Wednesday, June 4, 2008

ഇവിടെ കന്യകകൾ വേണ്ട!

വനിതാ കമ്മീഷൻ എന്നൊരു സംഭവം ഇന്നാട്ടിൽ ഇപ്പോഴും ജീവനോടെയിരിക്കുന്നു! പതിനെട്ടുവയസു തികയാതെ പെൺകുട്ടികളെ 'കന്യാസ്ത്രീകളാകാൻ' നിർബന്ധിച്ചുവിടുന്നവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട്‌ പത്രസമ്മേളനം നടത്തിയാണ്‌ കമ്മീഷനിപ്പോഴും ജീവനുണ്ടെന്ന്‌ മാലോകരെ അറിയിച്ചത്‌!

കേരളത്തിൽ വനിതകൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം അവരുടെ കന്യകാത്വം സംരക്ഷിക്കാൻ വല്യ ബുദ്ധിമുട്ടാണ്‌ എന്നതാണ്‌.

നഴ്സറിക്കാരി മുതൽ തൊണ്ണൂറുകാരി വരെ, അയൽവക്കത്തെ ചേട്ടൻ, ഇളയച്ഛൻ, അമ്മാവൻ, വല്യമ്മയുടെ മകൻ, അമ്മായീടെ മോൻ, ട്യൂഷൻ പഠിപ്പിക്കുന്ന സാർ, വേദം പഠിപ്പിക്കുന്ന 'വിശുദ്ധൻ' തുടങ്ങി സകല ഇനത്തിലുംപെട്ട ആണുങ്ങളെക്കൊണ്ട്‌ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുവെന്ന വാർത്തകൾ നിത്യവും പുറത്തുവരുന്നു. ഇക്കാര്യത്തിൽ വനിതാ കമ്മീഷനോ സർക്കാരിനോ ഒന്നും ചെയ്യാനില്ല. ഗൗരവമുള്ള കാര്യങ്ങളിൽ മിണ്ടാതിരിക്കുകയാണ്‌ ഈ വിദ്വാന്മാർക്ക്‌ ഭൂഷണം!

വീടിനകത്തോ, തൊഴിൽസ്ഥലത്തോ വനിതകൾക്ക്‌ സുരക്ഷയില്ലെന്ന്‌ തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പെൺവാണിഭക്കാർ സന്യാസിവേഷത്തിൽ മാത്രമല്ല; സിനിമാ - സീരിയൽ പിടുത്തക്കാർ, മസാജിംഗ്‌ നടത്തിപ്പുകാർ, കോൾസെന്റർ നടത്തിപ്പുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി പല വേഷങ്ങളിൽ വിലസുന്നൊരു നാടാണിത്‌.

പെൺവാണിഭക്കാരെ കയ്യാമംവെച്ച്‌ തെരുവിലൂടെ നടത്തിക്കുമെന്നു വീമ്പുപറഞ്ഞ അച്യുമാമൻ ഇപ്പോഴും മുഖ്യമന്ത്രിയായിരിക്കുന്നു. പെൺവാണിഭക്കാർ നഗരങ്ങളിൽ മാത്രമല്ല; നാട്ടിൻപുറങ്ങളിലും അഴിഞ്ഞാടുന്നു. ഇക്കാര്യമൊന്നും നമ്മുടെ വനിതാ കമ്മീഷൻ കാണുന്നില്ല. ഒരു ന്യായാധിപയെന്ന നിലയിൽ വിഷയങ്ങൾ പഠിച്ചുമാത്രം നിലപാടെടുക്കേണ്ട ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഇപ്പോഴൊരു 'കന്യാസ്ത്രീ' വിവാദത്തിനു തിരികൊളുത്തിയത്‌ ഇരിക്കുന്ന കസേരയുടെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ അറിവില്ലാത്തതിനാലാണോ?

കേരളത്തിന്റെയെന്നല്ല; ഭാരതത്തിന്റെതന്നെ ആരോഗ്യ, വിദ്യാഭ്യാസ-സാമൂഹ്യസേവന രംഗങ്ങളിൽ കന്യാസ്ത്രീ സമൂഹങ്ങൾ നൽകിയതും നൽകുന്നതുമായ സംഭാവനകൾ ചെറുതല്ല.

ഒരുപാടു മനുഷ്യർ ഇങ്ങനെ അവരുടെ ജീവിതം ത്യജിച്ചുകൊണ്ട്‌ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്‌, ശമ്പളം പറ്റി ജോലിചെയ്യുന്ന നമ്മുടെയൊക്കെ സാമർത്ഥ്യം മാത്രം കൊണ്ടല്ല; നമ്മുടെ നാട്‌ ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്‌.

ഇന്നത്തെ കാലത്ത്‌ ഒരു പെൺകുട്ടിയേയും നിർബന്ധിച്ച്‌ കന്യാസ്ത്രീയെന്നല്ല; സീരിയൽ നടിപോലും ആക്കാൻ പറ്റില്ല.

പെൺകുട്ടികൾക്കുമേൽ പ്രയോഗിക്കപ്പെടുന്നു ഒരു 'ചതി'യാണ്‌ സന്യാസിനി ജീവിതം എന്നൊരു ധാരണ പരത്താൻ കമ്മീഷന്റെ ഇന്നലെത്തെ വെളിപാട്‌ വഴിവെക്കും.

കുറച്ചുപേരെങ്കിലും അവരുടെ കന്യകാത്വം സംരക്ഷിച്ച്‌ ജീവിക്കുന്നതിൽ വനിതാ കമ്മീഷനോ സമൂഹത്തിനോ എന്താ പ്രശ്നം?

വെറുതെയൊരു വിവാദമുണ്ടാക്കി ശ്രദ്ധനേടേണ്ട സ്ഥാപനമാണോ ഈ വനിതാ കമ്മീഷനെന്ന സംഭവവും?

9 comments :

  1. Joker said...

    എന്താ കന്യാ സ്ത്രീകള്‍ കളത്തിനുപുറത്താണോ ? അവരെപറ്റി വനിതാ കമ്മീഷന്‌ ഒന്നും പറയാന്‍ പാടില്ലേ.............ഇത് വാസ്തവം ആണൊ അതോ അവാസ്തവമോ ......

  2. മറുപക്ഷം said...

    കന്യാസ്ത്രികളും അവരുടെ സമൂഹവും ലോകത്തിനു ഒത്തിരി നന്‍മകളും സേവനങ്ങളും ചെയ്തുവരുന്നുണ്ട്‌..യാറ്റൊരു പ്രതിഫലേച്ചയും കൂടാതെ അവര്‍ നടത്തുന്ന ജീവകരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചേപറ്റൂ.രാഷ്ട്രീയ നപുംസകങ്ങള്‍ ആദര്‍ശമ്പറഞ്ഞ്‌ ആളെവിറ്റുകാശാക്കുന്ന കാലഘട്ടത്തിലാണിതെന്ന്‌ ചേര്‍ത്തുവായിക്കണം.. എന്നാല്‍ ഇവിടെ വനിതാകമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നത്‌ ൧൮ വയസ്സിനു മുമ്പെ ഇത്തരത്തില്‍ ഒരു മേഘലയിലേക്ക്‌ പെണ്‍കുട്ടികളെ പറഞ്ഞുവിടുന്നതിണ്റ്റെ സാംഗത്യത്തെ കുറിച്ചാണെന്ന്‌ തോന്നുന്നു.പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പെ വിവാഹം പോല്‍ം വേണ്ടെന്ന്‌ വച്ച്‌ തികച്ചും മറ്റൊരു തലത്തിലുള്ള ജീവിതത്തിലേക്ക്‌ പെണ്‍കുട്ടികളെ പറഞ്ഞയക്കുന്നത്‌ അവരുടേ ജീവിതത്തിണ്റ്റെ ഗതിതന്നെ തിരിച്ചുവിടുന്ന ഒന്നാണ്‌. അങ്ങിനെ നോക്കുമ്പോള്‍ കമ്മീഷണ്റ്റെ വാദം ശരിയല്ലെ?

    മഠങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ കന്യാസ്ത്രികള്‍ കൊല്ലപ്പെടുകയോ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നതും ഒക്കെ അഭയകേസിണ്റ്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ താങ്കള്‍ ഉന്നയിക്കുന്ന കന്യകാത്വം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

    ഈകന്യകാത്വ സങ്കല്‍പ്പങ്ങള്‍ എല്ലാം ഒരു ആധുനിക കാലഘട്ടത്തിനു ചേര്‍ന്നതാണോ മാഷേ? വ്യക്തികള്‍ പരസ്പര ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ എന്താണുതെറ്റ്‌? ബലമായുള്ള കന്യാകത്വകവര്‍ച്ചകളും അധിക്രമങ്ങളും തീര്‍ച്ചയായും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതാണ്‌.അതുപക്ഷെ പെണ്വാണിഭകേസുകളില്‍ പേടുന്നവരില്‍ ൯൦% രാഷ്ട്രീയക്കാരോ അവരുടെ മക്കളോ ആരോപണ വിധേയരാകുമ്പോള്‍ എങ്ങിനെ തെളിയിക്കപ്പെടുവാനാണ്‌.

    പ്ളെയിനില്‍ പോലും മധ്യവസ്കകള്‍ക്ക്‌ രാഷ്ടീയക്കാരില്‍ നിന്നും രക്ഷയില്ലാത്തകാലമല്ലേ സുഹൃത്തേ? ആകേസിനും എന്തുസംഭ്ഹവിക്കും എന്നത്‌ കണ്ടുകാണാം...

  3. ആവനാഴി said...

    പ്രായപൂര്‍ത്തിയായതിനു ശേഷം ഒരു സ്ത്രീ സ്വയം തീരുമാനത്തിലൂടെ കന്യാസ്ത്രീ ആവാന്‍ പോകുന്നതല്ലേ കുറെക്കൂടി നല്ലത്. പല പാവപ്പെട്ട വീടുകളിലേയും പെണ്‍കിടാങ്ങളെ കന്യാസ്ത്രീയാകാന്‍ വിടുന്നത് ദൈവ വിളികൊണ്ടൊന്നുമല്ല, സ്ത്രീധനം കൊടുത്തു കെട്ടിച്ചൂവിടാന്‍ കഴിവില്ലാത്തതുകൊണ്ട്ടാണു എന്നു കേട്ടിട്ടുണ്ട്. കേരളത്തില്‍ ആണായി ജനിച്ചാല്‍ മതിയല്ലോ.. സ്വയം ഒന്നും സമ്പാദിക്കാന്‍ കഴിയാത്തവനും ആണാണു എന്നതിന്റെ പേരില്ല് സ്ത്രീധനത്തിനു പേശുന്നത് കേരളത്തില്‍ സര്‍വസാധാരാണമാണല്ലോ.

  4. Unknown said...

    aª¡®S hfsc Kw-`o-cw.-
    Pkv-än-kv- {io-tZhn-¡v- sIm-¼p-t­m-?- tZhkzw- a{´n- kp-[m-Ics\t]m-se aX§Ä-s¡Xn-sc ]p-e`yw- ]dbp-¶ kz-`mhw- Xo-sc tbm-Pn-¨XÃ.-
    I\ym-kv-{Xo-Isf shdp-sX hn-Sq.-
    ]cn-]m-h\am-b ss{Ikv-Xh k`bv-¡v- If¦w- NmÀ-¯p-¶ {]kv-Xm-h\IÄ- Hcn-¡epw- a\p-jym-hIm-i I½o-j\v- tbm-Pn-¨XÃ F¶m-sW\n-¡v- tXm-¶p-¶Xv.-
    CXn-s\Xn-sc k` H¶S¦w- {]Xn-Icn-¡p-sat¶mÀ-¡p-I.-
    i_cn-aebn-se aIchn-f¡n-s\s¨m-Ãn- sNdn-bm³- ^n-en-¸v- ssj³- sN¿p-Ibp-­m-bn.-
    tZhkzw- {]iv-\¯nÂ- a{´n- kp-[m-Ic\pw,- ]n-s¶ Ct¸mÄ- Pkv-än-kv- {io-tZhn- ss{Ikv-Xhk`bn-se k\ym-kn-kaq-lt¯bpw,- ASp-¯ Du-gw- Bcp-sS AXpw- ap-Éow- hn-`m-K¯n-s\Xn-sc....- Im-¯n-cp-¶p- Im-Wmw?...-

    jm-Pn- {^m³-kn-kv,- Zp-_m-bv-

  5. Manoja said...

    The point of notice here is another one. The Commission unknowingly/knowingly said that there are girls in Kerala who are forced to become a Nun in their teen age.
    About the virginity of girls, there is no any believable proof that Nuns are virgins and Christian priests are BRAMACHRIs

  6. ലുട്ടാപ്പി::luttappi said...

    ഇക്കാര്യത്തിൽ വനിതാ കമ്മിഷന്റെ ഉദ്യേശ ശുദ്ധിയെ ചോദ്യം ചെയ്യണ്ടാ എന്നാണു എന്റെ അഭിപ്രായം..
    വനിതാ കമ്മിഷൻ പറഞ്ഞതു അവരെ നിർബന്ധിച്ചു കന്യാസ്ത്രീ ആക്കുന്നതിനു എതിരായാണു... ആവനാഴി പറഞ്ഞതു പോലെ “ പല പാവപ്പെട്ട വീടുകളിലേയും പെണ്‍കിടാങ്ങളെ കന്യാസ്ത്രീയാകാന്‍ വിടുന്നത് ദൈവ വിളികൊണ്ടൊന്നുമല്ല, സ്ത്രീധനം കൊടുത്തു കെട്ടിച്ചൂവിടാന്‍ കഴിവില്ലാത്തതുകൊണ്ട്ടാണു എന്നു കേട്ടിട്ടുണ്ട്“
    ഇങ്ങിനെ ആണെങ്കിൽ നാളെ അവർ തിരിച്ചു വന്നാൽ കേറി കിടക്കാൻ ഒരു സ്ഥലം പോലും ഇല്ലാതെ ആവും.. സ്വത്തെല്ലാം പള്ളി കൊണ്ടു പൊയി.. വീട്ടിൽ ഇടമില്ലാതു വരുന്ന ഇവരെ സർക്കാർ സംരക്ഷിക്കണം എന്നു പറയുന്നതു ബുദ്ധി മോശമല്ലേ...?

    പിന്നെ മറുപക്ഷം പറഞ്ഞതു പോലെ കന്യസ്ത്രീകൾ എല്ലാം സെയിഫ് ആണ്/കന്യകർ ആണ് എന്ന വിശ്വാസവും ഇല്ല...

  7. നന്ദു said...

    നിർബ്ബന്ധിച്ച് വിടുന്നതിനോട് യോജിപ്പില്ല. പക്വത വന്നശേഷം അവരുടെ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതാണ് അതിന്റെ ശരി.

  8. വാസ്തവം ടീം said...

    ancy മുകളിൽ നൽകിയ കമന്റ്‌:

    മഞ്ഞക്കണ്ണട വളരെ ഗംഭീരം.
    ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ കൊമ്പുണ്ടോ? ദേവസ്വം മന്ത്രി സുധാകരനെപോലെ മതങ്ങൾക്കെതിരെ പുലഭ്യം പറയുന്ന സ്വഭാവം തീരെ യോജിച്ചതല്ല.
    കന്യാസ്ത്രീകളെ വെറുതെ വിടൂ.
    പരിപാവനമായ ക്രൈസ്തവ സഭയ്ക്ക്‌ കളങ്കം ചാർത്തുന്ന പ്രസ്താവനകൾ ഒരിക്കലും മനുഷ്യാവകാശ കമ്മീഷന്‌ യോജിച്ചതല്ല എന്നാണെനിക്ക്‌ തോന്നുന്നത്‌.
    ഇതിനെതിരെ സഭ ഒന്നടങ്കം പ്രതികരിക്കുമെന്നോർക്കുക.
    ശബരിമലയിലെ മകരവിളക്കിനെച്ചൊല്ലി ചെറിയാൻ ഫിലിപ്പ്‌ ഷൈൻ ചെയ്യുകയുണ്ടായി.
    ദേവസ്വം പ്രശ്നത്തിൽ മന്ത്രി സുധാകരനും, പിന്നെ ഇപ്പോൾ ജസ്റ്റിസ്‌ ശ്രീദേവി ക്രൈസ്തവസഭയിലെ സന്യാസിസമൂഹത്തേയും, അടുത്ത ഊഴം ആരുടെ അതും മുസ്ലീം വിഭാഗത്തിനെതിരെ.... കാത്തിരുന്നു കാണാം?...

    ഷാജി ഫ്രാൻസിസ്‌, ദുബായ്‌

  9. Kaithamullu said...

    അങ്ങനെ.....,
    കൊമ്പുള്ളവര്‍ കൊമ്പ് കുലുക്കി പുറത്ത് വരട്ടേ.....