശങ്ങളില്‍നിന്ന് ആരെ തെരഞ്ഞെടുക്കും എന്ന അങ്കലാപ്പിലാണ് അധികൃതര്‍!
ശരിക്കുമൊന്നാലോചിച്ചാല്‍ ഭാരതരത്നം കൊടുക്കാന്‍ വേണ്ട യോഗ്യതയുള്ള ഒരാള്‍ മന്‍മോഹന്‍സിംഗിന്റെ കൂട്ടത്തില്‍ തന്നെയുണ്ട്. കണ്ണുണ്ടായാല്‍ പോര കാണണം!
പണ്ടായിരുന്നെങ്കില്‍ കൊടുക്കൂ അച്ഛനൊരു ഭാരതരത്നം എന്ന് മുരളീധരന്‍ ആവശ്യപ്പെട്ടുപോയേനെ! ഇപ്പോഴതാണോ സ്ഥിതി. ബുദ്ധിയുണ്ടെങ്കില്‍ മുരളീധരനെയും എന്‍സിപിയെയും ഒതുക്കാന്‍പറ്റിയ നേരമാണ്. ലീഡര്‍ക്കൊരു രത്നം സംഘടിപ്പിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ മുരളിയുടെ മനോനില തകരുമെന്നു നിശ്ചയം. ചെന്നിനായകന് ആവക ബുദ്ധിയൊന്നും തോന്നാത്ത് മുരളിയുടെ ഭാഗ്യം!
ഇനിയിപ്പോ ഭാരതരത്നത്തെ കണ്ടുപിടിക്കാന്‍ ഒരെളുപ്പവഴിയുണ്ട്. നാട്ടുകാരെകൊണ്ട് എസ്‌എംഎസ് അയപ്പിച്ചാല്‍ സംഗതി എളുപ്പമാകും. ഖജനാവിലേക്ക് കോടിക്കണക്കിനു രൂപയും കിട്ടും.
ആലോചിച്ചു നോക്കരുതോ സര്‍ക്കാരേ...
എസ്‌എംഎസ് അയക്കേണ്ട വിലാസം:
ഇ.മ.ര*-സ്പെയ്സ്-യുവര്‍നെയിം-സ്പെയ്സ്-ഭാരതരത്നം!
*ഇന്ത്യാ മഹാ രാജ്യം
0 comments :
Post a Comment