Thursday, June 26, 2008

ബനാത്ത്‌വാലയുടെ അഭാവം ഭീഷണി...

മരണം രംഗബോധമില്ലാത്ത കോമാളിയൊന്നുമല്ല. മരണം ജീവജാലങ്ങൾക്കെല്ലാം അനിവാര്യമാണ്‌, അതൊരു നഷ്ടമാണ്‌.

എന്നാൽ ചില നഷ്ടങ്ങൾ അപരിഹാര്യമായി തന്നെ തുടരും. അത്തരത്തിലൊരു നഷ്ടമാണ്‌ ജി.എം. ബനാത്ത്‌വാലയുടെ ദേഹവിയോഗം മൂലം അഖിലേന്ത്യാ രാഷ്ട്രീയത്തിലും ലീഗ്‌ രാഷ്ട്രീയത്തിലും സംഭവിച്ചിരിക്കുന്നത്‌.

എന്നും ന്യൂനപക്ഷങ്ങളുടെ മൂർച്ചയേറിയ വാക്കും സാന്നിധ്യവുമായിരുന്നു ബനാത്ത്‌വാല. സ്വസമുദായത്തിന്റെ സങ്കുചിതസീമകൾ ഉല്ലംഘിച്ച അപൂർവം ലീഗ്‌ നേതാക്കളിൽ അപൂർവനാണ്‌ ബനാത്ത്‌വാല.

ദേശീയ രാഷ്ട്രീയത്തിന്‌ ലീഗിന്റെ സംഭാവന ഇതോടെ എന്നേക്കുമായി അവസാനിക്കുകയാണ്‌. ഇനി പുപ്പുലികളുടെയും അവസരവാദികളുടെയും പച്ചക്കൊടിക്കീഴിൽ അണിനിരക്കാനാണ്‌ മുസ്ലീം സമുദായത്തിന്റെ വിധി.

അതാണ്‌ ബനാത്ത്‌വാലയുടെ അഭാവം മൂലമുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടവും ഭീഷണിയും.

5 comments :

  1. Shaf said...

    vaasthavam

  2. മൊല്ലാക്ക said...

    കണ്ണീരോടെ വിട...

  3. ഷാഫി said...

    ഉലയാത്ത ശബ്ദത്തിന്റെയും ധര്‍മ്മബോധത്തിന്റെയും ഉടമയായിരുന്നു ബനാത്ത്‌വാല. ഞങ്ങളുടെ മണ്ഡലത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം അദ്ദേഹം സംസാരിച്ചു. ഞങ്ങളുടെ നാട്ടുകാര്‍ മലയാളത്തില്‍ അത്‌ കേള്‍ക്കുകയും കണ്ണും ചിമ്മി കോണിക്കു നേരെ കുത്തി ലക്ഷക്കണക്കിന്‌ വോട്ടുകള്‍ക്ക്‌ വിജയിപ്പിച്ച്‌ അദ്ദേഹത്തെ പാര്‍ലിമെന്റിലേക്കയക്കുകയും ചെയ്‌തു. അത്‌ വിശ്വാസത്തിന്റെ ഒരു കെമിസ്‌ട്രിയാണ്‌. ബനാത്ത്‌ വാലയുടെ വിയോഗത്തിന്റെ ആഴമറിയുന്നത്‌ അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ വില അറിയുന്നവര്‍ മാത്രമാണ്‌. വിട...

  4. Unknown said...

    സേട്ടിനെ ഇവര്‍ പണ്ടേ പുറത്തുചാടിച്ചു. ബനാത്ത് വാലയെ മരണം കൊണ്ടുപോയി. ഇടക്ക് സമുദായപ്പാര്‍ട്ടിക്ക് പുതിയ ഉണര്‍വു നല്‍കാന്‍ പ്രാപ്തരായവരെന്ന് പുറമെയുള്ളവര്‍ നിരീക്ഷിച്ചവരൊക്കെ ഒഴുക്കിനൊത്തു നീന്തുന്നതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്.


    കൃത്യമായ നിരീക്ഷണം.

  5. സഹില്‍ തൊടുപുഴ said...

    nireekshanam kollam banthvala yude viyogam nastam thanne..but
    athode theerum leaginte samphavana enna nireekshanam sariyalla
    theeppori prasangagalekkal
    karyasheshiyum kriyatmaka pravarathanavum pradhanappettathanu, athullavar leagil ippozhum avasheshikkunnundu