tag:blogger.com,1999:blog-6486298087327947668.post890341179281222970..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: മാതൃകാപരം കാഞ്ഞിരപ്പിള്ളി രൂപതയുടെ നിലപാട്വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger3125tag:blogger.com,1999:blog-6486298087327947668.post-21436072605854243682008-03-09T22:31:00.000+05:302008-03-09T22:31:00.000+05:30കാഞ്ഞിരപ്പള്ളി രൂപത സര്‍ക്കുലര്‍ ഇറക്കിയതിനു പിന്ന...കാഞ്ഞിരപ്പള്ളി രൂപത സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നില്‍ വിശ്വാസികളുടെ മേലുള്ള സഭയുടെ നിയന്ത്രണത്തിന്റെ കുത്തക നഷ്ടപ്പെടരുതെന്ന കുയുക്തിയാണെന്നു തോന്നുന്നു...:)

വാസ്തവം ഡെയിലിയിലാണ് ഞാനീ വാര്‍ത്ത ആദ്യം കണ്ടത്. പ്രത്യേകിച്ച് കൌതുകം ഒന്നും ഇല്ലാത്തതിനാല്‍ പിന്നെ ഒന്നും തിരഞ്ഞ് വായിച്ചുമില്ല.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-36619009891062495212008-03-06T15:50:00.000+05:302008-03-06T15:50:00.000+05:30Dear Robin, പ്രതികരിച്ചതില്‍ സന്തോഷം. താങ്കളുടെ അഭ...Dear Robin, പ്രതികരിച്ചതില്‍ സന്തോഷം. താങ്കളുടെ അഭിപ്രായങ്ങള്‍ എല്ലാം മുഖവിലയ്ക്കുതന്നെ സ്വീകരിച്ചിരിക്കുന്നു. അത്ഭുത കാഴ്ചകളെക്കുറിച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗം പ്രചരിപ്പിക്കുന്നില്ലെങ്കിലും മതപരിവര്‍ത്തനത്തിന് സ്വര്‍ഗ്ഗം മുതല്‍ ഭൂമിയില്‍ റേഷന്‍ വരെയും അനാഥശാലകള്‍ മുതല്‍ വിദേശജോലിവരെയും ഈ വിഭാഗത്തിലെ കൗശലക്കാര്‍ വച്ചുനീട്ടിയാണ് മതപ്രചരണവും മതംമാറ്റലും. ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല.
ഇതുവരെ ഇത്തരം അത്ഭുത പ്രത്യക്ഷപ്പെടലുകളോട് കത്തോലിക്കസഭ മൃദു സമീപനമാണ് പുലര്‍ത്തിയിരുന്നത്. ഉദ്ദേശ്യം വ്യക്തം- മതപ്രചാരണം. എന്നാല്‍ ഇനി അത്തരം ചെപ്പടാച്ചികള്‍ ജനം വിശ്വസിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞാണ് കാഞ്ഞിരപ്പള്ളി രൂപത സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ ഇറക്കിയ ശേഷവും രൂപത്തില്‍നിന്നും തേന്‍ വാര്ന്നുവീഴുന്നത് വിശ്വാസികള്‍ കണ്ടു എന്ന വാര്‍ത്ത റോബിന് വായിച്ചുകാണുമോ?
ആരെയും വ്യക്തിപരമായി ആക്രമിക്കാനോ, കാടടച്ചു വെടിവച്ച് ബഹളംകൂട്ടാനോ ആയിരുന്നില്ല ശ്രമിച്ചത്. തുടര്‍ന്നുപോന്ന ഒരു കബളിപ്പിക്കല്‍ തന്ത്രത്തില്‍നിന്ന് കത്തോലിക്കസഭയുടെ ഒരു രൂപതയെങ്കിലും പിന്മാറിയതില് (ഈ പിന്മാറ്റം താല്ക്കാലികമായിരിക്കാം) അവരെ അഭിനന്ദിക്കേണ്ടതുണ്ടായിരുന്നു. അത്രമാത്രം.വാസ്തവം ടീംhttps://www.blogger.com/profile/14660055818809085442noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-39689529194850438002008-03-03T12:58:00.000+05:302008-03-03T12:58:00.000+05:30"തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം കാണുക, തിരുവോ..."തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം കാണുക, തിരുവോസ്തി രക്തം ഇറ്റുന്ന മാംസമായി മാറുക, ക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങളില്‍ നിന്നും രൂപങ്ങളില്‍ നിന്നും രക്തവും എണ്ണയും തേനും വാര്‍ന്നിറങ്ങുക, അന്തരീക്ഷത്തില്‍ ഈ രൂപങ്ങള്‍ തെളിയുക തുടങ്ങിയ പ്രചാരണങ്ങള്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ നടത്താറുണ്ട്."

ഏതു സഭാവിഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയതെന്നു വ്യക്തമാക്കണം. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഇത്തരം സംഭവങ്ങളെ പാടെ തള്ളീക്കളയുമ്പോള് കത്തോലിക്കാസഭ തള്ളുന്നുമില്ല കൊള്ളുന്നുമില്ല എന്നൊരു നിലപാടാണ് മുന്‍പും എടുത്തിട്ടുള്ളത്. കഞ്ചിക്കോട് റാണി എന്നൊരു സ്ത്രീയ്ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോളും സഭ അതിനെ endorse ചെയ്തിരുന്നില്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത്തരം ചില സംഭവങ്ങള്‍ സഭ അംഗീകരിച്ചത് കണിശമായ ദൈവശാസ്ത്ര പഠനങ്ങള്‍ക്കു ശേഷമാണ്. അതാകട്ടെ ഔദ്യോഗികമായി പ്രചരിപ്പിക്കാന്‍ സഭ ശ്രമിച്ചിട്ടുമില്ല. ഒരു metaphysical reality എന്ന നിലയില്‍ മാത്രമുള്ള പരിഗണന ചിലപ്പോള്‍ കൊടുക്കുന്നു.

ഗണപതി പാലു കുടിച്ചത് surface tension കാരണമാണെന്ന് പത്താംക്ലാസ്സ് പഠിച്ചവര്‍ക്കറിയാം. അതു പ്രചരിപ്പിച്ചതിന്റെ രാഷ്ട്രിയവുമെല്ലാവര്ക്കുമറിയാം.

കാടടച്ചൊരു വെടി അല്ലേ...നിങ്ങള്‍ മറുപടി പറയില്ലെന്നറിയാം...Robyhttps://www.blogger.com/profile/09213638932935201911noreply@blogger.com