tag:blogger.com,1999:blog-6486298087327947668.post7347193482887894960..comments2023-05-10T20:31:10.699+05:30Comments on വാസ്തവം ദിനപത്രം: നിങ്ങളെന്നെക്കൊണ്ട് 'നക്സല്‍'എന്ന് പറയിപ്പിച്ചു!വാസ്തവം ടീംhttp://www.blogger.com/profile/14660055818809085442noreply@blogger.comBlogger2125tag:blogger.com,1999:blog-6486298087327947668.post-73142334908375162612008-02-29T17:41:00.000+05:302008-02-29T17:41:00.000+05:30പ്രിയമുള്ള ചെന്താരകമേ,വല്ലാണ്ട് എഴുതാപ്പുറം വായിച്...പ്രിയമുള്ള ചെന്താരകമേ,
വല്ലാണ്ട് എഴുതാപ്പുറം വായിച്ചിരിക്കുന്നു അങ്ങ്. ഭൂമി മലയാളത്തില്‍ അഞ്ചാറ് ഒറിജിനല്‍ നക്സലൈറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്ന ഒരുവനാണ് താങ്കളുടെ ഈ സുഹൃത്ത്.
മനുഷ്യര്‍ക്ക് മനസ്സിലാവാത്ത നൂറുകൂട്ടം കാര്യങ്ങള്‍ പറഞ്ഞ് പഴയ പോരാളികളായ അജിത, ഫിലിപ്പ് എം പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍, കെ വേണു, ഗ്രോ വാസു മുതല്‍ കുഞ്ഞിക്കണ്ണനും രാമചന്ദ്രനും വരെയും ബാക്കിയുള്ള സഖാക്കളും തമ്മില്‍ പിരിഞ്ഞ് ശക്തരായി വരുന്നത് കാണുന്നതില്‍ വിഷമമുള്ള ആളുമാണ്. എന്നാലും പാതയോരത്ത് ബക്കറ്റുമായി പിരിവിനു നില്ക്കുമ്പോള് പിശുക്ക് കാട്ടാതെ കൈയിലുള്ളത് കൊടുക്കാന്‍ മനസ്സുള്ള ആളുമാണ്. എന്തായാലും മൂലമ്പിള്ളിയില്‍ നക്സലൈറ്റുകള്‍ ബാധിച്ചു എന്ന മുഖ്യന്റെ കണ്ടെത്തല്‍ ഗൂഢമായ ഒരു രാഷ്ട്രീയമാണ് എന്ന് മാത്രമേ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.
വര്‍ഗീസിന്റേയും കിസാന്‍ തൊമ്മന്റേയും വര്‍ഗ്ഗബോധമുള്ള ഒരു പോരാളിയെ താങ്കള്‍ക്ക് ഇനിയും കാണിച്ചു തരാമെന്നോ!
താങ്കളുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട്,
വാസ്തവം സുഹൃത്ത്

(ഈ പോസ്റ്റ് കൂടി വായിക്കാന്‍ താത്പര്യം)വാസ്തവം ടീംhttps://www.blogger.com/profile/14660055818809085442noreply@blogger.comtag:blogger.com,1999:blog-6486298087327947668.post-41926820766598294622008-02-29T02:15:00.000+05:302008-02-29T02:15:00.000+05:30വാസ്തവം സൂഹൃത്തിന്റെ ചില കണ്ടെത്തലുകള്‍ ശരിയാണെന്...വാസ്തവം സൂഹൃത്തിന്റെ ചില കണ്ടെത്തലുകള്‍ ശരിയാണെന്ന (അധികാരം വല്ലാണ്ട് ദുഷിപ്പിച്ച മുഖ്യമന്ത്രി) ആമുഖത്തോടെ സുചിപ്പിക്കട്ടെ. വാസ്തവം ഭാഷയില്‍ പറഞ്ഞാല്‍ ചുക്കും ചുണാബും എന്താണെന്ന തിരിച്ചറിയാത്ത ഭൂരിപക്ഷം മാലയാളികളെ പോലെ തന്നെയാണ് സൃഹൃത്തും നക്സലൈറ്റുകളെ വിലയിരുത്തിയത്.
കെ കരുണാകരന് അവസാനിപ്പിച്ചു എന്ന ഊറ്റം കൊണ്ട രാഷ്ടീയം തന്നെയാണ് ഇന്നത്തെ(അധികാരം വല്ലാണ്ട് ദുഷിപ്പിച്ച ) മുഖ്യമന്ത്രിയേയും വിളറിപിടിപ്പിക്കുന്ന്.
കിടപ്പാടം നഷ്ടപെട്ട് ഒരത്താണിയുമില്ലാതെ തെരുവിലേക്ക് വലിച്ചെറിഞ്ഞവരെ സംഘടിപ്പിച്ച് സമരമെന്നായുധം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ ആ നക്സലൈറ്റുകളേ ഉണ്ടായൊള്ളു.(വികസന വിരോധികളാകുന്നമെന്ന ഭയത്താലായിരിക്കും കാര്യമായ വോട്ടുബാങ്കായിട്ടും പാവം മൂലബിള്ളികാരെ ഉമ്മന്‍ കോണ്‍ഗ്രസു മുതല്‍ വിശുദ്ധ പളളിക്കാര് വരെ കയ്യൊഴിഞ്ഞത്.)
നക്സലൈറ്റുകള്‍ സമരം ചെയ്യുന്നത് മുഖ്യമന്ത്രിയെ പോലെ തന്നെ വ്ാസ്്തവം സൂഹൃത്തിനെയും വിളറിപിടപ്പിക്കുന്നുണ്ട. നിതിക്കുവേണ്ടി ജന പക്ഷത്ത് നില്‍ക്കുന്നവരെ എന്നും സ്വന്തം താല്പര്യം സംരക്ഷകര്‍ ശത്രുക്കളാക്കിയതാണ് ചരിത്രം .വാചമടിക്കാനും ,സ്വന്തം കാര്യം സീന്ദാബാ വിളിക്കാനും നക്സലൈറ്റുകളെ കേരള കോണ്ഗ്രസിനോടുപമിക്കാനും എളുപ്പമാണല്ലോ സൂഹൃത്തേ....
ശരിക്കും ചുക്കും ചുണാബും തിരിച്ചറിഞ്ഞ്കൊണ്ട് തന്നെ ചോദിക്കട്ടെ .സൃഹൃത്തും .മുഖ്യമന്ത്രിയും പിന്നെ പള്ളിക്കാരും കരുതിയ നക്സലൈറ്റുകള്‍ എന്നാല്‍ എന്താ ?
അതിനുത്തരം കിട്ടിയാലും ഇല്ലെങ്കിലും ..സ്വന്തം കിടപ്പാടം നഷ്ടപെട്ട്് തോരാത്ത കണ്ണീരുമായി എറണാകുളത്തെ സമരപന്തല്ലില് കഴിയുന്ന അമ്മമാരോടെങ്കിലും ചോദിക്കണം നക്സലൈറ്റുകള്‍ എന്നാല്‍ എന്താണെന്ന് ?Anonymousnoreply@blogger.com